- താൻ തീരുമാനിക്കും, എല്ലാം താനാണ് എന്നഭാവം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ല ; പിണറായി വിജയനെതിരെ സത്യൻ മൊകേരി
- ഓണസദ്യ ഇങ്ങനെയാണോ കഴിക്കുന്നത് ? അബദ്ധം പറ്റല്ലേ…
- രാഹുൽ ഗാന്ധി സ്ത്രീ അവകാശങ്ങളുടെ ചാമ്പ്യനല്ല, ഹിന്ദു വിരുദ്ധൻ : രൂക്ഷവിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ
- ‘ മകനെ ഇറാൻ വധിക്കാൻ ശ്രമിച്ചു ‘ ; വെളിപ്പെടുത്തലുമായി നെതന്യാഹു
- തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു
- കശ്മീരി പണ്ഡിറ്റുകൾക്കെതിരെയും, പൊലീസുകാർക്കെതിരെയും തീവ്രവാദ ഭീഷണികൾ ; അതീവ ഗൗരവമുള്ളതെന്ന് ഒമർ അബ്ദുള്ള
- ഇന്ന് ഉത്രാടപ്പാച്ചിൽ ; നാട് ഓണത്തിമർപ്പിൽ
- നൂറ് കണക്കിന് ജോലികൾ; റിക്രൂട്ട്മെന്റ് ക്യാമ്പയ്നുമായി ഡൊമിനോസ്
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ: ക്യാൻസർ ചികിത്സയിൽ കാപ്പി പൊടിയ്ക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് കണ്ടെത്തൽ. ഡബ്ലിൻ സിറ്റി സർവ്വകലാശാലയിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ഇവരുടെ പഠനം നാനോസ്‌കെയിൽ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു. ഉപയോഗിച്ച കാപ്പിയ്ക്കാണ് ക്യാൻസർ ചികിത്സയിൽ നിർണായക പങ്കുവഹിക്കാൻ കഴിയുക. കാപ്പി പൊടിയെ ചില രാസപ്രവർത്തനങ്ങൾക്ക് വിധേയമാക്കി കാർബൺ ഡോട്ടുകൾ നിർമ്മിച്ചുകൊണ്ടായിരുന്നു ഇവരുടെ പഠനം.
ഡബ്ലിൻ: ഫസ്റ്റ് ഹോം സ്‌കീമിന്റെ കാലാവധി നീട്ടി സർക്കാർ. അധിക ധനസഹായവും അനുവദിച്ചു. ഭവനമന്ത്രി ജെയിംസ് ബ്രൗൺ ആണ് ഇക്കാര്യം അറിയിച്ചത്. 2027 വരെയാണ് പദ്ധതിയുടെ കാലാവധി നീട്ടിയത്. 30 മില്യൺ യൂറോ അധിക ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പദ്ധതിയ്ക്ക് വേണ്ടി സർക്കാർ നൽകുന്ന പണം 370 മില്യൺ യൂറോയായി. 2022 ൽ ആണ് ഷെയേർഡ് ഇക്വിറ്റി സംരംഭമായ ഫസ്റ്റ് ഹോം സ്‌കീം ആരംഭിച്ചത്. ഇതുവരെ 15,300 ലധികം ആളുകൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 6,700 പേർക്ക് അംഗീകാരം നൽകുകയും ചെയ്തു.
ഡബ്ലിൻ: അയർലന്റിലെ മലയാളി നഴ്‌സ് ലിയ മേരി ജോസിന് പുരസ്‌കാരം. എക്‌സ്ട്രാഓർഡിനറി നഴ്‌സിനുള്ള ഡെയ്‌സി (DAISY ) പുരസ്‌കാരമാണ് ലഭിച്ചത്. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോട് അനുബന്ധിച്ചാണ് പുരസ്‌കാരം കൈമാറിയത്. 2020 മുതൽ അയർലന്റിൽ മേരി ജോസ് രജിസ്റ്റേർഡ് നഴ്‌സായി സേവനം അനുഷ്ഠിച്ചുവരികയാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ കർമ്മരംഗത്ത് പുലർത്തുന്ന ആത്മാർത്ഥതയും, അർപ്പണബോധവും, അസാമാന്യ കഴിവും ആണ് പുരസ്‌കാരത്തിന് അർഹയാക്കിയത്. ഇതിന് പുറമേ രോഗികളോട് പുലർത്തുന്ന അനുകമ്പയും സഹാനുഭൂതിയും നിറഞ്ഞ മനോഭാവവും മേരിയെ പുരസ്‌കാരത്തിന് അർഹയാക്കി.
ഡബ്ലിൻ: അയർലന്റിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ വളർത്തുനായ്ക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധവേണമെന്ന് അറിയിച്ച് പ്രമുഖ അനിമൽ ചാരിറ്റി സംഘടനയായ ഐറിഷ് ബ്ലൂ ക്രോസ്. വീട്ടിലുള്ളപ്പോഴും പുറത്തേയ്ക്ക് കൊണ്ടുപോകുമ്പോഴും ഒരു പരിധിയിൽ കവിഞ്ഞ് വളർത്ത് നായ്ക്കൾക്ക് ചൂട് ഏൽക്കാതെ ശ്രദ്ധിക്കണം. ചില ഇനം നായ്ക്കൾക്ക് ചൂട് ഒട്ടും സഹിക്കാൻ കഴിയില്ലെന്നും ഐറിഷ് ബ്ലൂ റോസിലെ വെറ്റിനറി സർവ്വീസ് ഹെഡ് ആയ ഡോ. സോഫി ഓല പറഞ്ഞു. പുറത്ത് നടക്കുമ്പോൾ നായ്ക്കളുടെ പാദങ്ങൾക്ക് ചൂടേൽക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ കൈ കൊണ്ട് നിലത്ത് സ്പർശിച്ച് നോക്കിയതിന് ശേഷം മാത്രം ഇവയെ നിലത്തുകൂടി നടത്തുക. കാറിനുള്ളിൽ നായ്ക്കളെ ഇരുത്തിപോകാതിരിക്കുക. ചൂടുള്ള സമയങ്ങളിൽ നായ്ക്കളെ വ്യായാമം ചെയ്യിക്കുന്നത് ഒഴിവാക്കണം എന്നും സോഫി ഓല വ്യക്തമാക്കി. ചൂടുള്ള സമയങ്ങളിൽ വീട്ടിനുള്ളിൽതന്നെ നായ്ക്കളെ ഇരുത്തുക. ആവശ്യത്തിന് തണുത്തവെള്ളം നൽകുക. ഹീറ്റ് സ്‌ട്രോക്കുകൾ നായ്ക്കളുടെ ജീവൻ നഷ്ടമാകാൻവരെ കാരണമായേക്കാമെന്നും ഓല ഒർമ്മിപ്പിച്ചു.
ഡബ്ലിൻ: ഏപ്രിലിൽ ഭക്ഷണവിതരണ ശാലകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് അയർലന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി. എട്ട് ഭക്ഷണശാലകൾ അടച്ച് പൂട്ടി. 10 ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകി. പരിശോധനയിൽ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. ബേക്കറിയും റെസ്‌റ്റോറന്റുകളും ഉൾപ്പെടെ നടപടി സ്വീകരിച്ചവയിൽ ഉൾപ്പെടുന്നു. പരിശോധനയ്ക്കിടെ ചില ഭക്ഷണശാലകളിൽ ഉദ്യോഗസ്ഥർ എലിക്കാഷ്ഠം കണ്ടെത്തി. വൃത്തിഹീനമായ പാത്രങ്ങളിൽ പാകം ചെയ്യുന്ന സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്കായുള്ള ടോയ്‌ലറ്റ് ശുചിയാക്കത്തതും നടപടി സ്വീകരിക്കാൻ കാരണം ആയിട്ടുണ്ട്.
ഡബ്ലിൻ: കുഗ പ്ലഗ് ഇൻ ഹൈബ്രിഡ് (പിഎച്ച്ഇവി) കാറുകളിലെ ബാറ്ററിയ്ക്ക് തീപിടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഫോർഡ്. മുന്നറിയിപ്പ് നൽകുന്ന ഒരു സോഫ്റ്റ്‌വെയർ കൂടി കാറുകൾക്കായി ഇറക്കാൻ ഒരുങ്ങുകയാണെന്നും ഫോർഡ് വ്യക്തമാക്കി. അതേസമയം കമ്പനിയുടെ മുന്നറിയിപ്പ് അയർലന്റിലെ 2,850 വാഹന ഉടമകളെ ബാധിക്കും. ഇക്കഴിഞ്ഞ മാർച്ചിലും ഫോർഡ് സമാന മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 10 മുതൽ 15 ദിവസത്തിനുള്ളിൽ സോഫ്റ്റ്‌വെയർ ലഭ്യമാകും. തീപിടിത്തത്തിന് തൊട്ട് മുൻപ് മുന്നറിയിപ്പ് നൽകുന്ന സോഫ്റ്റുവെയർ ആണ് നിർമ്മിക്കുന്നത്. ഇത്തരത്തിൽ മുന്നറിയിപ്പ് ലഭിച്ചാൽ ഡീലറെ സമീപിക്കാം. ഡീലർ സൗജന്യമായി ബാറ്ററി പാക്ക് മാറ്റിസ്ഥാപിച്ച് തരുമെന്നും ഫോfർഡ് വ്യക്തമാക്കി.
ഡബ്ലിൻ: അയർലന്റിൽ കുട്ടികളെ വളർത്തുന്നതിനുള്ള ചിലവ് വർദ്ധിക്കുന്നു. പ്രതിവർഷം 15,000 യൂറോ ആണ് മാതാപിതാക്കൾക്ക് കുട്ടികൾക്ക് വേണ്ടി ചിലവിടേണ്ടിവരുന്നത്. കഴിഞ്ഞ 10 വർഷത്തിൽ കുട്ടികളെ വളർത്തുന്ന ചിലവിൽ 39 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അടുത്തിടെ ലയ ഹെൽത്ത്‌കെയർ നടത്തിയ സർവ്വേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. കുഞ്ഞുണ്ടായി ആദ്യ വർഷവും, അവരുടെ കൗമാരകാലത്തുമാണ് രക്ഷിതാക്കൾക്ക് ഏറ്റവും കൂടുതൽ പണം ചിലവഴിക്കേണ്ടിവരുന്നത്. 2015 മുതൽ കുട്ടികൾക്ക് രക്ഷിതാക്കൾ നൽകുന്ന പോക്കറ്റ് മണിയിൽ 86 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നിലവിൽ പ്രതിവർഷം ശരാശരി 1,196 യൂറോയാണ് രക്ഷിതാക്കൾ പോക്കറ്റ് മണി ഇനത്തിൽ കുട്ടികൾക്ക് നൽകുന്നത്. കുട്ടികളുടെ ഭക്ഷണത്തിനായുള്ള ചിലവ് 61 ശതമാനം വർദ്ധിച്ചു. അയ്യായിരം യൂറോയോളമാണ് കുട്ടികളുടെ ഭക്ഷണത്തിനായി രക്ഷിതാക്കൾ പ്രതിവർഷം ശരാശരി ചിലവഴിക്കുന്നത്.
ഡബ്ലിൻ: കാത്തിരിപ്പിനൊടുവിൽ ഡബ്ലിനിൽ ആദ്യ വാട്ടർസ്‌പോർട്‌സ് ക്യാമ്പസ് വരുന്നു. ഇതുമായി ബന്ധപ്പെട്ട കരാറിന് അംഗീകാരം ലഭിച്ചതോടെയാണ് അയർലന്റിന്റെ തലസ്ഥാനനഗരിയിൽ വാട്ടർസ്‌പോർട്‌സ് ക്യാമ്പസ് യാഥാർത്ഥ്യം ആകുന്നത്. ഡൺ ലാവോഹയർ ഹാർബറിലാണ് ക്യാമ്പസ് വരിക. റെഡ്ഡി എ+യുവിനാണ് ക്യാമ്പസ് നിർമ്മാണവുമായി ബന്ധപ്പെട്ട കരാർ. ക്യാമ്പസ് യാഥാർത്ഥ്യമാകുന്നതോട് കൂടി ഡബ്ലിൻ വാട്ടർസ്‌പോർട്‌സിന്റെ ആഗോളവേദികൂടിയാകും. നിലവിലെ പദ്ധതി പ്രകാരം സെയിലിംഗ് ഫെസിലിറ്റി, ലോഞ്ചിംഗ് പ്ലാറ്റ്‌ഫോം, ഇവന്റ്‌സ് സ്പിൽവേ, ഓഫീസ് ബ്ലോക്ക്, പരിശീലന കേന്ദ്രം എന്നിവയാകും ക്യാമ്പസിന്റെ ഭാഗമാകുക. ഡൺ ലാവോഘെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിൽ, ഐറിഷ് സെയിലിംഗ്, ഡൈവിംഗ് അയർലൻഡ്, ഡൺ ലാവോഘെയർ ഹാർബർ വാട്ടർഫ്രണ്ട് കമ്മ്യൂണിറ്റി എന്നിവയുടെ സഹകരണത്തോടെയുള്ള പദ്ധതിയാണ് നടപ്പിലാകുന്നത്.
ഡബ്ലിൻ: അയർലന്റിൽ ചൂട് വർദ്ധിക്കുന്നു. ഇന്ന് അന്തരീക്ഷ താപനില 24 ഡിഗ്രിവരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഈ ആഴ്ചയിലെ തന്നെ ഏറ്റവും ചൂട് കൂടിയ ദിനമാകാം ഇന്ന് എന്നും മെറ്റ് ഐറാൻ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം ഇടങ്ങളിലും ശക്തമായ വെയിൽ ആണ് അനുഭവപ്പെടുക. അതേസമയം വൈകുന്നേരങ്ങളിൽ തെക്കൻ, പടിഞ്ഞാറൻ മേഖലകളിൽ മഴയും ലഭിക്കും. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. രാജ്യത്ത് വീണ്ടും ഉയർന്ന മർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ പൊതുവേ ചൂട് കൂടിയ കാലാവസ്ഥയാകും അനുഭവപ്പെടുക എന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.
ഡബ്ലിൻ: അയർലന്റിലെ ആദ്യ ടാക്കോ ബെൽ റെസ്‌റ്റോറന്റ് ഈ വേനൽക്കാലത്ത് ആരംഭിക്കാൻ ആപ്പിൾഗ്രീൻ. ടാക്കോ ബെല്ലുമായി ഐറിഷ് കമ്പനി കരാറിലൊപ്പുവച്ചതിന് പിന്നാലെയാണ് ഉടൻ തന്നെ ആദ്യ റെസ്റ്റോറന്റ് ആരംഭിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ടാക്കോ ബെൽ ബ്രാൻഡ് അയർലന്റിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ആപ്പിൾഗ്രീൻ എംഡി സീമസ് സ്റ്റാപ്പിൾട്ടൺ പറഞ്ഞു. അയർലന്റിൽ ആദ്യ ടാക്കോ ബെൽ റെസ്‌റ്റോറന്റ് തുടങ്ങാൻ പോകുന്നുവെന്ന വിവരം പുറത്തുവിടുന്നതിൽ ഞങ്ങൾ വലിയ ആവേശത്തിലാണ്. ടാക്കോ ബെൽ ബ്രാൻഡ് രാജ്യത്ത് എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ടാക്കോ ബെൽ ആരംഭിച്ചതിൽ ഐറിഷ് ഉപഭോക്താക്കൾ ആവേശത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകവ്യാപകമായി 8,700 ഓളം റെസ്‌റ്റോറന്റുകളാണ് അമേരിക്കയിൽ വേരുള്ള ടാക്കോ ബെല്ലിന് ഉള്ളത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിരവധി ടാക്കോ ബെൽ റെസ്‌റ്റോറന്റുകൾ അയർലന്റിൽ തുറക്കും.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
