- താൻ തീരുമാനിക്കും, എല്ലാം താനാണ് എന്നഭാവം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ല ; പിണറായി വിജയനെതിരെ സത്യൻ മൊകേരി
- ഓണസദ്യ ഇങ്ങനെയാണോ കഴിക്കുന്നത് ? അബദ്ധം പറ്റല്ലേ…
- രാഹുൽ ഗാന്ധി സ്ത്രീ അവകാശങ്ങളുടെ ചാമ്പ്യനല്ല, ഹിന്ദു വിരുദ്ധൻ : രൂക്ഷവിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ
- ‘ മകനെ ഇറാൻ വധിക്കാൻ ശ്രമിച്ചു ‘ ; വെളിപ്പെടുത്തലുമായി നെതന്യാഹു
- തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു
- കശ്മീരി പണ്ഡിറ്റുകൾക്കെതിരെയും, പൊലീസുകാർക്കെതിരെയും തീവ്രവാദ ഭീഷണികൾ ; അതീവ ഗൗരവമുള്ളതെന്ന് ഒമർ അബ്ദുള്ള
- ഇന്ന് ഉത്രാടപ്പാച്ചിൽ ; നാട് ഓണത്തിമർപ്പിൽ
- നൂറ് കണക്കിന് ജോലികൾ; റിക്രൂട്ട്മെന്റ് ക്യാമ്പയ്നുമായി ഡൊമിനോസ്
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ: ഈ വർഷത്തെ എൽസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഡബ്ലിൻ യുണൈറ്റഡ് ചാമ്പ്യൻമാർ. നിലവിലെ ചാമ്പ്യന്മാരായ എൽസിസിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഡബ്ലിൻ യുണൈറ്റഡ് വിജയ കിരീടം ചൂടിയത്. മെയ് നാലിനായിരുന്നു കോൺഫിഡന്റ് ട്രാവൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടി ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ് ക്ലബ് എൽഎസിസി ചാമ്പ്യൻസ് ട്രോഫി സംഘടിപ്പിച്ചത്. അൽസ സ്‌പോർട്‌സ് സെന്റർ ക്രിക്കറ്റ് ഗ്രൗണ്ടിൽവച്ച് നടന്ന മത്സരത്തിൽ 18 ടീമുകളാണ് മത്സരിച്ചത്. ജേതാക്കളായ ഡബ്ലിൻ യുണൈറ്റഡിന് എവറോളിംഗ് ട്രോഫിയ്‌ക്കൊപ്പം 601 യൂറോ ക്യാഷ് അവാർഡും ലഭിച്ചു. എൽസിസിയാണ് രണ്ടാം സ്ഥാനത്ത്. ടീമിന് റണ്ണേഴ്‌സ് അപ്പ് ട്രോഫിയും 301 യൂറോ ക്യാഷ് അവാർഡും ലഭിച്ചു. ഡബ്ലിൻ യുണൈറ്റഡിലെ ഫാറൂഖ്, ജിബ്രാൻ എന്നിവരാണ് മികച്ച ബാറ്റ്‌സ്മാനും ബൗളറും. അബ്ദുള്ള ഫൈനലിലെ മികച്ച താരമായി
ഡബ്ലിൻ: അയർലന്റ് – ഇന്ത്യൻ യാത്രികർക്ക് നിർദ്ദേശവുമായി ഓസ്‌കർ ട്രാവൽസ്. പാകിസ്താനിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യാത്രികർക്ക് ട്രാവൽസ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയിലെ ചില വിമാനത്താവളങ്ങൾ അടച്ചിടുന്നതിനാൽ ചില വിമാന സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ടെന്ന് ട്രാവൽസ് അറിയിച്ചു. ജമ്മു, ശ്രീനഗർ, ലേ, ഛണ്ഡീഗഡ്, അമൃത്‌സർ, ജോധ്പൂർ, രാജ്‌കോട്ട് എന്നിവ ഉൾപ്പെടെയുള്ള 24 വിമാനത്താവളങ്ങൾ മെയ് 15 വരെ അടച്ചിടും. അതുവരെ യാത്രാ വിമാന സർവ്വീസുകൾ റദ്ദാക്കിയിരിക്കുകയാണ്. ഡൽഹി പോലുള്ള വിമാനത്താവളങ്ങളിൽ കർശനമായ സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പരിശോധനകൾക്കായി യാത്രികർ യാത്ര പുറപ്പെടുന്നതിന് മൂന്നോ നാലോ മണിക്കൂർ മുൻപ് എങ്കിലും വിമാനത്താവളത്തിൽ എത്തണം. യാത്ര ചെയ്യുന്ന എയർലൈനുമായി നേരിട്ട് ബന്ധപ്പെട്ട് ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ട്രാവൽസ് നിർദ്ദേശിച്ചിട്ടുണ്ട്.
ഡബ്ലിൻ: യൂറോവിഷൻ സോംഗ് കൺടസ്റ്റിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യം. 350 ലധികം ഐറിഷ് ടിവി, ഫിലിം പ്രൊഡ്യൂസർമാരാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയന് ഇവർ കത്ത് നൽകി. സംഗീത പരിപാടിയിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കുമെന്ന് യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയൻ ഡയറക്ടർ മാർട്ടിൻ ഗ്രീൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ എതിർപ്പുമായി പ്രൊഡ്യൂസർമാർ രംഗത്ത് എത്തിയത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണമാണ് ഇങ്ങനെയൊരു ആവശ്യം ഉയരാൻ കാരണം ആയത്. യുക്രെയ്ൻ- റഷ്യ സംഘർഷത്തിനിടെ 2022 ൽ റഷ്യയെ പരിപാടിയിൽ നിന്നും വിലക്കിയിരുന്നു. സമാനരീതിയിൽ ഇസ്രായേലിനും വിലക്ക് ഏർപ്പെടുത്തണം എന്നാണ് പ്രൊഡ്യൂസർമാർ കത്തിൽ ആവശ്യപ്പെടുന്നത്. അനിതീയും അന്താരാഷ്ട്ര തലത്തിൽ അപലപനീയമായ കാര്യങ്ങളും നടക്കുമ്പോൾ യൂറോവിഷന് രാഷ്ട്രീയ നിഷ്പക്ഷത കാണിക്കാൻ സാധിക്കില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. യൂറോ വിഷൻ പരിപാടിയിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കരുതെന്ന് നേരത്തെ അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ആവശ്യപ്പെട്ടിരുന്നു.
ഡബ്ലിൻ: സൈക്ലിംഗിനോടുള്ള ഐറിഷ് ജനതയുടെ വിമുഖതയ്ക്ക് കാരണം സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ എന്ന് സർവ്വേ. ട്രാഫിക്, അപകടകരമായ ഡ്രൈവിംഗ്, സൈക്കിൾ ഓടിക്കാനുള്ള ആത്മവിശ്വാസക്കുറവ്, സൈക്കിൾ യാത്രികർക്കായുള്ള പ്രത്യേക പാതകളിലെ കുറവ് എന്നിവയാണ് സൈക്കിൾ ഓടിക്കുന്നതിൽ നിന്നും ആളുകളെ പിൻതിരിപ്പിക്കുന്നത് എന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. സുരക്ഷ സംബന്ധിച്ച ആശങ്കയെ തുടർന്ന് പ്രായപൂർത്തിയായ 82 ശതമാനം പേർ സൈക്കിൾ യാത്രയിൽ നിന്നും ബോധപൂർവ്വം വിട്ടുനിൽക്കുന്നുവെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നുണ്ട്. ദേശീയ തലത്തിൽ 1648 പേരിലായിരുന്നു സർവ്വേ. റെഡ്ക്ലിക്ക് എന്ന കമ്പനിയ്ക്ക് വേണ്ടി പോളിംഗ് കമ്പനിയായ അയർലന്റ് തിങ്ക്‌സ് ആണ് സർവ്വേ നടത്തിയത്. തിരഞ്ഞെടുത്തവരിൽ ഭൂരിഭാഗം പേരും സൈക്കിൾ ഓടിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നുണ്ട്. അതേസമയം 13 ശതമാനം പേർ ആഴ്ചതോറും സൈക്കളിൽ ചവിട്ടുന്നുണ്ട്. മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അയർലന്റിൽ ആഴ്ചയിൽ സൈക്കിൾ ചവിട്ടുന്നവരുടെ എണ്ണം വളരെ കുറവാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് സുരക്ഷയിൽ കൂടുതൽ ആശങ്കയുള്ളത്. 62 ശതമാനം സ്ത്രീകളാണ് സൈക്കിൾ ഉപയോഗിക്കുമ്പോൾ അവർക്കുണ്ടാകുന്ന സുരക്ഷാ…
ഡബ്ലിൻ: ഈ വർഷം മുതൽ കമ്യൂണിറ്റി സ്പിരിറ്റ് അവാർഡുകൾ ഏർപ്പെടുത്താനുള്ള തീരുമാനവുമായി സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ. സമൂഹത്തിന് നന്മചെയ്യുന്ന വ്യക്തികൾക്കും സംഘടനകൾക്കുമാണ് പുരസ്‌കാരം. മേയർ ബേബി പെരേപാടൻ ആണ് ഈ ആശയം മുന്നോട്ടുവച്ചത്. അടുത്ത മാസം രണ്ടാംവാരം സംഘടിപ്പിക്കുന്ന പരിപാടിയിൽ വച്ച് ഈ വർഷത്തെ പുരസ്‌കാരങ്ങൾ സമ്മാനിക്കും. സൗത്ത് ഡബ്ലിൻ കൗൺസിലിലെ 40 കൗൺസിലർമാർക്കും ഒരു വ്യക്തിയെയോ സംഘടനെയെയോ പുരസ്കാരത്തിനായി നോമിനേറ്റ് ചെയ്യാം. നോമിനേഷനുകളിൽ നിന്നും വോട്ടിലൂടെ അർഹരെ തിരഞ്ഞെടുക്കും. ഈ മാസം 15 വരെ കൗൺസിലർമാർക്ക് നാമനിർദ്ദേശം സമർപ്പിക്കാം. വ്യക്തിയുടെയും സംഘടനയുടെയും പ്രവർത്തന മേഖലയും അവരെ തിരഞ്ഞെടുക്കാനുള്ള കാരണവും നാമനിർദ്ദേശത്തിൽ ഉൾപ്പെടുത്തണം.
ഡബ്ലിൻ: വീട്ടുടമകളായ ദമ്പതികൾക്ക് ഭീഷണി സന്ദേശം അയച്ച വാടകക്കാരന് പിഴയിട്ട് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡ് ട്രൈബ്യൂണൽ. വാടകക്കുടിശ്ശികയും നഷ്ടപരിഹാരവുമായി 32,600 യൂറോ ആണ് പിഴയിട്ടത്. ടാല സ്വദേശികളായ ദമ്പതികൾ നൽകിയ പരാതിയിലാണ് ട്രൈബ്യൂണലിന്റെ നടപടി. പരാതിക്കാരുടെ ടാലയിലെ സ്പ്രിംഗ്ഫീൽഡിലെ വീട്ടിൽ ആയിരുന്നു വാടകക്കാരൻ താമസിച്ചിരുന്നത്. മൂന്ന് നിലകളുള്ള വീട്ടിൽ 2017 മുതൽ ആയിരുന്നു ഇയാൾ താമസിക്കാൻ ആരംഭിച്ചത്. ആദ്യ സമയങ്ങളിൽ കൃത്യമായി വാടക നൽകിയെങ്കിലും പിന്നീട് വാടകക്കാരൻ ഇതിൽ മുടക്കം വരുത്തി. പിന്നീട് 2023 ജൂൺ മുതൽ വാടകക്കാരൻ വാടക നൽകിയില്ല. വാടക നൽകാൻ ആവശ്യപ്പെട്ടപ്പോൾ ദമ്പതികളെ ഇയാൾ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതോടെ പരാതി നൽകുകയായിരുന്നു. ഇതുവരെ 42,000 യൂറോ ആണ് വാടകക്കാരൻ ദമ്പതികൾക്ക് നൽകാനുള്ളത്. എന്നാൽ കോവിഡ് കാലത്ത് വാടകക്കാരന് ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് നഷ്ടപരിഹാരം 32,600 യൂറോ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. 28 ദിവസത്തിനുള്ളിൽ ദമ്പതികളുടെ വീട്ടിൽ നിന്നും ഒഴിയാനും ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്.
ലാൻസ്ടൗൺ: നോർത്ത് ഡബ്ലിനിൽ ഇരുചക്ര വാഹനം ഇടിച്ച് പോലീസുകാരൻ മരിച്ചു. ലാൻസ്ടൗണിലായിരുന്നു സംഭവം. പോലീസുകാരനെ ഇടിച്ച ഇരുചക്രവാഹന യാത്രികനും പരിക്കുണ്ട്. ഇന്നലെ ആയിരുന്നു സംഭവം. പ്രദേശത്ത് വാഹനങ്ങളുടെ വേഗപരിശോധന നടത്തുകയായിരുന്നു പോലീസുകാരൻ. ഇതിനിടെ മോട്ടോർസൈക്കിൾ ഇടിക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റു. ഉടനെ സഹപ്രവർത്തകർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിന് പിന്നാലെ ലാൻസ്ടൗണിലെ ആർ132 അടച്ചു. ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു.
കിൽഡെ: വീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് അയർലന്റ് മലയാളി ദമ്പതികളുടെ മകന് ദാരുണാന്ത്യം. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശികളായ ലിജോ- ലീന ദമ്പതികളുടെ മകൻ ജോർജ്ജ് സക്കറിയ ആണ് മരിച്ചത്. രണ്ട് വയസ്സാണ് കുട്ടിയുടെ പ്രായം. ചന്ദനപ്പള്ളിയിലെ വീട്ടിൽവച്ചായിരുന്നു സംഭവം. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഞായറാഴ്ച സംസ്‌കരിച്ചു. ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. കിൽഡെയിലുള്ള ആതിയിൽ ആണ് ലിജോ- ലീന ദമ്പതികൾ താമസിച്ചുപോരുന്നത്. ഒരാഴ്ച മുൻപാണ് ഇവർ ചന്ദനപ്പള്ളിയിലെ വീട്ടിൽ എത്തിയത്.
ഡബ്ലിൻ: കേരള ഹൗസ് നടത്തിയ വള്ളംകളി മത്സരത്തിൽ ആഹാ ബോട്ട് ക്ലബ്ബ് ജേതാക്കൾ. ക്യാപ്റ്റൻ സുധിൻ എടത്വയുടെ നേതൃത്വത്തിലുള്ള സംഘമാണ് കപ്പ് സ്വന്തമാക്കിയത്. കാർലോയിൽ കഴിഞ്ഞ ദിവസം ആയിരുന്നു വള്ളംകളി മത്സരം. ഐറിഷ് ഡ്രാഗൺ ബോട്ട് അസോസിയേഷന്റെ സഹകരണത്തോടെയാണ് വള്ളം കളി മത്സരം സംഘടിപ്പിച്ചത്. ടൗൺ പാർക്ക് റിവർ ബോറോയിൽ ആയിരുന്നു മത്സരം. ആവേശോജ്ജ്വലമായ വള്ളംകളിയിൽ അയർലന്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 21 ടീമുകൾ മാറ്റുരച്ചു.
ബെൽഫാസ്റ്റ്: വളർത്തു മൃഗങ്ങളുടെ സംരക്ഷണത്തിനായി കിഴക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് വർദ്ധിപ്പിച്ച് പോലീസ്. പൂച്ചയെ പ്ലാസ്റ്റിക് ബാഗുകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അഞ്ച് വയസ്സുള്ള പൂച്ചയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പ്രദേശവാസിയായ ലോറ ഷാർപ്പ് വളർത്തുന്ന പൂച്ചകളിൽ ഒന്നായിരുന്നു കൊല്ലപ്പെട്ടത്.വുഡ്‌സ്റ്റോക്ക് മേഖലയിലെ റോസ്‌ബെറി ഗാർഡനിൽ വഴിയാത്രികരാണ് പൂച്ചയുടെ ജഡം കണ്ടത്. കഴുത്തിൽ പ്ലാസ്റ്റിക് കവർ കുരുങ്ങിയ നിലയിൽ ആയിരുന്നു പൂച്ചയുടെ ജഡം. ഇതേ തുടർന്നാണ് ആരോ മനപ്പൂർവ്വം പൂച്ചയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. നേരത്തെ തന്റെ മറ്റൊരു പൂച്ചയെ കത്തി ഉപയോഗിച്ച് അജ്ഞാതൻ മുറിപ്പെടുത്തിയതായി ലോറ ഷാർപ്പ് പോലീസിനോട് വെളിപ്പെടുത്തി.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
