- അമ്മയെ കൊലപ്പെടുത്തിയ സംഭവം; മകനെതിരെ കുറ്റം ചുമത്തി
- പാകിസ്ഥാനെ തകർത്തെറിഞ്ഞ ഓപ്പറേഷൻ സിന്ദൂറിന്റെ നായകൻ , ഇനി ശ്രീരാമ ജന്മഭൂമിയുടെ അമരക്കാരൻ , ജിതേന്ദ്ര മിശ്ര
- കെ.കെ. രാഗേഷിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പും ശേഷവുമുള്ള വരുമാനത്തെക്കുറിച്ച് അന്വേഷണം നടത്തണം ; ടി.കെ. ഗോവിന്ദൻ
- ഖുറാനെയും പ്രവാചകനെയും കുറിച്ച് കൂടുതലറിയാൻ വിഡി സതീശൻ ശ്രമിക്കണം ; പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം ; കാന്തപുരം സമസ്ത വിഭാഗം
- 19-ാം നൂറ്റാണ്ടിൽ പറയേണ്ടിയിരുന്നത് 21-ാം നൂറ്റാണ്ടിൽ പറയുന്നു ; കാന്തപുരത്തെ തള്ളി വിഡി സതീശൻ
- പാകിസ്ഥാനൊപ്പം മക്ക പ്രതിരോധ കരാറിൽ ചേരാൻ ബംഗ്ലാദേശ് : ഇന്ത്യയുമായുള്ള ബന്ധം വഷളായേക്കാം , സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
- രേഖകൾ അലക്ഷ്യമായി സൂക്ഷിച്ചു; എച്ച്എസ്ഇയ്ക്ക് വൻ തുക പിഴ
- വാഹനങ്ങളുടെ അമിത വേഗം; ഡൊണഗലിലെ ഗ്രാമീണർ ഇന്ന് പ്രതിഷേധിക്കും
ലേഖകന്‍: sreejithakvijayan
ലിമെറിക്ക്: ലിമെറിക്കിൽ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു സംഭവം. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ പ്രോസ്‌പെക്ടിലെ ലെനിഹാൻ അവന്യൂവിലെ വസതിയിലാണ് ആക്രമണം ഉണ്ടായത്. സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വിവരം അറിഞ്ഞ് സിറ്റി ഫയർ സർവ്വീസിൽ നിന്നും നിരവധി യൂണിറ്റുകൾ സ്ഥലത്ത് എത്തുകയായിരുന്നു. തീപിടിത്തത്തിൽ വീടിന് സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ മാസം എത്തിയത് ആറ് ലക്ഷത്തിലധികം വിദേശ വിനോദസഞ്ചാരികൾ. കഴിഞ്ഞ വർഷം ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി രാജ്യത്ത് എത്തിയ സന്ദർശകരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. 6,76,300 വിദേശ സന്ദർശകരാണ് കഴിഞ്ഞ മാസം അയർലൻഡിൽ എത്തിയത്. കഴിഞ്ഞ വർഷം ജൂലൈയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ച് ശതമാനം വർധനവാണ് ഉണ്ടായത്. 2024 ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ 3 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.
ഡബ്ലിൻ: ഡബ്ലിനിലെ പ്രമുഖ ബീച്ചിൽ നീന്തുന്നതിന് വിലക്ക്. ഹൗത്തിലെ പ്രമുഖ നീന്തൽ കേന്ദ്രമായ ക്ലെയർമോണ്ട് ബീച്ചിൽ ഇറങ്ങുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വെള്ളത്തിന്റെ ഗുണനിലവാരം മോശമായതിനെ തുടർന്നാണ് മുന്നറിയിപ്പ്. നോർത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പൊതുജനങ്ങൾക്കായി ബീച്ചിൽ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ശേഖരിച്ച സാമ്പിളുകളിൽ വെള്ളത്തിന്റെ ഗുണനിലവാരം മോശമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് പതിപ്പിച്ചത്. വെള്ളത്തിന്റെ നിലവാരം മോശമാകാനുള്ള കാരണം വ്യക്തമല്ല. മൂന്ന് ദിവസത്തേയ്ക്കാണ് നിലവിൽ വിലക്കുള്ളത്. വീണ്ടും സാമ്പിൾ പരിശോധിച്ച ശേഷം വിലക്ക് നീക്കുന്നതിൽ അന്തിമ തീരുമാനം ഉണ്ടാകൂ.
ഗാൽവേ: പുതിയ പ്ലാൻ ആൻഡ് ഓർഡർ പോയിന്റുമായി ഐക്കിയ. ഗാൽവേയിലാണ് പുതിയ പോയിന്റ് തുറക്കുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ഐക്കിയയുടെ ആദ്യ ഓർഡർ പോയിന്റാണ് ഇത്. ഗേറ്റ്‌വേയ് റീട്ടെയ്ൽ പാർക്കിലാണ് പോയിന്റ് തുറക്കുന്നത്. പുതിയ സ്റ്റോറിൽ അടുക്കളകൾ, വാർഡ്രോബ് സജ്ജീകരണങ്ങൾ, ലിവിംഗ് റൂമുകൾ, റൂംസെറ്റുകൾ എന്നിവയുൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ ഓർഡർ പോയിന്റിൽ 13 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
കോർക്ക്: അയർലൻഡിൽ കനത്ത മഴയെ തുടർന്നുള്ള യെല്ലോ വാണിംഗ് ആരംഭിച്ചു. ആറ് കൗണ്ടികളിലാണ് മഴയെ തുടർന്നുള്ള മുന്നറിയിപ്പുള്ളത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് യെല്ലോ വാണിംഗ് ആരംഭിച്ചത്. നാളെ പുലർച്ചെ മൂന്ന് മണിവരെ വാണിംഗ് തുടരും. കോർക്ക്, കാർലോ, കിൽക്കെന്നി, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് വാണിംഗുള്ളത്. ഇവിടെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന് പുറമേ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലും ഇന്നുണ്ടാകും. ഇതേ തുടർന്ന് മൂന്ന് കൗണ്ടികളിൽ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. അതേസമയം വെള്ളിയാഴ്ച പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. പകൽ 23 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപനില അനുഭവപ്പെടാം.
ഡബ്ലിൻ: ആരോഗ്യ ഇൻഷൂറൻസ് പ്രീമിയങ്ങൾ വർധിപ്പിക്കാൻ തീരുമാനിച്ച് വിഎച്ച്‌ഐ. പ്രീമിയങ്ങളിൽ ശരാശരി 2.75 ശതമാനത്തിന്റെ വർധനവാണ് ഇൻഷൂറൻസ് കമ്പനി വരുത്തുന്നത്. ഒക്ടോബർ 1 മുതൽ പുതിയ നിരക്ക് നിലവിൽ വരും. ആരോഗ്യസേവനങ്ങളുടെ ആവശ്യകതയും ആരോഗ്യ സംരക്ഷണം നൽകുന്നതിനുള്ള ചിലവും വലിയ തോതിൽ വർധിച്ചുവരികയാണ്. ഇത് കണക്കിലെടുത്താണ് പ്രീമിയങ്ങൾ വർധിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ ഉറപ്പാക്കാൻ പോളിസി വർധനവ് അനിവാര്യമാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഈ വർഷം വിഎച്ച്‌ഐയിലെ സ്വകാര്യ ആശുപത്രി ക്ലെയിം ചെലവുകൾ ഒമ്പത് ശതമാനത്തിലധികം വർധിച്ചു. ജിപി, ഫിസിയോതെറാപ്പി, കൺസൾട്ടന്റുകൾ തുടങ്ങിയ ദൈനംദിന പരിചരണ ക്ലെയിം ചിലവുകൾ ഏകദേശം 14 വർധിച്ചുവെന്നും കമ്പനി വ്യക്തമാക്കുന്നു.
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ യുവാവ് കുഴിയെടുക്കുന്ന യന്ത്രം ( ഡിഗ്ഗർ) മോഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഡിഗ്ഗർ മോഷ്ടിച്ച പ്രതി ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. ഒ’കോണൽ അവന്യൂ, മാലോ സ്ട്രീറ്റ്, ഡോക്ക് റോഡ് എന്നിവയ്ക്ക് ചുറ്റുമുള്ള സിറ്റി സെന്ററിൽ രാത്രി 10 മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഹെൻറി സ്ട്രീറ്റ് ഗാർഡയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. നിർമ്മാണ ജോലികൾക്കിടെ ഉടമയിൽ നിന്നും പ്രതി ഭീഷണിപ്പെടുത്തി ഡിഗ്ഗർ തട്ടിയെടുക്കുകയായിരുന്നു. ഇതിന്റെയുൾപ്പെടെ ദൃശ്യങ്ങൾ പ്രതി പകർത്തി. ഇതറിഞ്ഞ പോലീസ് പ്രതിയെ പിന്തുടർന്നു. ഇതിന്റെ ദൃശ്യങ്ങളും പ്രതി ഫോണിൽ പകർത്തി സ്‌നാപ് ചാറ്റിൽ പങ്കുവയ്ക്കുകയായിരുന്നു. പിന്തുടർന്നെത്തിയ ഗാർഡ പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ വർധനവ്. കഴിഞ്ഞ 12 മാസത്തെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോലീസിന്റെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. ഇതുവരെയുള്ള റെക്കോർഡുകൾ തിരുത്തുന്നതാണ് പുതിയ എണ്ണം. വടക്കൻ അയർലൻഡിൽ ഒരു മാസത്തിനിടെ 503 വംശീയ സംഭവങ്ങളും 268 വംശീയ കുറ്റകൃത്യങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 2,561 വംശീയ സംഭവങ്ങളും 1,615 കുറ്റകൃത്യങ്ങളും ഉണ്ടായി. 2004- 05 ൽ ഡാറ്റാ സീരീസ് ആരംഭിച്ചതിനുശേഷം രേഖപ്പെടുത്തിയ 12 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. അതേസമയം കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ആംനസ്റ്റി ഇന്റർനാഷണലിന്റെ നോർതേൺ അയർലൻഡ് ഡയറക്ടർ പാട്രിക് കോറിഗൻ രംഗത്ത് എത്തിയിട്ടുണ്ട്. എല്ലാ റെക്കോർഡുകളെയും തകർക്കുന്നതാണ് പുതിയ റിപ്പോർട്ട്. ഇതൊരു അടിയന്തിര രാഷ്ട്രീയ മുൻഗണന വേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: അയർലൻഡിൽ പോയിസൺ ഹെൽപ്പ് ലൈനുകളിലേക്ക് ലഭിച്ച കോളുകളുടെ എണ്ണത്തിൽ വർധനവ്. 2025 ലെ കണക്കുകളാണ് നാഷണൽ പോയിസൺസ് ഇൻഫർമേഷൻ സെന്റർ ( എൻപിഐസി) പുറത്തുവിട്ടിരിക്കുന്നത്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കോളുകളുടെ എണ്ണത്തിൽ നാല് ശതമാനത്തിന്റെ വർധനവ് ഉണ്ടായതായി എൻപിഐസി വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം വിവിധ സേവനങ്ങൾക്കായി 11,455 കോളുകളാണ് ലഭിച്ചത്. ഇതിൽ 60 ശതമാനവും 15 ൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നു. 60 ശതമാനം ഫോൺ വിളികളും മരുന്ന് തെറ്റായി കഴിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നുള്ളവയായിരുന്നു. കൂൺ കഴിച്ചതിനെ തുടർന്ന് വിഷബാധയുണ്ടായ 54 സംഭവങ്ങൾ കഴിഞ്ഞ വർഷം ഉണ്ടായി.
ഡബ്ലിൻ: അയർലൻഡിലെ ജയിൽ ജീവനക്കാർ സമരത്തിലേക്ക്. ശമ്പളവും ജീവിത നിലവാരവും ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാർ സമരം ചെയ്യുന്നത്. ഇതിനായുള്ള വോട്ടെടുപ്പ് നടന്നു. ഫോർസ, എസ്‌ഐപിടിയു, ഐഎൻഎംഒ, യുണൈറ്റന് തുടങ്ങിയ തൊഴിലാളി യൂണിയനുകളാണ് സമരം തീരുമാനിച്ചിരിക്കുന്നത്. മുൻ പൊതുമേഖലാ ശമ്പള കരാർ ജൂൺ 30 ന് അവസാനിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം പുതിയ കരാർ നിശ്ചയിക്കുകയോ ഇതിനായുള്ള ചർച്ചകൾ നടക്കുകയോ ചെയ്തിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം. അവസാന കരാറിൽ രണ്ടര വർഷത്തെ കാലയളവിൽ 10.25 ശതമാനംവരെ ശമ്പള വർധനവ് വ്യവസ്ഥ ചെയ്തിരുന്നു.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
