ലേഖകന്‍: sreejithakvijayan

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ കടയിലെ ജീവനക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. മാലോൺ റോഡിലെ കടയിലെ ജീവനക്കാരന് നേരെയാണ് അതിക്രമം ഉണ്ടായത്. കത്തിയും സ്‌ക്രൂഡ്രൈവറുമായി എത്തിയ രണ്ടംഗ സംഘം ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. മോഷണശ്രമം ആയിരുന്നു ഇവരുടെ ഉദ്ദേശം. എന്നാൽ കടയിൽ നിന്നും ഒന്നും മോഷ്ടിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. തുടർന്ന് അവിടെ നിന്നും രക്ഷപ്പെട്ട ഇവരെ പോലീസ് പിടികൂടുകയായിരുന്നു.

Read More

അമാർഗ്: കൗണ്ടി അമാർഗിൽ 70 കാരൻ ട്രാക്ടർ അപകടത്തിൽ മരിച്ചു. തസാഗിലെ ഡൺഡ്രം റോഡിന് സമീപമാണ് സംഭവം. പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. ഇന്നലെയാണ് അപകടം ഉണ്ടായത്. കൃഷിചെയ്യുന്നതിനിടെ ആയിരുന്നു ട്രാക്ടർ അപകടം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് മൃതദേഹം സംഭവസ്ഥലത്ത് നിന്നും മാറ്റിയത്.

Read More

ഡബ്ലിൻ: യാത്രയ്ക്കിടെ മോശമായി പെരുമാറിയ റയാൻഎയർ യാത്രികന് പിഴ . 3,230 യൂറോയാണ് പിഴയിട്ടത്. 2024 ജൂൺ 30 ന് ഉണ്ടായ സംഭവത്തിലാണ്  ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഗ്ലാസ്‌ഗോവിൽ നിന്നും കർകോവിലേക്ക് പോകുകയായിരുന്ന എഫ്ആർ4204 വിമാനത്തിൽ ആയിരുന്നു സംഭവം. യാത്രയ്ക്കിടെ യാത്രക്കാരൻ സഹയാത്രികർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുകയായിരുന്നു. ഇതേ തുടർന്ന് വിമാനം റസെസോവ് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. 191 യാത്രികരും 6 ക്യാബിൻ ക്രൂ അംഗങ്ങളും ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.

Read More

ഡബ്ലിൻ: അന്തരിച്ച അയർലന്റ് മലയാളി സാം ചെറിയാൻ തറയലിന്റെ സംസ്‌കാരം തിങ്കളാഴ്ച. രാവിലെ 11 മണിയ്ക്ക് ഡബ്ലിനിലെ ഡാർഡിസ്ടൗൺ ഓൾഡ് എയർപോർട്ട് റോഡിലെ കോളിൻസ്റ്റൗൺ ക്രോസിലുള്ള ഡാർഡിസ്ടൗൺ സെമിത്തേരിയിൽ ആണ് ഭൗതിക ദേഹം സംസ്‌കരിക്കുക. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ സാം ചെറിയാൻ അന്തരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മുതൽ ഏഴ് മണിവരെ ഗ്ലാസ്നെവിനിലെ അവർ ലേഡി വിക്ടറീസ് കത്തോലിക്ക് ചർച്ചിൽ പൊതുദർശനം ഉണ്ടാകും. ഞായറാഴ്ച രത്മീൻസിലെ സെന്റ് മേരീസ് കോളേജ് ചാപ്പലിൽ ഭൗതികദേഹം പൊതുദർശനത്തിന് വയ്ക്കും. സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് ചർച്ച് അംഗമാണ് സാം ചെറിയാൻ. 18 വർഷം മുൻപാണ് സാം ചെറിയാൻ കുടുംബവുമൊത്ത് അയർലന്റിൽ എത്തിയത്.

Read More

ഡബ്ലിൻ: എച്ച്എസ്ഇയുടെ ചീഫ് എക്സിക്യൂട്ടീവ് ബെർണാഡ് ഗ്ലോസ്റ്റർ അടുത്ത വർഷം സ്ഥാനമൊഴിയും. 2026 മാർച്ചിൽ സ്ഥാനമൊഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 2023 മാർച്ചിലാണ് അദ്ദേഹം എച്ച്എസ്ഇയുടെ ചീഫ് എക്സിക്യൂട്ടീവ് ആയി സ്ഥാനമേറ്റത്. ബെർണാഡ് ഗ്ലോസ്റ്റർ വിരമിക്കുന്നതായി എസ്എച്ച്ഇയും അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ചീഫ് എക്സിക്യൂട്ടീവായി മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ അതിയായ സന്തോഷമുണ്ടെന്ന് ബെർണാഡ് ഗ്ലോസ്റ്റർ വ്യക്തമാക്കി. സംഘടനയുടെ ഭാവി നേതൃത്വത്തിന് ഉറപ്പ് നൽകാൻ തനിക്ക് സാധിച്ചു. ചൊവ്വാഴ്ച എച്ച്എസ്ഇ ചെയർപേഴ്സൺ, ആരോഗ്യമന്ത്രി എന്നിവർക്ക് രാജിക്കത്ത് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. പൊതുജനാരോഗ്യ രംഗത്ത് 38 വർഷത്തെ സേവനം ആണ് അദ്ദേഹം വിരമിക്കലിലൂടെ അവസാനിപ്പിക്കുന്നത്.

Read More

ക്ലെയർ: പടിഞ്ഞാറൻ ക്ലെയർ തീരത്ത് പാഡിൽബോർഡിംഗിനിടെ പെൺകുട്ടി കുടങ്ങി. മിൽടൗൺ മാൽബേയിലെ വൈറ്റ് സ്ട്രാൻഡിൽ ആയിരുന്നു സംഭവം. കരയിലേക്ക് മടങ്ങാൻ കഴിയാതെ കുടുങ്ങിയ ഇവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ അധികൃതർ ഉടനെ ആരംഭിച്ചു. ഇന്നലെ വൈകീട്ട് നാലര മണിയോടെയായിരുന്നു സംഭവം. പാഡിൽബോർഡിംഗ് നടത്തുന്നതിനിടെ പെൺകുട്ടി ശക്തമായ കാറ്റിനെ തുടർന്ന് കടലിൽ കുടുങ്ങുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പെൺകുട്ടിയെ കോസ്റ്റ്ഗാർഡ് രക്ഷിച്ചത്.

Read More

ഡബ്ലിൻ: രാജ്യത്തെ ജലവിതരണം സൂക്ഷ്മമായി നിരീക്ഷിച്ച് ഉയിസ് ഐറാൻ. ജലശ്രോതസ്സുകളിലെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തിലാണ് നിരീക്ഷണം നടത്തുന്നത്. നിലവിൽ ജലവിതരണത്തിന് 17 പ്രദേശങ്ങളിൽ ഉയിസ് ഐറാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ജലസംരക്ഷണത്തിന്റെ ഭാഗമായി അടുത്തിടെ ഉയിസ് ഐറാൻ ഹോസ്പൈപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ആളുകളുടെ ജലത്തിന്റെ ഉപയോഗത്തിൽ നേരിയ കുറവ് സംഭവിച്ചതായി ഉയിസ് ഐറാൻ നിരീക്ഷിച്ചു. മൂന്ന് മേഖലകളിൽ ആറ് ആഴ്ചത്തേയ്ക്ക് ആണ് ഹോസ്പെപ്പ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

Read More

ഡബ്ലിൻ: അയർലന്റ് മലയാളി രാജു കുന്നക്കാട്ടന് പുരസ്‌കാരം. പ്രശസ്തസാഹിത്യകാരനും അദ്ധ്യാപകനുമായിരുന്ന ആറന്മുള സത്യവ്രതൻ സ്മാരക സാഹിത്യ അവാർഡ് ആണ് അദ്ദേഹത്തിന് ലഭിച്ചത്. ‘ ഒലിവ് മരങ്ങൾ സാക്ഷി ‘ എന്ന നാടകത്തിനാണ് പുരസ്‌കാരം. 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് ലഭിച്ചത്. എസ്എംഎസ്എം ലൈബ്രറി ശതാബ്ദി ഹാളിൽ ഈ മാസം 11 ന് ആയിരുന്നു പുരസ്‌കാര വിതരണം. ജി. പ്രകാശിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പ്രമുഖ സിനിമാ സംവിധായകൻ ദിലീപ് നാട്ടകം ഉദ്ഘാടനം ചെയ്തു. നടൻ കോട്ടയം പുരുഷനാണ് രാജു കുന്നക്കാട്ടന് പുരസ്‌കാരം സമ്മാനിച്ചത്. നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2024 ലെ രാജൻ പി ദേവ് പുരസ്‌കാരത്തിനും രാജു കുന്നക്കാട്ട് അർഹനായി.

Read More

ഡബ്ലിൻ: അയർലന്റിലെ തൊഴിലില്ലായ്മ വേതനം സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി സർക്കാർ. ആനുകൂല്യം കൈപ്പറ്റുന്നവരിൽ മൂന്നിൽ ഒന്നും വിദേശ പൗരന്മാരാണ് എന്നാണ് സർക്കാർ വെളിപ്പെടുത്തൽ. പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ച ഒഫാലിയിലെ ഇൻഡിപെൻഡന്റ് ടിഡി കരോൾ നോളന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. അൺഎംപ്ലോയ്മെന്റ് അലവൻസ് പേയ്മെന്റുകൾ വാങ്ങുന്ന 31 ശതമാനം പേരും അയർലന്റുകാർ അല്ലെന്നാണ് വിവരം. ഇത് സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കും. തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ അവകാശപ്പെടുന്ന 1,35,567 പേരിൽ 29 ശതമാനം പേർ മറ്റ് ദേശീയതകളിൽ നിന്നുള്ളവരാണ്. എന്നാൽ ഇവർ അയർലന്റിൽ ജനിച്ചവരോ അല്ലാത്തവരാണോ എന്നതിൽ വ്യക്തതയില്ല.

Read More

ഡബ്ലിൻ: പാസ്പോർട്ടിൽ ഒപ്പുവയ്ക്കാൻ മറക്കരുതെന്ന നിർദ്ദേശവുമായി ഡബ്ലിൻ വിമാനത്താവള അധികൃതർ. പാസ്പോർട്ടിൽ ഒപ്പുവയ്ക്കാൻ മറക്കുന്നത് വിമാനത്താവളം വഴിയുള്ള യാത്രയ്ക്ക് തടസ്സം ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. വിമാനത്തിൽ കയറുന്നതിന് മുൻപാണ് ഒപ്പ് രേഖപ്പെടുത്തേണ്ടത്. 2013 ൽ പുറത്തിറക്കിയ പാസ്പോർട്ടിൽ പ്രത്യേകം നൽകിയിരിക്കുന്ന സ്പേസിൽ ആണ് ഒപ്പിടേണ്ടത്. പഴയ പാസ്പോർട്ടുകളിൽ ഉടമയുടെ ചിത്രം ഉണ്ടായിരുന്നതിന്റെ മദ്ധ്യഭാഗത്തുള്ള ഡാറ്റ പേജിൽ ഒപ്പുവയ്ക്കണം. ഇപ്പോഴത്തെ പാസ്പോർട്ടിൽ മൂന്നാം പേജിലാണ് ഒപ്പുവയ്ക്കേണ്ടത് എന്നും അധികൃതർ നിർദ്ദേശിക്കുന്നു. കുട്ടികൾക്കും ഇത് ബാധകമാണ്. കുട്ടികൾക്ക് പാസ്പോർട്ടിൽ ഒപ്പുവയ്ക്കാൻ കഴിയുന്നില്ലെങ്കിൽ ശൂന്യമായി വിട്ടാൽ മതി.

Read More