ഡബ്ലിൻ: 2025 ന്റെ ആദ്യപാദത്തിൽ പ്രമുഖ എയർലൈൻ കമ്പനിയായ എയർ ലിംഗസിന് നേട്ടം. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി സാമ്പത്തിക നഷ്ടം 55 മില്യൺ യൂറോയായി കുറഞ്ഞു. കഴിഞ്ഞ വർഷം ആദ്യപാദത്തിൽ 82 മില്യൺ യൂറോയുടെ നഷ്ടമായിരുന്നു കമ്പനിയ്ക്ക് ഉണ്ടായിരുന്നത്. നഷ്ടം കുറഞ്ഞത് കമ്പനിക്ക് വലിയ ആശ്വാസമേകുന്നതാണ്.
ഇന്ധന ചിലവ് കുറഞ്ഞതും ശേഷി വർദ്ധിപ്പിച്ചതുമാണ് ഈ നേട്ടത്തിന് കാരണം . ഈ വർഷം ആദ്യപാദത്തിൽ 2,141 യാത്രികരാണ് വിമാനത്തിൽ യാത്ര ചെയ്തത്. കഴിഞ്ഞ വർഷത്തേതിൽ നിന്നും 1.8 ശതമാനം വർദ്ധനവാണ് ഇക്കുറി. വടക്കൻ അമരിക്കയിലേക്കും, യൂറോപ്പിലേക്കുമുള്ള വിമാനങ്ങളുടെ ശേഷി 4.5 ശതമാനവും 7.1 ശതമാനവും ആയി വർദ്ധിപ്പിച്ചു. ഇതെല്ലാം കമ്പനിയ്ക്ക് നേട്ടമായി.

