ഡബ്ലിൻ: പിരിച്ചുവിടൽ ഭീഷണി നേരിട്ട് ഐക്കിയയിലെ ജീവനക്കാർ. 40 ഓളം പേരാണ് കമ്പനി പുതുതായി വരുത്തുന്ന മാറ്റങ്ങളെ തുടർന്ന് തൊഴിൽ നഷ്ട ഭീഷണി നേരിടുന്നത്. അതേസമയം വിശദമായ ആലോചനയ്ക്ക് ശേഷം മാത്രമേ പിരിച്ചുവിടൽ ഉണ്ടാകൂവെന്നും ഐക്കിയ അധികൃതർ അറിയിച്ചു.
കമ്പനി ചില സ്റ്റോറുകളുടെ മാനേജ്മെന്റിന്റെ ഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. ഇത് ജീവനക്കാരുടെ എണ്ണം കുറയാൻ കാരണമാകും. അയർലൻഡിലുടനീളം ഐക്കിയയ്ക്ക് 700 ഓളം ജീവനക്കാരാണ് ഉള്ളത്.
മത്സരാധിഷ്ടിത ലോകത്ത് ഓമ്നിചാനൽ റീട്ടെയ്ലറായി വളരുന്നതിനായുള്ള നീക്കത്തിലാണ് കമ്പനിയെന്ന് ഐക്കിയ വക്താവ് പറഞ്ഞു. ഇതിന്റെ ഭാഗമായി ചില മാറ്റങ്ങൾ മാനേജ്മെന്റ് തലത്തിൽ കൊണ്ടുവരും. സഹപ്രവർത്തകരെ സംരക്ഷിച്ചുകൊണ്ടായിരിക്കും മാറ്റങ്ങൾ നടപ്പിലാക്കുകയെന്നും കമ്പനി കൂട്ടിച്ചേർത്തു.

