ലേഖകന്‍: sreejithakvijayan

ഡബ്ലിൻ: സർക്കാർ ലക്ഷ്യമിടുന്നത് പോലെ അയർലന്റിൽ പ്രതിവർഷം 50,000 വീടുകൾ വരെ നിർമ്മിക്കാൻ സാധിക്കുമെന്ന് ഉയിസ് ഐറാൻ. എന്നാൽ അതിന് പണം മാത്രമല്ല മറ്റ് ഘടകങ്ങളും ആവശ്യമായിട്ടുണ്ട്. പദ്ധതികൾ സമയബന്ധിതമായി ചെയ്തുകൊടുക്കുന്നതിൽ ഉയിസ് ഐറാന് മികച്ച ട്രാക്ക് റെക്കോർഡ് ഉണ്ടെന്നും ഉയിസ് ഐറാൻ അസെറ്റ്‌സ് സ്ട്രാറ്റജി മാനേജർ ഏയ്ഞ്ചല റയാൻ പറഞ്ഞു. സർക്കാറുമായി കരാറിലേർപ്പെട്ടത് പോലെ 30,000 ലധികം വീടുകൾ നിർമ്മിച്ച് നൽകാൻ ഉയിസ് ഐറാന് സാധിക്കും. ഇതിനായുള്ള ഫണ്ട് തങ്ങളുടെ പക്കലുണ്ട്. എന്നാൽ കൂടുതൽ വീടുകൾ നിർമ്മിക്കണം എങ്കിൽ അതിന് ഫണ്ടിംഗ് വർദ്ധിപ്പിക്കേണ്ടതുണ്ട്. 50,000 വീടുകൾക്കായി അധികപണം ആവശ്യമുണ്ട്. പണം മാത്രമല്ല പ്ലാനുകളിലെ നവീകരണം ഉൾപ്പെടെ മറ്റ് പലതും ആവശ്യമാണ്. നിർമ്മാണ പദ്ധതികളിൽ സർക്കാരിന്റെ പൂർണ പിന്തുണ ആവശ്യമായിവരുന്നുണ്ടെന്നും ഏയ്ഞ്ചല ഐറാൻ വ്യക്തമാക്കി.

Read More

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കാമുകിയെ ബേസ്‌ബോൾ ബാറ്റുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് യുവാവ്. ന്യൂടൗണബെയിലെ മോസ് മെഡോസിലായിരുന്നു സംഭവം. സോഫയിൽ വിശ്രമിക്കുമ്പോഴായിരുന്നു യുവതിയെ 36 കാരനായ ഡേവിഡ് മക്‌കോപ്പിൻ  ആക്രമിച്ചത്. ശനിയാഴ്ച ആയിരുന്നു സംഭവം. സോഫയിൽ കിടക്കുകയായിരുന്ന യുവതിയുടെ തലയിൽ ഡേവിഡ് ആദ്യം കൈ കൊണ്ട് അടിയ്ക്കുകയായിരുന്നു. ആക്രമണം യുവതി ചെറുക്കാൻ ശ്രമിച്ചു. ഇതിനിടെ ഇയാൾ ബേസ്ബോൾ ബാറ്റുകൊണ്ട് ആക്രമിക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം ബെഡ്‌റൂമിലേക്ക് ഓടിയ യുവതിയുടെ കഴുത്ത് ഞെരിച്ച് ഇയാൾ ശ്വാസം മുട്ടിച്ചു. തുടർന്ന് യുവതി ബോധരഹിതയാകുകയായിരുന്നു. അടുത്തുള്ളവർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ യുവാവിനെ അറസ്റ്റും ചെയ്തു.

Read More

ഡബ്ലിൻ: കൊല്ലപ്പെട്ട ജിഎഎ ഉദ്യോഗസ്ഥൻ സീൻ ബ്രൗണിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി താനൈസ്റ്റ് സൈമൺ ഹാരിസ്. കൊലപാതകത്തിൽ പൊതു അന്വേഷണം നടത്താനുള്ള ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് യുകെ സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് സൈമൺ ഹാരിസ് കുടുംബത്തെ കണ്ടത്. അതേസമയം ഫലവത്തായ കൂടിക്കാഴ്ചയായിരുന്നു സൈമൺ ഹാരിസുമായി നടന്നത് എന്ന് കുടുംബം പ്രതികരിച്ചു. സീൻ ബ്രൗണിന്റെ ഭാര്യയുമായും പെൺമക്കളുമായിട്ടായിരുന്നു സൈമൺ ഹാരിസിന്റെ കൂടിക്കാഴ്ച. ഡബ്ലിനിലെ ഓഫീസിൽ ആയിരുന്നു കൂടിക്കാഴ്ച നടന്നത്.

Read More

ഡബ്ലിൻ: ക്രാന്തിയുടെ വാട്ടർഫോർഡ്, കിൽക്കെനി യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് അടുത്ത മാസം. സീസൺ 2 മത്സരത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂൺ രണ്ടിനാണ് മത്സരം. ഡബ്ലിനിലെ അൽസാ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ആവേശോജ്ജ്വലമായ മത്സരം നടക്കുന്നത്. ടീമുകളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും സീസൺ വൺ ടൂർണമെൻറ് ശ്രദ്ധേയമായിരുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി ജിത്തിൻ റാഷിദ് 0874845884, രാഹുൽ രവീന്ദ്രൻ 0892740770, ഷെർലൊക്ക് ലാൽ 0873323191, ദയാനന്ദ് കെ വി 0894873070 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Read More

ലൗത്ത്: കൗണ്ടി ലൗത്തിൽ വൻ ലഹരി വേട്ട. 1.8 മില്യൺ യൂറോ വിലവരുന്ന ഹെർബൽ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ 50 കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗാർഡ നാഷണൽ ഡ്രഗ്‌സ് ആന്റ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും, ലൗത്ത് ഡിവിഷണൽ ഡ്രഗ്‌സ് യൂണിറ്റും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് വൻ വിലവരുന്ന ലഹരി വസ്തു പിടിച്ചെടുത്തിരിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇവരുടെ നിർണായക നീക്കം. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Read More

കെറി: കോർക്കിലും കെറിയിലും ആരോഗ്യപ്രവർത്തകരുടെ നിയമനം ദുഷ്‌കരമാകുന്നു. താമസ സ്ഥലം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് നിയമനത്തിന് വെല്ലുവിളി ഉയർത്തുന്നത്. ഈ പ്രദേശങ്ങളിൽ വാടകയ്ക്ക് പോലും താമസം ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. കെറി, കാഹെർസിവീൻ, ഡിംഗിൽ തുടങ്ങിയ സ്ഥലങ്ങളിൽ താമസ സൗകര്യം ലഭിക്കാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വെസ്റ്റ് കോർക്ക് പോലുള്ള സ്ഥലങ്ങളിലും സമാന സാഹചര്യമാണുള്ളത്. താമസത്തിന് സുരക്ഷിത സ്ഥലമില്ലാത്തത് ഈ പ്രദേശങ്ങളിൽ ജോലി എടുക്കുന്നതിൽ നിന്നും ആരോഗ്യപ്രവർത്തകരെ പിന്നോട്ട് വലിക്കുന്നുണ്ട്. അതേസമയം ജീവനക്കാരുടെ ബുദ്ധിമുട്ട് ഈ പ്രദേശങ്ങളിലെ ആശുപത്രികളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ആശുപത്രിയിലെ കിടക്കകൾ പലതും ഒഴിഞ്ഞുകിടക്കുകയാണ്. ആരോഗ്യപ്രവർത്തകരുടെ കുറവ് രോഗികളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

Read More

ഡബ്ലിൻ: അയർലന്റിൽ വാഹന പരിശോധനയ്ക്കിടെ ഇരുചക്രവാഹനം ഇടിച്ച് കൊല്ലപ്പെട്ട ഗാർഡ കെവിൻ ഫ്‌ളാറ്റ്‌ലിയെ ഓർത്തെടുത്ത് സഹപ്രവർത്തകർ. വളരെ നല്ല മനുഷ്യനായിരുന്നു കെവിനെന്ന് സഹപ്രവർത്തകനായ സെർജന്റ് സ്റ്റീഫൻ ലവിൻ പറഞ്ഞു. ജോലിയോടും കുടുംബത്തോടും അദ്ദേഹം ആത്മാർത്ഥത പുലർത്തിയിരുന്നുവെന്നും ലവിൻ കൂട്ടിച്ചേർത്തു. വാരാന്ത്യങ്ങളിൽ തന്റെ രണ്ട് മക്കൾക്കൊപ്പമാണ് കെവിൻ തന്റെ സമയം ചിലവഴിക്കാറ്. അവരുമൊത്ത് ഫുട്‌ബോൾ മത്സരങ്ങൾ കാണാൻ രാജ്യംചുറ്റും. രാത്രി കാലങ്ങളിൽ അവർക്കൊപ്പം സിനിമ കാണും- സ്റ്റീഫൻ ലവിൻ പറഞ്ഞു. ജോലിയിൽ വലിയ ആത്മാർത്ഥത പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കെവിൻ എന്ന് സെർജന്റ് ഇയോൻ ബോയിലും കൂട്ടിച്ചേർത്തു. പേപ്പർ വർക്കുകൾ എല്ലാം കൃത്യസമയത്ത് അദ്ദേഹം പൂർത്തിയാക്കും. വീണ്ടും വീണ്ടും പരിശോധിച്ച് കൃത്യത ഉറപ്പാക്കും. ജോലി പൂർണമായെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ അദ്ദേഹം മടങ്ങൂവെന്നും ഇയോൻ ബോയിൽ പറഞ്ഞു.

Read More

ഡബ്ലിൻ: 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണമെന്ന താനൈസ്റ്റ് സൈമൺ ഹാരിസിന്റെ പ്രസ്താവനയെ എതിർത്ത് പ്രതിപക്ഷ പാർട്ടി. ഇതൊരിക്കലും പ്രായോഗികമാകുകയില്ലെന്ന് സിൻ ഫെയ്ൻ പാർട്ടി വക്താവ് ജോവാന ബൈറൺ പറഞ്ഞു. ഇക്കാര്യത്തിൽ സമഗ്രമായ പഠനം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന കാര്യം പരിഗണിക്കുകയാണെങ്കിൽ അത് വിശദമായ പഠനത്തിന് ശേഷം മാത്രമേ ആകാവൂ. സാങ്കേതികപരമായി നിരോധനം പ്രായോഗികമാകുമെന്ന് കരുതുന്നില്ല. ഗൂഗിൾ, എക്‌സ്, ടിക് ടോക്ക് , മെറ്റ എന്നിവ നിരോധനത്തോട് സഹകരിക്കും. എന്നാൽ മറ്റുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അപ്പോഴും കുട്ടികൾക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സൈമൺ ഹാരിസ് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണമെന്ന പ്രസ്താവന നടത്തിയത്. ഓസ്‌ട്രേലിയയ്ക്ക് സമാനമായി അയർലന്റിലും നിയമം വേണം എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

Read More

ഡബ്ലിൻ: അയർലന്റ് മലയാളി സാം ചെറിയാൻ അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് പള്ളി അംഗമാണ് സാം. കഴിഞ്ഞ ആഴ്ചയായിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിരിക്കെ ആരോഗ്യനില വഷളാകുകയായിരുന്നു. ക്രിക്കറ്റ് ടൂർണമെന്റുകളിലും സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യം ആയിരുന്നു അദ്ദേഹം. 18 വർഷം മുൻപാണ് കേരളത്തിൽ നിന്നും കുടുംബവുമൊത്ത് സാം അയർലന്റിൽ എത്തിയത്. ഭാര്യ ബിന്ദു സാം മാറ്റർ പബ്ലിക് ( ഡബ്ലിൻ). ഷെർളിൻ, ആർലിൻ, ആഷ്‌ലിൻ, കെവിൻ എന്നിവരാണ് മക്കൾ. പൂനെയിലാണ് സാമിന്റെ രക്ഷിതാക്കൾ.

Read More

ഡബ്ലിൻ: സാമൂഹ്യവിരുദ്ധർ പൊതുസ്ഥലങ്ങളിൽ വരയ്ക്കുന്ന ഗ്രാഫിറ്റി നീക്കം ചെയ്യാൻ പ്രാദേശിക ഭരണകൂടങ്ങൾ ചിലവഴിയ്ക്കുന്നത് വൻതുക. പ്രതിവർഷം അഞ്ച് ലക്ഷം യൂറോയാണ് നാല് പ്രാദേശിക ഭരണകൂടങ്ങൾ മാത്രം ചുവരെഴുത്തുകൾ മായ്ക്കാൻ വിനിയോഗിച്ചിരിക്കുന്നത്. ഡബ്ലിൻ സിറ്റി കൗൺസിലാണ് ഇത്തരം നടപടികൾക്ക് വേണ്ടി ഏറ്റവും കൂടുതൽ തുക ചിലവഴിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. 2023 ലും 24 ലും ആയി പൊതുസ്ഥലങ്ങളിൽ ഗ്രാഫിറ്റി വരച്ച 4,600 സംഭവങ്ങൾ ഡബ്ലിനിൽ റിപ്പോർട്ട് ചെയ്തു. ഇത് ശുചീകരിക്കാൻ രണ്ട് വർഷത്തിനിടെ 1.026 മില്യൺ യൂറോ ആണ് ഡബ്ലിനിലെ വിവിധ കൗൺസിലുകൾ ചിലവഴിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പണം ചിലവാക്കിയത് ഡബ്ലിൻ സിറ്റി കൗൺസിൽ തന്നെയാണ്. ഏഴ് ലക്ഷം യൂറോ ആണ് ഡബ്ലിൻ സിറ്റി കൗൺസിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചത്.

Read More