- അമ്മയെ കൊലപ്പെടുത്തിയ സംഭവം; മകനെതിരെ കുറ്റം ചുമത്തി
- പാകിസ്ഥാനെ തകർത്തെറിഞ്ഞ ഓപ്പറേഷൻ സിന്ദൂറിന്റെ നായകൻ , ഇനി ശ്രീരാമ ജന്മഭൂമിയുടെ അമരക്കാരൻ , ജിതേന്ദ്ര മിശ്ര
- കെ.കെ. രാഗേഷിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പും ശേഷവുമുള്ള വരുമാനത്തെക്കുറിച്ച് അന്വേഷണം നടത്തണം ; ടി.കെ. ഗോവിന്ദൻ
- ഖുറാനെയും പ്രവാചകനെയും കുറിച്ച് കൂടുതലറിയാൻ വിഡി സതീശൻ ശ്രമിക്കണം ; പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം ; കാന്തപുരം സമസ്ത വിഭാഗം
- 19-ാം നൂറ്റാണ്ടിൽ പറയേണ്ടിയിരുന്നത് 21-ാം നൂറ്റാണ്ടിൽ പറയുന്നു ; കാന്തപുരത്തെ തള്ളി വിഡി സതീശൻ
- പാകിസ്ഥാനൊപ്പം മക്ക പ്രതിരോധ കരാറിൽ ചേരാൻ ബംഗ്ലാദേശ് : ഇന്ത്യയുമായുള്ള ബന്ധം വഷളായേക്കാം , സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
- രേഖകൾ അലക്ഷ്യമായി സൂക്ഷിച്ചു; എച്ച്എസ്ഇയ്ക്ക് വൻ തുക പിഴ
- വാഹനങ്ങളുടെ അമിത വേഗം; ഡൊണഗലിലെ ഗ്രാമീണർ ഇന്ന് പ്രതിഷേധിക്കും
ലേഖകന്‍: sreejithakvijayan
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ മോഷ്ടിച്ച കാറുമായി കടന്നുകളയാൻ ശ്രമിച്ചവർക്കെതിരെ കേസ് എടുത്ത് പോലീസ്. യുവതിയ്ക്കും യുവാവിനുമെതിരെയാണ് കേസ് എടുത്തത്. ചൊവ്വാഴ്ച ആയിരുന്നു സംഭവം. കാപ്പമോറിലെ ഫാദർ ഡിക്ക് ബ്രൗണിന്റെ ഉടമസ്ഥതയിലുള്ള കാറാണ് പ്രതികൾ മോഷ്ടിച്ചത്. ഇടവകയിൽ നിർത്തിയിട്ടിരുന്ന കാർ പ്രതികൾ മോഷ്ടിക്കുകയായിരുന്നു. പച്ച കലർന്ന നീല നിറമുള്ള ടൊയോട്ട കൊറോള കാറായിരുന്നു പ്രതികൾ മോഷ്ടിച്ചത്. തുടർന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തിരച്ചിലിടിനെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
ഡബ്ലിൻ:നേപ്പാളിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായവരിൽ ഐറിഷ് പൗരന്മാരും. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. യുകെ പൗരന്മാരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ടിബറ്റിനോട് അതിർത്തിപങ്കിടുന്ന റസുവ മേഖലയിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. ഇതുവരെ 165 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇനി 826 ലധികം പേരെ കാണാനുണ്ട്. ഇതിൽ 341 പേർ വിദേശ പൗരന്മാരാണ്. 33 യുകെ പൗരന്മാർ ഇതിൽ ഉൾപ്പെടുന്നു. രണ്ട് ഐറിഷ് പൗരന്മാരെയാണ് കാണാതായത്. ഇവർ കൈലാസ പർവ്വതത്തിലേക്ക് എത്തിയതാണെന്നാണ് വിവരം.
ഡബ്ലിൻ: വിവരങ്ങൾ സൂക്ഷിക്കുന്നതിൽ റോഡ് സുരക്ഷാ അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്ച. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 125 തവണയാണ് അതോറിറ്റിയിൽ നിന്നും വിവരങ്ങൾ ചോർന്നതെന്നാണ് വ്യക്തമാകുന്നത്. കണ്ടെത്തലിന് പിന്നാലെ അതോറിറ്റിയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. 2023 മുതലുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2023 ൽ ആദ്യ ഒൻപത് മാസങ്ങളിൽ ആർഎസ്എയുടെ ഭാഗത്ത് നിന്നും ഡാറ്റകൾ സൂക്ഷിക്കുന്നതിൽ 50 തവണ വീഴ്ചയുണ്ടായി. 2024 ൽ ഇത് 75 ആയി വർധിച്ചു. ഇതിൽ 10 മാസങ്ങളിൽ ഗുരുതരമായ നിയമ ലംഘനങ്ങൾ ആയിരുന്നു സംഭവിച്ചത്. തുടർന്ന് ഈ വിവരം ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷനെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വാടക തട്ടിപ്പ് സംഘങ്ങൾ. ഇതേ തുടർന്ന് പോലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അടുത്ത അധ്യയന വർഷം ആരംഭിക്കാനിരിക്കെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ വർഷം ആരംഭിച്ച് ഇതുവരെ വാടക തട്ടിപ്പുമായി ബന്ധപ്പെട്ട 230 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നാല് ലക്ഷം യൂറോയിലധികം പണം വിദ്യാർത്ഥികൾക്ക് ഇതുവഴി നഷ്ടപ്പെട്ടതായി പോലീസ് വിലയിരുത്തുന്നു. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികൾ താമസസൗകര്യത്തിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് മുതലെടുത്താണ് തട്ടിപ്പ്. വീട് കണ്ട് ഉറപ്പിച്ച ശേഷം ഉടമ വിദേശത്താണെന്ന് പറഞ്ഞ് അഡ്വാൻസ് തുക വാങ്ങുന്നതാണ് തട്ടിപ്പിന്റെ ഒരു രീതി. ഒരേ സമയം ഒരു വീടിനായി ഒന്നിലധികം പേരിൽ നിന്നും പണം വാങ്ങുന്നതാണ് മറ്റൊരു തട്ടിപ്പ്.
ഗാൽവേ: ഗാൽവേയിൽ ക്രിപ്‌റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 40 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച പോലീസ് നടത്തിയ പ്രത്യേക ദൗത്യത്തിന് പിന്നാലെയായിരുന്നു നടപടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നഗരത്തിലെ രണ്ട് വീടുകളിൽ പരിശോധന നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടികൾ സ്വീകരിച്ചത്. 9 ലക്ഷം ഡോളർ വിലവരുന്ന ക്രിപ്‌റ്റോ കറൻസി അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതിന് പുറമേ 25,000 യൂറോയുടെ മറ്റൊരു അക്കൗണ്ടും മരവിപ്പിച്ചു. വീടുകളിൽ നിന്നും പണം, കഞ്ചാവ്, ആംഫെറ്റാമൈൻ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് രാവിലെ ഗാൽവേ ജില്ലാ കോടതിയിൽ ഹാജരാക്കും.
ഡബ്ലിൻ: അയർലൻഡിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശം ഇന്ന് മന്ത്രിസഭ പരിഗണിക്കും. നവംബർ മുതൽ ഫെബ്രുവരി അവസാനം വരെയുള്ള കാലയളവിൽ കുറവ് തുടരണമെന്നാണ് നിർദ്ദേശം. ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം സഭ പരിഗണിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച എക്‌സൈസ് തീരുവ നികുതിയിളവുകൾ സെപ്തംബറിൽ അവസാനിക്കേണ്ടതാണ്. എന്നാൽ വ്യാപകമായി ആശങ്ക ഉയർന്നതോടെ ബജറ്റ് അവതരണംവരെ ഇളവ് നീക്കുമെന്ന് സർക്കാർ അറിയിക്കുകയായിരുന്നു. സെപ്തംബറിൽ ഇളവ് നീക്കിയാൽ വലിയ വിലക്കയറ്റം ആയിരിക്കും ഉണ്ടാകുക. പെട്രോളിന് ലിറ്ററിന് 9 സെന്റും, ഡീസലിന് ലിറ്ററിന് 10 സെന്റും ആയിരിക്കും വർധിക്കുക. ഏപ്രിൽ മാസത്തിലാണ് പ്രതിഷേധങ്ങളെ തുടർന്ന് സർക്കാർ എക്‌സൈസ് തീരുവ കുറച്ചത്.
കാവൻ: കാവൻ ഇന്ത്യൻ അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി നടന്നു. ഈ മാസം 22 നായിരുന്നു പരിപാടി. നിരവധി കലാ- കായിക മത്സരങ്ങൾകൊണ്ട് പരിപാടി ശ്രദ്ധേയമായി. പൊന്നോണം 2026 എന്ന പേരിലായിരുന്നു ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചത്. പരിപാടിയിൽ ഏകദേശം 300 ലധികം കുടുംബങ്ങൾ പങ്കുകൊണ്ടു. അസോസിയേൻ പ്രസിഡന്റ് റോണി ജോർജ്, സെക്രട്ടറി ടോം ജോസ്, ട്രഷറർ ആന്റണി ദാസ് എന്നിവർ ചേർന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പൂക്കള മത്സരം ഉൾപ്പെടെയുള്ള പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി നടന്നു. മലയാളക്കരയുടെ രുചി പകരുന്ന ഓണസദ്യയും ഉണ്ടായിരുന്നു.
കോർക്ക്: കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷം. ഇതേ തുടർന്ന് മുന്നറിയിപ്പുമായി ഐഎൻഎംഒ രംഗത്ത് എത്തി. ആശുപത്രിയിലെ സാഹചര്യങ്ങൾ അതീവ അപകടകരമാണെന്നും അതിനാൽ ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കണമെന്നും ഐഎൻഎംഒ ആവശ്യപ്പെട്ടു. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയ്ക്ക് പുറമേ, കോർക്ക് യൂണിവേഴ്‌സിറ്റി മെറ്റേണിറ്റി ആശുപത്രിയിലും സമാന സാഹചര്യമാണ് ഉള്ളത്. ജീവനക്കാരുടെ കടുത്ത ക്ഷാമവും ഇതോടൊപ്പം നിയമനങ്ങളിലുണ്ടാകുന്ന വെല്ലുവിളിയും പ്രശ്‌നം കൂടുതൽ വഷളാക്കുകയാണെന്ന് ഐഎൻഎംഒ അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ അഭാവം നിലവിലെ ജീവനക്കാരുടെ തൊഴിൽ ഭാരം ഇരട്ടിയാക്കുന്നുണ്ട്. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 100 ഓളം ഒഴിവുകളും മെറ്റേണിറ്റി ആശുപത്രിയിൽ എൺപതോളം ഒഴിവുകളുമാണ് ഉള്ളതെന്നും ഐഎൻഎംഒ വ്യക്തമാക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ മഴയും ഇടിമിന്നലും. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം മുന്നറിയിപ്പുകൾ നിലവിൽ വരും. കാർലോ, കോർക്ക്, കിൽക്കെന്നി, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. നാളെ രാവിലെ വരെ മുന്നറിയിപ്പുകൾ തുടരും. അതിശക്തമായ മഴയാണ് കൗണ്ടികളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇത് പ്രാദേശികമായി വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ കാരണമാകും. ശക്തമായ മഴ കാഴ്ച മറയ്ക്കാൻ കാരണമാകും. അതിനാൽ വാഹന യാത്രികർ പ്രത്യേകം ജാഗ്രത പാലിക്കണം. കെറി, ക്ലെയർ, ലിമെറിക്ക് എന്നിവിടങ്ങളിൽ പ്രത്യേക ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. എം50 യിൽ ബാലിമൗണ്ട് റാമ്പിന് സമീപം ആയിരുന്നു അപകടം ഉണ്ടായത്. 80 വയസ്സുള്ള സ്ത്രീയും പുരുഷനും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ റോഡിന്റെ തെക്ക് ഭാഗത്തേയ്ക്കുള്ള ഗതാഗതം പൂർണമായും നിർത്തിവച്ചു. അധികൃതർ സ്ഥലത്ത് എത്തി പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
