- താൻ തീരുമാനിക്കും, എല്ലാം താനാണ് എന്നഭാവം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ല ; പിണറായി വിജയനെതിരെ സത്യൻ മൊകേരി
- ഓണസദ്യ ഇങ്ങനെയാണോ കഴിക്കുന്നത് ? അബദ്ധം പറ്റല്ലേ…
- രാഹുൽ ഗാന്ധി സ്ത്രീ അവകാശങ്ങളുടെ ചാമ്പ്യനല്ല, ഹിന്ദു വിരുദ്ധൻ : രൂക്ഷവിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ
- ‘ മകനെ ഇറാൻ വധിക്കാൻ ശ്രമിച്ചു ‘ ; വെളിപ്പെടുത്തലുമായി നെതന്യാഹു
- തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു
- കശ്മീരി പണ്ഡിറ്റുകൾക്കെതിരെയും, പൊലീസുകാർക്കെതിരെയും തീവ്രവാദ ഭീഷണികൾ ; അതീവ ഗൗരവമുള്ളതെന്ന് ഒമർ അബ്ദുള്ള
- ഇന്ന് ഉത്രാടപ്പാച്ചിൽ ; നാട് ഓണത്തിമർപ്പിൽ
- നൂറ് കണക്കിന് ജോലികൾ; റിക്രൂട്ട്മെന്റ് ക്യാമ്പയ്നുമായി ഡൊമിനോസ്
ലേഖകന്‍: sreejithakvijayan
കോർക്ക് സിറ്റി: കോർക്ക് സീറോ മലബാർ ചർച്ച് കമ്യൂണിറ്റിയുടെ തിരുനാളിന് മെയ് 18 ന് (ഞായറാഴ്ച) കൊടി ഉയരും. ഉച്ചയ്ക്ക് 2.30 ന് ഫാദർ ജിൽസൺ കോക്കണ്ടത്തിലാണ് തിരുനാൾ ആഘോഷത്തിന് തുടക്കമിട്ട് കൊടി ഉയർത്തുക. സീറോ മലബാർ സഭയുടെ അയർലന്റ് നാഷണൽ കോ-ഓർഡിനേറ്റർ ഫാദർ ജോസഫ് ഒലിയക്കാട്ട് തിരുനാൾ ആഘോഷങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. വിൽട്ടൺ സെന്റ് ജോസഫ് ദൈവാലയത്തിൽ പ്രസുദേന്തി വാഴ്ച, തിരുനാൾ ഏൽപ്പിക്കൽ എന്നിവയോട് കൂടിയാണ് തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ആരംഭം കുറിക്കുക. പിന്നാലെ തിരുനാൾ കുർബാനയും ഉണ്ടാകും. തിരുക്കർമ്മങ്ങളിൽ കോർക്ക് ആൻഡ് റോസ്റ്റ് രൂപതയുടെ മൈത്രാൻ മാർ ഫിൻറൻ ഗാവിൻ പങ്കെടുക്കും. ഫാ. പോൾ തെറ്റയിലിന്റെ കാർമ്മികത്വത്തിൽ, വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തും
ഡബ്ലിൻ: അയർലന്റിൽ ബുധനാഴ്ചയും ചൂട് കൂടിയ കാലാവസ്ഥ. അന്തരീക്ഷ താപനില 25 ഡിഗ്രിവരെ ഉയരാമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് ചൂട് കൂടിയ കാലാവസ്ഥ തുടരുകയാണ്. ഇന്നലെ രാജ്യത്തിന്റെ പലഭാഗങ്ങളിലും അന്തരീക്ഷ താപനില 23.9 ഡിഗ്രിവരെ രേഖപ്പെടുത്തി. പടിഞ്ഞാറൻ മേഖലകളിലാണ് ചൂട് വർദ്ധിക്കുന്നത്. ഈ ആഴ്ച മുഴുവൻ ചൂട് കൂടിയ കാലാവസ്ഥ തുടരും. ഞായറാഴ്ച മുതൽ മഴ ലഭിക്കുമെന്ന് ആയിരുന്നു നേരത്തെ പുറത്തുവന്ന പ്രവചനം. എന്നാൽ പലഭാഗങ്ങളിലും നേരിയ മഴ മാത്രമാണ് ലഭിച്ചത്. വരും ദിവസങ്ങളിലും മഴ കുറയും.
ഡബ്ലിൻ: ഇരുചക്രവാഹനം ഇടിച്ച് പോലീസുകാരൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ട് നിൽക്കണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെ കെവിൻ ഫ്ളാറ്റ്ലി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. കെവിൻ ഫ്ളാറ്റ്ലിയുടെ മരണത്തിന് പിന്നാലെ സംഭവത്തിന്റെ ദൃക്സാക്ഷി വിവരണത്തിന് സമാനമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇത് വ്യാപകമായി പ്രചരിക്കാൻ ആരംഭിച്ചതോടെ പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിൽ പറയുന്ന വിവരങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് പോലീസ് പറഞ്ഞു.
മയോ: വീൽചെയറിൽ സഞ്ചരിക്കുന്നവർക്കും ഇനി മയോ ബീച്ചിൽ എത്തി ഒഴിവുനേരം ആനന്ദകരമാക്കാം. ബീച്ചിൽ വീൽചെയർ സൗഹൃദ മാറ്റുകൾ സ്ഥാപിച്ചു. വീൽചെയർ ഉപയോഗിക്കുന്നവർക്ക് ഈ മാറ്റിലൂടെ ബീച്ചിലേക്ക് എളുപ്പം പ്രവേശിക്കാനും, മണലിൽ സുഖമായി സഞ്ചരിക്കാനും സാധിക്കും. പ്രധാന പ്രവേശന കവാടങ്ങളിൽ നിന്നും തീരത്തേയ്ക്ക് ആണ് മാറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ തീരത്തേയ്ക്ക് ആയാസകരമായി എത്താൻ വീൽചെയർ ഉപയോഗിക്കുന്നവർക്ക് കഴിയും. മണലിൽ വീൽചെയറുമായി സഞ്ചരിക്കുന്നത് ആളുകൾക്ക് അൽപ്പം പ്രയാസകരമാണ്. മാറ്റുകൾ വിരിച്ചതോടെ ഈ പ്രയാസം ആണ് ഇല്ലാതായിരിക്കുന്നത്. പ്രത്യേക പ്ലാസ്റ്റിക് കൊണ്ടും റബ്ബർ മെറ്റീരിയൽ കൊണ്ടുമാണ് മാറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. പ്രാം, വാക്കർ എന്നിവ ഉപയോഗിക്കുന്നവർക്കും മാറ്റിലൂടെ എളുപ്പത്തിൽ നടക്കാം.
ഡബ്ലിൻ: പ്രധാനമന്ത്രിയായിരിക്കെ തന്റെ സഹപ്രവർത്തകർക്കൊപ്പം കൂടുതൽ സമയം ചിലവിടാൻ കഴിഞ്ഞില്ലെന്ന് ലിയോവരദ്കർ. പ്രമുഖ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . മന്ത്രിമാർക്കും ടിഡിമാർക്കും മതിയായ പ്രോത്സാഹനം നൽകാൻ തനിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയായിരിക്കെ സഹപ്രവർത്തകരോട് 10 മിനിറ്റ് പോലും സംസാരിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ല. അതിൽ സങ്കടമുണ്ട്. ഇനി അത് പരിഹരിക്കാൻ കഴിയില്ല. പ്രധാനമന്ത്രിയായിരിക്കെ അഞ്ച് മില്യൺ ആളുകളുടെ ആശങ്കകൾ പേറിക്കൊണ്ടായിരുന്നു ഉറക്കമെഴുന്നേറ്റിരുന്നത്. എന്നാൽ ഇപ്പോൾ തന്റെ കുടുംബത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും ഓർത്താണ് ഉറക്കമുണരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
മോനാഗൻ: കൗണ്ടി മോനാഗനിൽ കൗമാരക്കാരായ പെൺകുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിയ്ക്ക് തടവ് ശിക്ഷ. ന്യൂബ്ലിസ് സ്വദേശി ആന്റണി മക്ഗിന്നിന് ആണ് കോടതി ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചത്. 17 വയസ്സുള്ള കിയ മക്കൻ, 16 കാരിയായ ദാൽവ മുഹമ്മദ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. 2023 ജൂലൈ 31 ന് ആയിരുന്നു പെൺകുട്ടികൾ മരിച്ചത്. അപകടകരമായ രീതിയിൽ ആന്റണി മക്ഗിൻ വാഹനം ഓടിച്ച് പെൺകുട്ടികളെ അപകടത്തിൽപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ദാൽവയുടെ സഹോദരന് പരിക്കേറ്റിരുന്നു. ആന്റണി മക്ഗിൻ അപകടകരമായി വാഹനം ഓടിച്ചെന്ന് കോടതിയ്ക്ക് ബോദ്ധ്യമായതോടെയാണ് തടവ് ശിക്ഷ വിധിച്ചത്. 15 വർഷത്തേയ്ക്ക് ആന്റണി മക്ഗിൻ വാഹനം ഓടിയ്ക്കാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഡബ്ലിൻ: നഗരത്തിലെ പ്രധാന ഔട്ട്ലെറ്റ് നവീകരിക്കാൻ മക്ഡൊണാൾഡ്സ്. ഇതിനായി ഡബ്ലിൻ സിറ്റി കൗൺസിൽ അനുമതി നൽകി. ഡബ്ലിനിലെ ഒ കോണൽ സ്ട്രീറ്റിലെ ഔട്ട്ലെറ്റാണ് നവീകരിക്കുക. ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചുകൊണ്ടാണ് ഡബ്ലിൻ സിറ്റി കൗൺസിൽ നവീകരണത്തിനായി അനുമതി നൽകിയിരിക്കുന്നത്. പ്രകാശപൂരിതമായ ചിഹ്നങ്ങളും, അടയാള വാക്കുകളും ഒഴിവാക്കണമെന്ന് കൗൺസിൽ നിർദ്ദേശിച്ചിട്ടുണ്ട്. റസ്റ്റോറന്റിന്റെ താഴത്തെ നിലയിൽ തിളക്കമാർന്ന എം ലോഗോ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. റെസ്റ്റോറന്റിന് മുകളിലായി സ്ഥാപിച്ചിട്ടുള്ള സ്പൈക്കുകൾ നീക്കം ചെയ്യാനും കൗൺസിൽ അറിയിച്ചിട്ടുണ്ട്.
ഡബ്ലിൻ: അയർലന്റിലെ കൗമാരക്കാരിൽ ഭൂരിഭാഗവും സന്തുഷ്ടരല്ലെന്ന് റിപ്പോർട്ട്. യുഎൻ ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഏറ്റവും കുറവ് സന്തുഷ്ടരായിട്ടുള്ള കൗമാരക്കാർ ഉള്ളത് അയർലന്റിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിരവധി രാജ്യങ്ങളിൽ നിന്നും ഔദ്യോഗിക വിവരങ്ങൾ ശേഖരിച്ചാണ് യുഎൻ യുണിസെഫ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഐറിഷ് കൗമാരക്കാർ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഏറെ മുന്നിട്ട് നിൽക്കുന്നവരും വിജയം കൈവരിക്കുന്നവരുമാണ്. എന്നാൽ ജീവിതത്തിൽ ഇവർ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 15 വയസ്സുള്ള മൂന്നിൽ ഒരു കുട്ടിയ്ക്കും ജീവിതത്തിൽ തൃപ്തിയില്ലെന്ന് വെളിപ്പെടുത്തുന്നു. ഇതിന് പുറമേ അയർലന്റിൽ യുവതയ്ക്കിടയിൽ ആത്മഹത്യാ പ്രവണത വളരെ കൂടുതലാണെന്നും റിപ്പോർട്ടിലുണ്ട്.
ഡബ്ലിൻ: അയർലന്റിൽ സെപ്റ്റിക് ടാങ്കുകൾ നിലനിൽക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് കണ്ടെത്തൽ. എൻവിരോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (ഇപിഎ) നടത്തിയ പരിശോധനയിലാണ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സെപ്റ്റിക് ടാങ്കുകൾ ആളുകൾക്കും പരിസ്ഥിതിയ്ക്കും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അഞ്ച് ലക്ഷത്തോളം സെപ്റ്റിക് ടാങ്കുകളാണ് അയർലന്റിൽ ഉള്ളത്. ഇതിൽ 56 ശതമാനവും മാനദണ്ഡം പാലിക്കുന്നില്ല. 1400 ഡൊമസ്റ്റിക് സെപ്റ്റിക് ടാങ്കുകൾ മാനദണ്ഡം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഗുരുതരമായ വിഷയത്തിൽ ഇപിഎ പ്രാദേശിക ഭരണകൂടത്തിന്റെ ശ്രദ്ധക്ഷണിച്ചു. എത്രയും വേണം ഇതിനൊരു പരിഹാരണം കാണണമെന്ന് ഇപിഎ നിർദ്ദേശിച്ചിട്ടുണ്ട്.
അമാർഗ്: കൗണ്ടി അമാർഗിൽ വാഹനാപകടത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. 70 കാരിയാണ് മരിച്ചത്. ഇവർക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന മറ്റൊരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയോടെയായിരുന്നു സംഭവം. കള്ളിഹന്നയിലെ തുള്ളിനാവലിൽ ആയിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് വാഹനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് സൂചന. വാഹനം പൊളിച്ചാണ് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേയ്ക്കും 70 കാരി മരിച്ചിരുന്നു.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
