ലേഖകന്‍: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ ടാക്‌സി ഡ്രൈവർമാരുടെ എണ്ണത്തിൽ വർധനവ്. എണ്ണം കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 27,891 ടാക്‌സി ഡ്രൈവർമാർ രാജ്യത്തുണ്ട്. നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. കഴിഞ്ഞ വർഷം ടാക്‌സി ഡ്രൈവർമാർക്കുള്ള 1,893 ലൈസൻസുകൾ വിതരണം ചെയ്തു. ടാക്‌സികളോടുള്ള പൊതുജനങ്ങളുടെ താത്പര്യമാണ് ഡ്രൈവർമാരുടെ എണ്ണം ഉയരാൻ കാരണമായത്. ഫ്‌ളീറ്റ് വീൽചെയർ ആക്‌സസിബിലിറ്റി, ഇലക്ട്രിക് വാഹനങ്ങളോടുള്ള സ്വീകാര്യത എന്നിവയും മേഖലയിലെ പുരോഗതിയ്ക്ക് കാരണമായി.

Read More

കെറി: കൗണ്ടി കെറിയിൽ ഇന്നലെ ലഭിച്ചത് അതിശക്തമായ മഴ. ഇതേ തുടർന്ന് വിവിധ മേഖലകളിൽ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. ഇന്നലെ രാത്രി അതിശക്തമായ മഴയാണ് പ്രദേശത്ത് ലഭിച്ചത്. അതേസമയം കഴിഞ്ഞ ദിവസം നിലവിൽവന്ന യെല്ലോ വാണിംഗ് ഇന്ന് രാവിലെ ആറ് മണിയ്ക്ക് അവസാനിച്ചിട്ടുണ്ട്. കെറിയിലെ കില്ലാർണിയിലാണ് അതിശക്തമായ മഴ അനുഭവപ്പെട്ടത്. ഇതേ തുടർന്ന് പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി. ചരിത്രത്തിലെ ഏറ്റവും ഏറ്റവും ശക്തമായ മഴയ്ക്കാണ് നഗരം സാക്ഷിയായത് എന്നാണ് കില്ലാർണി മേയർ പറയുന്നത്. പട്ടണത്തെ വെള്ളപ്പൊക്കം സാരമായി ബാധിച്ചതായി ജോൺ ഒ ഡോണോഗ് പറഞ്ഞു. വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. നഗരത്തിന്റെ ഭൂരിഭാഗം മേഖലയും വെള്ളത്തിനടിയിലായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: സ്‌പെയിനിൽ റിസോർട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക വിവരം. അതേസമയം മരണം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇരുവരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്. ദമ്പതികളിൽ സ്ത്രീയ്ക്കാണ് ആദ്യം ജീവൻ നഷ്ടമായത്. കുളിക്കുന്നതിനിടെ ഇവർക്ക് വൈദ്യുതാഘാതമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും അപകടമോ ഉണ്ടായിരിക്കാമെന്നാണ് വിലയിരുത്തൽ. ഇത് കണ്ട് പുരുഷൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: ഓണാഘോഷം അടിപൊളിയാക്കാൻ സൗത്ത് ഡബ്ലിനിലെ മലയാളി കൂട്ടായ്മ. സോഷ്യൽ സ്‌പേസ് അയർലൻഡിന്റെ സഹകരണത്തോടെയാണ് സൗത്ത് ഡബ്ലിനിലെ മലയാളികൾ ഓണാഘോഷം സംഘടിപ്പിക്കുന്നത്. അടുത്ത മാസം അഞ്ചിനാണ് പരിപാടി. വിവിധ കലാ- സാംസ്‌കാരിക പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. തിരുവോണം 2026 എന്ന പേരിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്. രാവിലെ 11 മണി മുതൽ പരിപാടികൾ ആരംഭിക്കും. വൈകീട്ട് ആറ് മണിവരെയാണ് പരിപാടി. കിൽ ഒ ദി ഗ്രഞ്ച് നാഷണൽ സ്‌കൂളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. മെഗാ തിരുവാതിര, വിവിധ നൃത്തപരിപാടികൾ, ലൈവ് സംഗീത വിരുന്ന് എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

Read More

ക്ലെയർ: ഓണാഘോഷം അതിഗംഭീരമാക്കാൻ ക്ലെയറിലെ ഇന്ത്യൻ കൂട്ടായ്മ. വിപുലമായ ഓണാഘോഷ പരിപാടികൾ നാളെ നടക്കും. സെന്റ് ഫ്‌ളന്നാസ് കോളേജാണ് ആഘോഷ പരിപാടികളുടെ വേദി. ക്ലെയർ ഇന്ത്യൻ ഓണം 2026 എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നമ്മുടെ പാരമ്പര്യങ്ങൾ ആഘോഷമാക്കാമെന്ന സന്ദേശത്തിലൂന്നിയാണ് പരിപാടികൾ. മലയാളികൾക്ക് പുറമേ മറ്റ് ഇന്ത്യൻ കുടുംബങ്ങളും ഓണാഘോഷ പരിപാടികളുടെ ഭാഗമാകും. കേരളത്തിന്റെ തനിമയും സംസ്‌കാരവും വെളിവാക്കുന്ന രീതിയിൽ ആയിരിക്കും പരിപാടി. വിവിധ കലാ- സാംസ്‌കാരിക പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇതിന് പുറമേ കായിക മത്സരങ്ങളും ഉണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം പരിപാടികളാണ് സംഘടിപ്പിക്കുക.

Read More

ഡബ്ലിൻ: മൈഗ്രന്റ് നഴ്‌സസ് അയർലൻഡിന്റെ നഴ്‌സ് വിംഗിന്റെ ദേശീയ സമ്മേളനം അടുത്ത മാസം. സെപ്തംബർ 19 ശനിയാഴ്ച ഐഎൻഎംഒ ആസ്ഥാനത്തുവച്ചാണ് പരിപാടി. സംഘടനയുടെ രണ്ടാമത്തെ ദേശീയ സമ്മേളനമാണ് 19 ന് നടക്കുന്നത്. ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്‌നീലാണ് പരിപാടിയിലെ മുഖ്യാതിഥി. റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ പ്രസിഡന്റും മലയാളിയുമായ ബിജോസ് സെബാസ്റ്റിയൻസ ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നിഹെ, അയർലൻഡ് ഡെപ്യൂട്ടി ചീഫ് നഴ്‌സിംഗ് ഓഫീസർ ഗ്രോണിയ ഷീറാൻ എന്നിവരും അതിഥികളായി പരിപാടിയിൽ പങ്കെടുക്കും. അയർലൻഡിൽ വർധിച്ചുവരുന്ന വംശീയ ആക്രമണങ്ങളാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ തീം.

Read More

ഡബ്ലിൻ: സോളാറിൽ പ്രവർത്തിക്കുന്ന റേസിംഗ് കാർ പുറത്തിറക്കി ഡബ്ലിനിലെ വിദ്യാർത്ഥികൾ. ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റിയിലെ എൻജിനീയറിംഗ്, കമ്പ്യൂട്ടിംഗ് വിദ്യാർത്ഥികൾ സംയുക്തമായിട്ടാണ് റേസിംഗ് കാറിന് രൂപം നൽകിയത്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന അയർലൻഡിലെ ആദ്യ റേസിംഗ് കാറാണ് ഇത്. അടുത്ത മാസം ബെൽജിയത്തിൽ നടക്കുന്ന ഇന്റർനാഷണൽ എൻഡുറൻസ് ചലഞ്ചിൽ ഈ കാർ പ്രദർശിപ്പിക്കും. മെക്കാനിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ്, ബിസിനസ് എന്നീ ഡിപ്പാർട്ട്‌മെന്റുകളിലെ വിദ്യാർത്ഥികൾ സംയുക്തമായിട്ടാണ് കാർ വികസിപ്പിച്ചെടുത്തത്. 40 ലധികം വിദ്യാർത്ഥികളുടെ പങ്കാളിത്തം ഈ കണ്ടുപിടിത്തത്തിലുണ്ട്. സിംഗിൾ സീറ്റർ കാറാണ് ഇത്. ആറ് മീറ്ററോളം നീളമുണ്ട്. നാല് വർഷത്തെ ഗവേഷണത്തിനൊടുവിലാണ് കാർ നിർമ്മിച്ചിരിക്കുന്നത്.

Read More

ബെൽഫാസ്റ്റ്: അതിർത്തികടന്നുള്ള ദൗത്യത്തിന്റെ ഭാഗമായി ഗാർഡ ഷിക്കോണയും വടക്കൻ അയർലൻഡ് പോലീസും പിടിച്ചെടുത്തത് വ്യാജ ആയുധങ്ങളും കഞ്ചാവും. സംഭവങ്ങളിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു നിർണായക ദൗത്യം. 22 വ്യാജ റൈഫിളുകളാണ് പോലീസ് പിടിച്ചെടുത്തത്. ഇതിന് പുറമേ മില്യണുകൾ വില മതിയ്ക്കുന്ന കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. പോലീസിനൊപ്പം ദൗത്യത്തിൽ നാഷണൽ ഡ്രഗ്‌സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും ഓർഗനൈസ്ഡ് ക്രൈം യൂണിറ്റും, റെവന്യൂ ഉദ്യോഗസ്ഥരും പങ്കുചേർന്നിരുന്നു. അറസ്റ്റിലായ ഇരുവരും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

Read More

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ സ്ത്രീയ്ക്ക് സാരമായി പരിക്കേറ്റു. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ബ്രഫ്, കിൽമല്ലോക്ക് എന്നീ പട്ടങ്ങൾക്കിടയിലെ റോഡിലായിരുന്നു അപകടം ഉണ്ടായത്. ആർ512 ൽ വച്ച് സ്ത്രീ ഓടിച്ചിരുന്ന കാർ മറ്റൊരു കാറിൽ ഇടിയ്ക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീ നിലവിൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തിൽ രണ്ടാമത്തെ കാർ ഓടിച്ചിരുന്ന പുരുഷനും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

Read More

ലിമെറിക്ക്: ലിമെറിക്കിൽ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു സംഭവം. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ പ്രോസ്‌പെക്ടിലെ ലെനിഹാൻ അവന്യൂവിലെ വസതിയിലാണ് ആക്രമണം ഉണ്ടായത്. സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വിവരം അറിഞ്ഞ് സിറ്റി ഫയർ സർവ്വീസിൽ നിന്നും നിരവധി യൂണിറ്റുകൾ സ്ഥലത്ത് എത്തുകയായിരുന്നു. തീപിടിത്തത്തിൽ വീടിന് സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.

Read More