ലേഖകന്‍: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ മഴയും ഇടിമിന്നലും. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം മുന്നറിയിപ്പുകൾ നിലവിൽ വരും. കാർലോ, കോർക്ക്, കിൽക്കെന്നി, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. നാളെ രാവിലെ വരെ മുന്നറിയിപ്പുകൾ തുടരും. അതിശക്തമായ മഴയാണ് കൗണ്ടികളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇത് പ്രാദേശികമായി വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ കാരണമാകും. ശക്തമായ മഴ കാഴ്ച മറയ്ക്കാൻ കാരണമാകും. അതിനാൽ വാഹന യാത്രികർ പ്രത്യേകം ജാഗ്രത പാലിക്കണം. കെറി, ക്ലെയർ, ലിമെറിക്ക് എന്നിവിടങ്ങളിൽ പ്രത്യേക ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. എം50 യിൽ ബാലിമൗണ്ട് റാമ്പിന് സമീപം ആയിരുന്നു അപകടം ഉണ്ടായത്. 80 വയസ്സുള്ള സ്ത്രീയും പുരുഷനും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ റോഡിന്റെ തെക്ക് ഭാഗത്തേയ്ക്കുള്ള ഗതാഗതം പൂർണമായും നിർത്തിവച്ചു. അധികൃതർ സ്ഥലത്ത് എത്തി പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.

Read More

ഡബ്ലിൻ: ഐറിഷ് കടൽ കടക്കുന്ന വടക്കൻ അയർലൻഡിലെ ഫെറി യാത്രികർക്കും പാസ്‌പോർട്ട് നിർബന്ധമാക്കണമെന്ന് ആവശ്യം. സിൻ ഫെയ്ൻ നീതി വക്താവ് മാറ്റ് കാർത്തിയാണ് ഇത് സംബന്ധിച്ച ആവശ്യം ഉയർത്തിയത്. യുകെയിലേക്ക് ഫെറിയിൽ സഞ്ചരിക്കുന്ന ഐറിഷ് യാത്രികർക്ക് അടുത്ത മാസം മുതൽ പാസ്‌പോർട്ട് നിർബന്ധമാക്കിയിരിക്കുകയാണ്. ഈ നിയമത്തിൽ വടക്കൻ അയർലൻഡിനെയും ഉൾപ്പെടുത്തണം എന്നാണ് ആവശ്യം. നൂറ്റാണ്ടുകൾ പഴക്കമുള്ള കോമൺ ട്രാവൽ ഏരിയ കരാർ പ്രകാരം, ഐറിഷ്, ബ്രിട്ടീഷ് പൗരന്മാർക്ക് അയർലൻഡിനും ബ്രിട്ടണും ഇടയിൽ യാത്ര ചെയ്യാൻ നിയമപരമായി പാസ്പോർട്ട് ആവശ്യമില്ല. എന്നാൽ ഇത് ഇനി തുടരേണ്ടതില്ലെന്നാണ് തീരുമാനം. അടുത്ത മാസം 28 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽവരിക. ബ്രിട്ടണും അയർലൻഡിനും ഇടയിൽ യാത്ര ചെയ്യുന്ന ചില യാത്രികരുടെ മാത്രം പരിശോധന കർശനമാക്കുന്നതിൽ അർത്ഥമില്ലെന്ന് മാറ്റ് കാർത്തി അഭിപ്രായപ്പെട്ടു.

Read More

കിൽഡെയർ: കിൽഡെയറിൽ 9 വയസ്സുള്ള കുട്ടിയ്ക്ക് സാരമായി പരിക്കേൽക്കാനിടയായ ഇ-സ്‌കൂട്ടർ അപകടത്തിൽ കൗമാരക്കാരനെ കോടതിയിൽ ഹാജരാക്കി. 16 വയസ്സുള്ള ആൺകുട്ടിയെ ആണ് കോടതിയിൽ ഹാജരാക്കിയത്. 16 കാരൻ ഓടിച്ചിരുന്ന ഹൈ പവേർഡ് ഇ സ്‌കൂട്ടർ 9 കാരനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സുഹൃത്തിനെ കണ്ട ശേഷം സൈക്കിളിൽ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു 9 വയസ്സുകാരൻ. ഇതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ കുട്ടിയുടെ കാലിനാണ് സാരമായി പരിക്കേറ്റിരിക്കുന്നത്. കൗമാരക്കാരനെ ഡബ്ലിനിലെ ചിൽഡ്രൻസ് കോടതിയിൽ ആയിരുന്നു ഹാജരാക്കിയത്. സംഭവത്തിൽ 16 കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ 13 കാരനെ കാണാതായിട്ട് ആറ് ദിവസം പിന്നിട്ടു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിലും കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാത്തതിൽ വലിയ ആശങ്കയിലാണ് പോലീസും കുടുംബവും. 13 വയസ്സുള്ള മാർക്ക് ബ്രാഡിയെയാണ് കാണാതെ ആയത്. ഈ മാസം 20 നായിരുന്നു ബ്രാഡിയെ കാണാതായത്. ഡബ്ലിൻ 24 ലെ സിറ്റിവെസ്റ്റിൽ ആയിരുന്നു കുട്ടി അവസാനമായി എത്തിയത്. ഇവിടെ നിന്നും കുട്ടി എങ്ങോട്ട് പോയി എന്നോ എന്ത് സംഭവിച്ചുവെന്നോ ആർക്കും അറിയില്ല. അഞ്ച് അടി മൂന്ന് ഇഞ്ചാണ് കുട്ടിയുടെ ഉയരം. ഇടത്തരം ശരീരം. ബ്രൗൺ നിറത്തിലുള്ള മുടിയും കണ്ണുകളുമാണ് കുട്ടിയ്ക്കുള്ളത്.

Read More

ഡബ്ലിൻ: അയർലൻഡിൽ സംഗീത പരിപാടി നടക്കാനിരുന്ന വേദിയ്ക്ക് സമീപം സ്‌ഫോടക വസ്തു കണ്ടെത്തി. ഇതേ തുടർന്ന് ആർമിയും പോലീസും സ്ഥലത്തെത്തി. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിൽമെയിൻഹാമിലെ ബോ ലെയ്നിലായിരുന്നു സ്‌ഫോടക വസ്തുക്കൾ. ഡെഫ്‌റ്റോൺസിന്റെ കച്ചേരി നടക്കുന്ന വേദിയ്ക്ക് സമീപം ആയിരുന്നു സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഇത് ആർമി ബോംബ് സ്‌ക്വാഡ് നിർവ്വീര്യമാക്കിയിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിനും യുകെയ്ക്കുമിടയിൽ യാത്ര ചെയ്യുന്ന ഫെറി യാത്രികർക്ക് പാസ്‌പോർട്ട് നിർബന്ധം. ഈ നിയമം അടുത്ത മാസം മുതൽ നിലവിൽവരും. അടുത്ത മാസം മുതൽ യാത്രയ്ക്കായി സാധുവായ പാസ്‌പോർട്ട് കൈവശം വയ്ക്കണമെന്നാണ് നിർദ്ദേശം. അടുത്ത മാസം 28 മുതലാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. ഇക്കാര്യം സ്റ്റെന ലൈനും ഐറിഷ് ഫെറികളും സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രയ്ക്ക് മുൻപ് യാത്രികരുടെ ഡാറ്റകൾ പരിശോധിക്കും. ഇതിന് ശേഷമേ യാത്രയ്ക്ക് അനുവദിയ്ക്കുകയുള്ളൂ. യുകെ ബോർഡർ ഫോഴ്‌സിന്റെ ആവശ്യകതകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ പരിഷ്‌കാരമെന്നാണ് കമ്പനികൾ വ്യക്തമാക്കുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് വർഷത്തിനിടെ കൊല്ലപ്പെട്ടത് 16 വയസ്സിന് താഴെയുള്ള 30 ലധികം കുട്ടികൾ. 2021 മുതൽ 2025 വരെ 16 വയസ്സിൽ താഴെയുള്ള 38 കുട്ടികൾക്കാണ് ജീവൻ നഷ്ടമായത്. 620 കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. റോഡ് സുരക്ഷാ അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. ഐറിഷ് റോഡുകളിൽ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്ത 658 കുട്ടികളിൽ പകുതിയോളം പേർ കാൽനടയാത്രികരായിരുന്നു. 25 ശതമാനം പേർ വാഹന യാത്രികരും ആയിരുന്നു. 30 ലധികം കുട്ടികളാണ് ഇ- സ്‌കൂട്ടർ അപകടങ്ങളിൽപ്പെട്ടത്. ഡബ്ലിനിലും കോർക്കിലുമാണ് ഏറ്റവും കൂടുതൽ കുട്ടികൾ മരിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: അയർലൻഡിലെ അധ്യാപകർ സമരത്തിലേക്ക്. ടീച്ചേഴ്‌സ് യൂണിയൻ ഓഫ് അയർലൻഡി (ടിയുഐ) ലെ അംഗങ്ങളാണ് സമരം നടത്തുന്നത്. ഇതിനെ അനുകൂലിച്ചുകൊണ്ടുള്ള വോട്ടെടുപ്പും ഇവർ നടത്തി. ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ഇവർ സമരത്തിനൊരുങ്ങുന്നത്. 2025 ലെ തീരുമാനപ്രകാരമുള്ള 1 ശതമാനം ശമ്പള വർധനവ് നടപ്പാക്കുന്നതിൽ വിദ്യാഭ്യാസ- യുവജന വകുപ്പ് പരാജയപ്പെട്ടതായി യൂണിയൻ ആരോപിക്കുന്നു. ശമ്പള വർധനവുൾപ്പെടെയുള്ള ആവശ്യങ്ങൾ വകുപ്പ് അംഗീകരിക്കണം. അല്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ പോലീസുകാരെ ആക്രമിച്ചവർ അറസ്റ്റിൽ. രണ്ട് യുവാക്കളെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാത്രി ഡൺമുറി മേഖലയിൽവച്ചായിരുന്നു ഇവർ പോലീസുകാരെ ആക്രമിച്ചത്. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഇതിന് പുറമേ പോലീസ് വാഹനത്തിനും ഇവർ കേടുപാടുകൾ ഉണ്ടാക്കി. ഗ്ലെൻ റോഡിൽ മൊബൈൽ പട്രോളിംഗ് നടത്തുകയായിരുന്നു ഉദ്യോഗസ്ഥർ. ഇതിനിടെ വെള്ളി നിറത്തിലുള്ള നിസ്സാൻ ജൂക്ക് അമിത വേഗതയിൽ അവിടേയ്ക്ക് എത്തുകയായിരുന്നു. തുടർന്ന് വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടു. എന്നാൽ ഇവർ റോഡരികിൽ പാർക്ക് ചെയ്ത പോലീസ് വാഹനത്തിൽ ഇടിയ്ക്കുകയായിരുന്നു. ഈ സമയം അകത്ത് രണ്ട് പോലീസുകാരായിരുന്നു ഉണ്ടായിരുന്നത്. ഇവർക്ക് പരിക്കേറ്റു.

Read More