- താൻ തീരുമാനിക്കും, എല്ലാം താനാണ് എന്നഭാവം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ല ; പിണറായി വിജയനെതിരെ സത്യൻ മൊകേരി
- ഓണസദ്യ ഇങ്ങനെയാണോ കഴിക്കുന്നത് ? അബദ്ധം പറ്റല്ലേ…
- രാഹുൽ ഗാന്ധി സ്ത്രീ അവകാശങ്ങളുടെ ചാമ്പ്യനല്ല, ഹിന്ദു വിരുദ്ധൻ : രൂക്ഷവിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ
- ‘ മകനെ ഇറാൻ വധിക്കാൻ ശ്രമിച്ചു ‘ ; വെളിപ്പെടുത്തലുമായി നെതന്യാഹു
- തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു
- കശ്മീരി പണ്ഡിറ്റുകൾക്കെതിരെയും, പൊലീസുകാർക്കെതിരെയും തീവ്രവാദ ഭീഷണികൾ ; അതീവ ഗൗരവമുള്ളതെന്ന് ഒമർ അബ്ദുള്ള
- ഇന്ന് ഉത്രാടപ്പാച്ചിൽ ; നാട് ഓണത്തിമർപ്പിൽ
- നൂറ് കണക്കിന് ജോലികൾ; റിക്രൂട്ട്മെന്റ് ക്യാമ്പയ്നുമായി ഡൊമിനോസ്
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ: മുൻ ഫൈൻ ഗെയ്ൽ മന്ത്രി പാഡി ഒ ടൂൾ അന്തരിച്ചു. 87 വയസ്സായിരുന്നു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. മയോ സ്വദേശിയാണ് പാഡി ഒ ടൂൾ. 1977 മുതൽ 87 വരെ 10 വർഷക്കാലം അദ്ദേഹം ഫൈൻ ഗെയ്ൽ ടിഡിയായി സേവനം അനുഷ്ഠിച്ചു. പ്രതിരോധ മന്ത്രിയായിരുന്നു. മറ്റ് മന്ത്രിസ്ഥാനങ്ങളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. പാഡി ഒ ടൂളിന്റെ വിയോഗത്തിൽ താനൈസ്റ്റും ഫിൻ ഗെയ്ൽ നേതാവുമായ സൈമൺ ഹാരിസ് ദു:ഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം തന്നിൽ അതിയായ ദു:ഖം ഉളവാക്കിയതായി അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: അയർലന്റിൽ നിന്നും ബ്രിട്ടണിലേക്ക് പോകുന്ന യാത്രികർക്ക് നിർദ്ദേശവുമായി റയാൻഎയർ. ബ്രിട്ടനിലേക്ക് പോകുന്നവർ ചില ഭക്ഷണങ്ങൾ കയ്യിൽ കരുതരുതെന്ന് റയാൻഎയർ അറിയിച്ചു. ഇറച്ചി, പാലുത്പന്നങ്ങൾ എന്നിവ കൊണ്ടുപോകുന്നതിനാണ് വിലക്കുള്ളത്. യൂറോപ്പിൽ എഫ്എംഡി ( ഫൂട്ട് ആന്റ് മൗത്ത് ഡിസീസ്) വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ബ്രിട്ടൺ സർക്കാർ ചില ഭക്ഷണ സാധനങ്ങളുമായി രാജ്യത്തേയ്ക്ക് എത്തുന്നതിന് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് യാത്രികർക്ക് റയാൻഎയറിന്റെ ഓർമ്മപ്പെടുത്തൽ. പന്നിയിറച്ചി, ബീഫ്, ആട്ടിറച്ചി, പാൽ, ബട്ടർ, ചീസ്, യോഗർട്ട് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകുന്നതിന് ആണ് വിലക്കുള്ളത്. വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവരുന്ന ഭക്ഷണത്തിന് മാത്രമല്ല, കടയിൽ നിന്നും വാങ്ങുന്ന സീൽ ചെയ്ത ഭക്ഷണത്തിനും വിലക്കുണ്ട്. അതേസമയം മുട്ട, ചിക്കൻ, താറാവ് ഇറച്ചി എന്നീ ഭക്ഷണങ്ങൾ കൊണ്ടുവരുന്നതിന് ഇളവുണ്ട്. എഫ്എംഡി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഏപ്രിൽ 12 ന് ആണ് യുകെ സർക്കാർ അയർലന്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണസാധനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നത്. ഇത് ഇപ്പോൾ…
ഡോണഗൽ: കൗണ്ടി ഡോണഗലിൽ മുങ്ങിമരിച്ച സുഹൃത്തുക്കളായ വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ പുറത്ത്. ഇമ്മാനുവൽ ഫാമിയോള, മാറ്റ് സിബൻഡ് എന്നിങ്ങനെയാണ് മരിച്ച വിദ്യാർത്ഥികളുടെ പേരുകൾ. ഇരുവരും ലഫ് സ്വില്ലി സ്വദേശികളാണെന്നാണ് വിവരം. ഇമ്മാനുവൽ ഫാമിയോളയ്ക്ക് 16 ഉം, മാറ്റ് സിബൻഡയ്ക്ക് 18ഉം വയസാണ് പ്രായം. ശനിയാഴ്ച വൈകീട്ടാണ് ഇരുവരും മുങ്ങിമരിച്ചത്. ബുക്രാനയിലെ നെഡ്‌സ് പോയിന്റ് ഓഫിൽ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവർക്കൊപ്പം മറ്റൊരു വിദ്യാർത്ഥി കൂടി ഒഴുക്കിൽപ്പെട്ടിരുന്നു. ഈ കുട്ടിയെ നാട്ടുകാർ രക്ഷിച്ചു. ലാറ്റർകെന്നി യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. ഫുട്‌ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ ആണ് മൂന്ന് പേരും ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
പോർട്ട്‌ലോയിസ്: കൗണ്ടി ലവോയിസിൽ വ്യാപാര സ്ഥാപനത്തിൽ മോഷണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. 20 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പോർട്ട്‌ലോയിസിലെ വ്യാപാര സ്ഥാപനത്തിൽ ആയിരുന്നു 20 കാരന്റെ മോഷണ ശ്രമം. കത്തിയുമായി വ്യാപാര സ്ഥാപനത്തിനുള്ളിലേക്ക് പ്രവേശിച്ച 20 കാരൻ അവിടുത്തെ ജീവനക്കാരെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഉടനെ തന്നെ ജീവനക്കാർ പോലീസിനെ വിവരം അറിയിച്ചു. അതിവേഗം സ്ഥലത്ത് എത്തിയ പോലീസ് സംഘം 20 കാരനെ കയ്യോടെ പിടികൂടുകയായിരുന്നു. സ്‌റ്റേഷനിൽ എത്തിച്ച ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.
ഡബ്ലിൻ: രാജ്യത്തെ റോഡ് സുരക്ഷയിൽ പുന:ക്രമീകരണം നടത്തുമെന്ന് ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ്. വാഹന പരിശോധനയ്ക്കിടെ ഇരുചക്ര വാഹനം ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അടുത്തിടെയായി വാഹനാപകടങ്ങൾ രാജ്യത്ത് വർദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ റോഡ് സുരക്ഷയിൽ പുന:ക്രമീകരണം നടത്തേണ്ടിയിരിക്കുന്നു. അടുത്തിടെയായി അമിത വേഗം, മദ്യപിച്ച് വാഹനം ഓടിയ്ക്കൽ, സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിക്കൽ എന്നിവ വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ റോഡ് സുരക്ഷയിൽ കാര്യമായ മാറ്റങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം മാത്രം റോഡപകടത്തിൽ 60 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ഡബ്ലിൻ മെട്രോപോളിറ്റൻ റീജിയൻ അസിസ്റ്റന്റ് കമ്മീഷണർ പോൾ ക്ലെറി പറഞ്ഞു. വാഹനം ഓടിയ്ക്കുമ്പോൾ നമ്മൾ സ്വയം വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലന്റിൽ അതിശക്തമായ ചൂടിന് സാദ്ധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ. പകൽ സമയങ്ങളിൽ താപനില 23 ഡിഗ്രി സെൽഷ്യസ്‌വരെ ഉയരും. അതേസമയം ഈ വാരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നുണ്ട്. ഈ വാരം ശക്തമായ ചൂടും മഴയും കലർന്ന കാലാവസ്ഥയാകും അനുഭവപ്പെടുക. തിങ്കളാഴ്ച രാത്രി മഴ ലഭിക്കാം. ചെവ്വാഴ്ച ഉച്ചയ്ക്കും വൈകീട്ടുമായി നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. ബുധനാഴ്ച രാവിലെയും മഴയ്ക്ക് സാദ്ധ്യതയുണ്ട്. അതേസമയം ചൂട് കൂടിയ കാലാവസ്ഥ തുടരും. അന്തരീക്ഷത്തിൽ താപനില 23 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. മെർക്കുറിയുടെ അളവ് ഈ ആഴ്ച 20 താഴെ തുടരുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.
വെസ്റ്റ്മീത്ത്: വേനൽക്കാലത്തിന്റെ വരവറിയിക്കുന്ന ബെൽറ്റെയ്ൻ ഫയർ ഫെസ്റ്റിവലിൽ കാഴ്ചക്കാരായി നൂറ് കണക്കിന് പേർ. കൗണ്ടി വെസ്റ്റ്മീത്തിലെ ഉയിസ്നീച്ച് കുന്ന് ദീപാലങ്കൃതമായി. ശനിയാഴ്ചയായിരുന്നു വിവിധ പരിപാടികളോടെ ഫയർ ഫെസ്റ്റിവൽ നടന്നത്. ഉയിസ്‌നീച്ച് കുന്നിൽ ദീപങ്ങളാൽ ഘോഷയാത്ര നടന്നു. ഇതിന് ശേഷം വേനൽക്കാലത്തെ സ്വാഗതം ചെയ്ത് അഗ്നികുണ്ടം കത്തിച്ചു. പരമ്പരാഗത വസ്ത്രങ്ങളായിരുന്നു പരിപാടിയിൽ പങ്കെടുത്തവർ ധരിച്ചിരുന്നത്. ഘോഷയാത്രയ്ക്ക് മുന്നോടിയായി പാട്ട്, നൃത്തം, പ്രഭാഷണം തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരുന്നു. അയർന്റിൽ രാജഭരണകാലം മുതൽ ആഘോഷിച്ച് പോരുന്ന ഉത്സവമാണ് ബെൽറ്റെയ്ൻ ഫയർ ഫെസ്റ്റിവലിൽ. ഈ ഉത്സവത്തിന് ആയിരം വർഷത്തോളം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്.
വിക്ലോ: സൗത്ത് ഡബ്ലിൻ മാർത്തോമ്മാ കോൺഗ്രേഷന്റെ ഈ വർഷത്തെ കൊയ്ത്തുത്സവം 17 ന്. കൗണ്ടി വിക്ലോയിലെ ഗ്രേസ്റ്റോൺസിലുള്ള നസറീൻ കമ്യൂണിറ്റി ചർച്ചിലാണ് കെയ്ത്തുത്സവം. ഇതോടൊപ്പം ലേലവും നടക്കും. രാവിലെ 9.30 ഓടെയാണ് കൊയ്ത്തുത്സവത്തിന് തുടക്കമാകുക. കുർബാനയോടെയാകും തുടക്കം. വികാരി റവ. സ്റ്റാൻലി മാത്യു ജോൺ ആണ് കൊയ്ത്തുത്സവത്തിന് നേതൃത്വം നൽകുക. പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കായി റവ. സ്റ്റാൻലി മാത്യു ജോൺ (വികാരി)- +447384858587, പ്രഭു മാത്തൻ ജേക്കബ് (കൺവീനർ)- 0860851668, അനു എം. ജോർജ്ജ് (സെക്രട്ടറി)- 0871930960 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഡബ്ലിൻ: അയർലന്റിൽ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം വർദ്ധിക്കുന്നു. ദേശീയ തലത്തിൽ ടെസ്റ്റിനായുള്ള കാത്തിരിപ്പ് 27.3 ആഴ്ചയായി ( 6-7 മാസം) ഉയരുന്നുണ്ടെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിനുള്ള നടപടികൾ ആലോചിച്ചുവരികയാണ് അധികൃതർ. ഏപ്രിൽ മാസം വരെയുള്ള റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണക്കുകളിൽ പരിശോധിച്ചാൽ 83,000 ലധികം പേരാണ് ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 58,860 ആയിരുന്നു. 2025 ജനുവരിയിൽ ഡ്രൈവിംഗ് ടെസ്റ്റിനായി അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ എണ്ണം 72,414 ആയിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഇത് 83,468 ലേക്ക് ഉയർന്നു. ഉടനടി ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ കാത്തിരിക്കുന്നവരുടെ എണ്ണവും കാത്തിരിപ്പ് സമയവും ഇനിയും വർദ്ധിക്കും. കഴിഞ്ഞ വർഷം ഏപ്രിലിൽ കാത്തിരിപ്പ് സമയം 14.9 ആഴ്ചയായിരുന്നു. ഇത് 10-12 ആഴ്ചയാക്കി കുറയ്ക്കുകയാണ് റോഡ് സുരക്ഷാ അതോറിറ്റിയുടെ ലക്ഷ്യം. എന്നാൽ 2022 ജൂലൈയിൽ മാത്രമാണ് അതോറിറ്റിയ്ക്ക് ഇതിന് കഴിഞ്ഞത്.
ഡബ്ലിൻ: ഈ വർഷത്തെ ഡബ്ലിൻ നൃത്തോത്സവത്തിന് ( ഡബ്ലിൻ ഡാൻസ് ഫെസ്റ്റിവൽ ) നാളെ ( ചൊവ്വാഴ്ച) തുടക്കമാകും. ‘ ബോഡീസ് ഇൻ മോഷൻ, സ്‌റ്റോറീസ് ഇൻ ഫ്‌ളക്‌സ് എന്നാണ് ഇത്തവണത്തെ തീം. 21ാമത് നൃത്തോത്സവമാണ് നടക്കുന്നത്. ഈ മാസം 24 വരെയാണ് നൃത്തോത്സവം. ഐറിഷ് നൃത്ത സംവിധായികയും പെർഫോമറുമായ ഊന ഡോഹെർട്ടി തന്റെ പുതിയ സോളോ പീസ് അവതരിപ്പിക്കും. ബ്രിട്ടീഷ് കൊറിയോഗ്രഫർ മാത്യു ബോർണും നൃത്തോത്സവത്തിൽ പങ്കുകൊള്ളുന്നുണ്ട്. നൈജീരിയൻ കൊറിയോഗ്രഫർ ഖുദുസ് ഒനികെകുവിന്റെ പ്രകടനം നൃത്തോത്സവത്തിന്റെ മുഖ്യ ആകർഷണമാണ്. ഐറിഷ് നൃത്തസംവിധായിക ലിസ് റോഷിന്റെ നൃത്താവിഷ്‌കാരവും, ബ്രിട്ടീഷ് – ബംഗ്ലാദേശി കൊറിയോഗ്രഫർ അക്രം ഖാന്റെ നൃത്തനാടകാവിഷ്‌കാരവും നൃത്തോത്സവത്തിൽ ഉണ്ടാകും.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
