- താൻ തീരുമാനിക്കും, എല്ലാം താനാണ് എന്നഭാവം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ല ; പിണറായി വിജയനെതിരെ സത്യൻ മൊകേരി
- ഓണസദ്യ ഇങ്ങനെയാണോ കഴിക്കുന്നത് ? അബദ്ധം പറ്റല്ലേ…
- രാഹുൽ ഗാന്ധി സ്ത്രീ അവകാശങ്ങളുടെ ചാമ്പ്യനല്ല, ഹിന്ദു വിരുദ്ധൻ : രൂക്ഷവിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ
- ‘ മകനെ ഇറാൻ വധിക്കാൻ ശ്രമിച്ചു ‘ ; വെളിപ്പെടുത്തലുമായി നെതന്യാഹു
- തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു
- കശ്മീരി പണ്ഡിറ്റുകൾക്കെതിരെയും, പൊലീസുകാർക്കെതിരെയും തീവ്രവാദ ഭീഷണികൾ ; അതീവ ഗൗരവമുള്ളതെന്ന് ഒമർ അബ്ദുള്ള
- ഇന്ന് ഉത്രാടപ്പാച്ചിൽ ; നാട് ഓണത്തിമർപ്പിൽ
- നൂറ് കണക്കിന് ജോലികൾ; റിക്രൂട്ട്മെന്റ് ക്യാമ്പയ്നുമായി ഡൊമിനോസ്
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ: വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന്റെ സിഇഒ ഷൗ സി ച്യൂവുമായി കൂടിക്കാഴ്ച നടത്തി താനൈസ്റ്റ് സൈമൺ ഹാരിസ്. ഓഫീസ് സന്ദർശനത്തിന്റെ ഭാഗമായി ച്യു ഇന്നലെ അയർലന്റിൽ എത്തിയിരുന്നു. അപ്പോഴായിരുന്നു ഹാരിസ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. സർക്കാർ വക്താവാണ് കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ടത്. ഹാരിസിനൊപ്പം ഐഡിഎ അയർലന്റ് പ്രതിനിധികളും കൂടിക്കാഴ്ചയ്ക്കായി ഒപ്പമുണ്ടായിരുന്നു. അയർലന്റിനോടുള്ള കമ്പനിയുടെ പ്രതിബദ്ധതയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഡാറ്റ സെന്ററുകൾ, ഓൺലൈൻ സുരക്ഷ, ഇയു ഡിജിറ്റൽ റെഗുലേഷൻ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി. അതേസമയം ഉപഭോക്തൃ വിവരം ചോർത്തി നൽകിയതിന് ടിക് ടോക്കിന് ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.
ഡബ്ലിൻ: പടിഞ്ഞാറൻ ഡബ്ലിനിൽ സംഘർഷത്തിനിടെ യുവാവിന്റെ വിരലുകൾ അറ്റു. ബവ്‌നോഗിൽ ആയിരുന്നു സംഭവം. പരിക്കേറ്റ 20കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ ആളുകൾക്കിടയിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന് തുടർച്ചയായി ഉണ്ടായ സംഘർഷത്തിലാണ് യുവാവിന് പരിക്കേറ്റത്. 20 കാരനെ ആളുകൾ പിന്തുടർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കൈ കൊണ്ട് തടുക്കാൻ ശ്രമിക്കുന്നതിനിടെ ആണ് യുവാവിന് വിരലുകൾ നഷ്ടമായത്. മൂന്ന് വിരലുകളാണ് മുറിഞ്ഞത്. മുഖത്തും പരിക്കേറ്റിട്ടുണ്ട്. ടാലറ്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡബ്ലിൻ: അയർലന്റിൽ വരും ദിവസങ്ങളിലും ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. ഇന്ന് പകൽ താപനില 21 ഡിഗ്രിയിൽ എത്തും. അതേസമയം നാളെ മുതൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. ഇന്ന് രാജ്യത്ത് 16 മുതൽ 21 ഡിഗ്രിവരെ താപനില ഉയരും. വടക്ക് കിഴക്കൻ കൗണ്ടികളിൽ മഴയ്ക്കും സാദ്ധ്യതയുണ്ട്. മേഘാവൃതമായ വരണ്ട കാലാവസ്ഥയാകും പകൽ അനുഭവപ്പെടുക. രാത്രിയിൽ നേരിയ മഴ ലഭിക്കും. തണുത്ത കാറ്റിനും സാദ്ധ്യതയുണ്ട്. രാത്രി കാലങ്ങളിൽ താപനില 3 മുതൽ 7 ഡിഗ്രിവരെ താഴാം. നാളെ വെയിലും മഴയും കലർന്ന കാലാവസ്ഥയാകും അനുഭവപ്പെടുക. എങ്കിലും താപനില 15 മുതൽ 20 ഡിഗ്രിവരെ രേഖപ്പെടുത്താം.
ഡബ്ലിൻ: അയർലന്റിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ 12 വർഷത്തിനിടെ നാലിൽ ഒന്ന് സ്‌കൂട്ടറുകളും കൂട്ടിയിടിച്ച് അപകടം ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഐപിഎസ്ഒഎസ് ബി ആന്റ് എ നടത്തിയ സർവ്വേയിലെ വിവരങ്ങൾ റോഡ് സേഫ്റ്റി അതോറിറ്റിയാണ് പുറത്തുവിട്ടത്. മൂന്നിൽ ഒന്ന് ഇലക്ട്രിക് സ്‌കൂട്ടർ ഉപയോക്താക്കൾ ഇക്കാലയളവിൽ അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ടെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടർ ഉപയോഗിക്കുന്നത് ഭൂരിഭാഗവും പുരുഷന്മാരാണ്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതലായി അപകടത്തിൽപ്പെടുന്നതും പുരുഷന്മാരാണ്. 76 ശതമാനം പുരുഷന്മാരാണ് ഇലക്ട്രിക് സ്‌കൂട്ടർ ഉപയോഗിക്കുന്നത്. കൈ കാലുകളിലെ പരിക്ക് മുതൽ തലയ്ക്ക് സാരമായ പരിക്കേൽക്കുന്ന സംഭവങ്ങൾവരെ ഇത്തരം അപകടങ്ങളിൽ ഉണ്ടായിട്ടുണ്ട്. അതേസമയം ഇ സ്‌കൂട്ടർ അപകടങ്ങളുടെ പശ്ചാത്തലത്തിൽ യാത്രികർ കൂടുതൽ ജാഗ്രത പുലർത്തണം എന്ന് അധികൃതർ അറിയിച്ചു.
ഡബ്ലിൻ: ചാരിറ്റി സംഘടനയായ പിയറ്റ ഹൗസിനായുള്ള ധനസമാഹരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡാർക്കനസ്സ് ഇന്റു ലൈറ്റ് വാക്കിൽ വൻ ജനപങ്കാളിത്തം. അയർലന്റിലെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ പതിനായിരക്കണക്കിന് പേർ പങ്കുകൊണ്ടു. ശനിയാഴ്ച പുലർച്ചെയായിരുന്നു പരിപാടി. രാജ്യത്തിന്റെ 200 ഓളം പ്രദേശങ്ങളിലാണ് പരിപാടി നടന്നത്. രാവിലെ 4.15 ന് ആരംഭിച്ച പരിപാടിയിൽ 5 കിലോ മീറ്റർ ദൂരമുള്ള നടത്തത്തിലാണ് ആളുകൾ പങ്കാളികളായത്. ആത്മഹത്യാശ്രമത്താലോ മറ്റ് ദേഹോപദ്രവത്താലോ ബാധിക്കപ്പെട്ടവരെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ധനസമാഹരണത്തിന് വേണ്ടിയാണ് നടത്തം സംഘടിപ്പിച്ചത്. കൗണ്ടി ഡബ്ലിനിലെ ലുകാനിലാണ് പിയറ്റ ഹൗസ് സ്ഥിതി ചെയ്യുന്നത്.
ഡബ്ലിൻ: ഗാർഡ കമ്മീഷണർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലെ ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസിന്റെ പകരക്കാരനെ നിയമിക്കുന്നതിന് വേണ്ടിയാണ് അപേക്ഷകൾ ക്ഷണിച്ചത്. അർഹരായവർക്ക് ഈ മാസം 29വരെ അപേക്ഷകൾ നൽകാം. പബ്ലിക് ജോബ് വെബ്‌സൈറ്റിലാണ് ഇതുമായി ബന്ധപ്പെട്ട പരസ്യം പ്രത്യക്ഷപ്പെട്ടത്. പുതിയ ഗാർഡ കമ്മീഷണർ സ്ഥാനത്തേയ്ക്ക് 314,000 യൂറോയിലധികമാണ് സർക്കാർ വാഗ്ദാനം ചെയ്യുന്ന ശമ്പളം. എന്നാൽ നിയമിക്കപ്പെടുന്നവരുടെ ശമ്പളം ഇതിൽ കുറവായിരിക്കാമെന്ന് പരസ്യത്തിൽ വ്യക്തമാക്കുന്നു. തന്ത്രപരവും സംഘടനാപരവുമായ പരിഷ്‌കാരങ്ങൾ വിജയകരമായി നടപ്പിലാക്കിയവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാമെന്നും പരസ്യത്തിൽ പറയുന്നുണ്ട്. പോലീസ് സേനയ്ക്ക് പുറത്ത് നിന്നുള്ള ആദ്യ ഗാർഡ കമ്മീഷണറാണ് ഡ്രൂ ഹാരിസ്.
മീത്ത്: നാവനിൽ പുതിയ നഗരവികസന പദ്ധതിയുമായി മീത്ത് കൗണ്ടി കൗൺസിൽ. ഇതിനായുള്ള മാസ്റ്റർപ്ലാൻ ആരംഭിച്ചു. പ്രദേശത്തെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വികസനത്തിനായി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബിൽഡിംഗ് ഡിസൈൻ പാർട്ണർഷിപ്പുമായി ചേർന്നാണ് മാസ്റ്റർ പ്ലാൻ കൗൺസിൽ വികസിപ്പിച്ചിരിക്കുന്നത്. നാവൻ സെൻട്രൽ റെയിൽ സ്റ്റേഷനും സിവിക് പ്ലാസയും ഉൾപ്പെടുന്നതാണ് പുതിയ നഗരവികസന പദ്ധതി. നാവൻ നഗരത്തിന്റെ വിപുലീകരണം, സുസ്ഥിര ഗതാഗതം, വാണിജ്യം, റെസിഡൻഷ്യൽ വികസനം എന്നിവ സംയോജിപ്പിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.
കെറി: വാരാന്ത്യത്തിൽ സീൽഗ് മിചിൽ സന്ദർശകർക്കായി തുറന്ന് നൽകില്ല. പെർമിറ്റുമായി ബന്ധപ്പെട്ട് മൂന്ന് ബോട്ടുടമകൾ നിയമനടപടി സ്വീകരിച്ച പശ്ചാത്തലത്തിലാണ് തുറക്കേണ്ടെന്ന തീരുമാനം. ദീർഘനാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഈ വാരാന്ത്യത്തിൽ ടൂറിസ്റ്റ് കേന്ദ്രം തുറന്ന് നൽകാൻ തീരുമാനിച്ചിരുന്നു. കൃത്യമായ പരിശീലനം ലഭിക്കാത്ത ബോട്ട് ഓപ്പറേറ്റർമാർക്ക് ഉൾപ്പെടെ താത്കാലിക പെർമിറ്റുകൾ നൽകണം എന്നാണ് ഉയരുന്ന ആവശ്യം. എന്നാൽ ഇത് ഒപിഡബ്ല്യു അംഗീകരിച്ചിട്ടില്ല. ഇതേ തുടർന്നാണ് ബോട്ട് ഓപ്പറേറ്റർമാർ നിയമപരമായി നീങ്ങിയത്. യുനെസ്‌കോയുടെ പൈതൃകപട്ടികയിൽ ഇടംപിടിച്ചിട്ടുള്ള സീൽഗ് മിചിലിന്റെ നിയന്ത്രണം ഒപിഡബ്ല്യുവിനാണ്. 2025 ൽ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ ചില വെല്ലുവിളികൾ ഉണ്ടായിരുന്നതായി ഒപിഡബ്ല്യു പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാൽ ഈ ആഴ്ച വീണ്ടും പുതിയ നിയമ വെല്ലുവിളി ഉണ്ടായി. ഇതേ തുടർന്നാണ് കാലാതാമസം നേരിടുന്നത് എന്നും ഒപിഡബ്ല്യു വ്യക്തമാക്കുന്നു. അതേസമയം സീൽഗ് മിചിൽ തുറക്കാൻ വൈകുന്നത് വലിയ ആശങ്കയ്ക്ക് കാരണം ആകുന്നുണ്ട്.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ പുതിയ പ്രത്യേക എയർക്രാഫ്റ്റ് വ്യൂ പോയിന്റിനായുള്ള നടപടികൾ പുരോഗമിക്കുന്നു. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡിഎഎ ഫിൻഗൽ കൗണ്ടി കൗൺസിലിന് സമർപ്പിച്ചു. കഴിഞ്ഞ വർഷം ഡിഎഎ ഫിൻഗൽ കൗണ്ടി കൗൺസിലിന് ഇതുമായി പ്രാരംഭ ആസൂത്രണ അപേക്ഷ നൽകിയിരുന്നു. വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിംഗും കാണാൻ പൊതുജനങ്ങൾക്ക് സുരക്ഷിത സ്ഥാനം ഒരുക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ദി മൗണ്ട് എന്ന് അറിയപ്പെടുന്ന ഓൾഡ് എയർപോർട്ട് റോഡിലെ വ്യൂവിംഗ് പോയിന്റിന്റെ സ്ഥലത്താണ് പുതിയ വ്യൂ പോയിന്റെ ഒരുങ്ങുന്നത് . വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ പൊതുജനങ്ങൾക്കായി ഒരുക്കും. 22 പാർക്കിംഗ് പാർക്കിംഗ് സ്‌ളോട്ടുകളിലായിട്ടാകും കാറുകളും ബെെക്കുകളും പാർക്ക് ചെയ്യുന്നതിനുളള സൗകര്യം ഒരുക്കുക. ഇരിപ്പിടങ്ങളുള്ള പ്ലാറ്റ്‌ഫോമും ഇവിടെ ഒരുക്കും.
ഡബ്ലിൻ: അയർലന്റ് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം ഇന്ന്. രാവിലെ 10 മണിയ്ക്ക് നോക്ക് ബസലിക്കയിൽ ആരാധനയോടെ തീർത്ഥാടനത്തിന്റെ ഭാഗമായുള്ള പരിപാടികൾക്ക് തുടക്കം കുറിയ്ക്കും. ആയിരക്കണക്കിന് വിശ്വാസികളാകും ഭക്തിസാന്ദ്രമായ തീർത്ഥാടനത്തിന്റെ ഭാഗമാകുക. ആരാധനയ്ക്ക് ശേഷം സീറോ മലബാർ വിശുദ്ധ കുർബാനയും പ്രദക്ഷിണവും നടക്കും. സീറോ മലബാർ സഭയുടെ യൂറോപ്പ്യൻ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്താണ് മുഖ്യകാർമ്മികത്വം വഹിക്കുക. സീറോ മലബാർ സഭയുടെ അയർലന്റ് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും തീർത്ഥാടനത്തിന്റെ ഭാഗമാകും. രാജ്യത്തെ മുഴുവൻ വൈദികരും തീർത്ഥാടനത്തിൽ പങ്കെടുക്കും. സീറോ മലബാർ സഭയുടെ ഭക്തസംഘടനകളായ മാതൃവേദി, പിതൃവേദി, അൾത്താര ബാലസഖ്യം, സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് എന്നിവർ പ്രദക്ഷിണത്തിൽ അണിചേരും. ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികളും തീർത്ഥാടനത്തിൽ ഒരുമിച്ച് കൂടും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കും. കാറ്റിക്കിസം സ്‌കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും, ബൈബിൾ ക്വിസ്…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
