ലേഖകന്‍: sreejithakvijayan

ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് കാലാവധി ദീർഘമായി നീളുന്ന പശ്ചാത്തലത്തിൽ നിർദ്ദേശവുമായി സോഷ്യൽ ഡെമാക്രാറ്റ്‌സ് ടിഡി. ഡ്രൈവിംഗ് ടെസ്റ്റുകൾ കൃത്യമായി നടത്തിയില്ലെങ്കിൽ റോഡ് സുരക്ഷ അതോറിറ്റി പിഴ ഈടാക്കണമെന്ന് ടിഡി ജെന്നിഫർ വിറ്റ്‌മോർ പറഞ്ഞു. കഴിഞ്ഞ മാസം ഡ്രൈവിംഗ് ടെസ്റ്റ് ബാക്ക്‌ലോജ് റെക്കോർഡ് ഉയരത്തിൽ എത്തിയിട്ടും ആർഎസ്എ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാഷണൽ കാർ ടെസ്റ്റിന് സമാനമായ രീതിയിൽ 10 ആഴ്ചയ്ക്കുള്ളിൽ ടെസ്റ്റുകൾ പൂർത്തീകരിച്ചില്ലെങ്കിൽ പിഴ ചുമത്തണം. 83000 ആളുകളാണ് കഴിഞ്ഞ 27 ആഴ്ചയായി ഡ്രൈവിംഗ് ടെസ്റ്റിന് കാത്തിരിക്കുന്നത്. ചില ടെസ്റ്റിംഗ് സെന്ററുകളിൽ കാത്തിരിപ്പ് സമയം ശരാശരി 43 ആഴ്ചയാണ്. ഒരുപാട് പേരുടെ ജീവിതത്തെ ഇത് ബാധിക്കുന്നുണ്ട്. എൻസിടി പ്രകാരം നിശ്ചിത സമയത്തിനുള്ളിൽ ഡ്രൈവിംഗ് ടെസ്റ്റ് പൂർത്തിയായില്ലെങ്കിൽ ടെസ്റ്റ് സൗജന്യം ആയിരിക്കും. അതുപോലെ ഇവിടെയും വേണം. 10 ആഴ്ചയ്ക്കുള്ളിൽ ടെസ്റ്റുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ സൗജന്യമായി പൂർത്തീകരിക്കാൻ അനുവദിക്കണം എന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: സ്‌കോർട്ട്‌സ് വിരുദ്ധ പ്രതിഷേധത്തിനിടെ കമോഗി പ്രെവിൻഷ്യൽ ഫൈനൽ മത്സരങ്ങൾ നടക്കും. മത്സരങ്ങൾക്ക് ഈ വാരാന്ത്യത്തിൽ മുടക്കമുണ്ടാകില്ലെന്ന് മത്സരാർത്ഥികൾ അറിയിച്ചു. അതേസമയം പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും മത്സരാർത്ഥികൾ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച നടക്കാനിരുന്ന മുൻസ്റ്റെർ ഫൈനൽ മത്സരങ്ങൾ പ്രതിഷേധത്തെ തുടർന്ന് മാറ്റിയിരുന്നു. സ്‌കോർട്ട്‌സ് ധരിക്കില്ലെന്ന് കളിക്കാർ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് ആയിരുന്നു ഇത്. ഇതോടെ ഈ ശനിയാഴ്ച നടക്കാനിരുന്ന ലെയ്ൻസ്റ്റർ സീനിയർ ആന്റ് ഇന്റർമീഡിയേറ്റ് ഫൈനൽസും അനിശ്ചിതത്വത്തിലായി. ഇതിനിടെയാണ് മത്സരങ്ങൾ നടക്കുമെന്ന് മത്സാർത്ഥികൾ അറിയിച്ചിരിക്കുന്നത്.

Read More

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. മിഡിൽടണിലെ വെസ്റ്റ്പാർക്കിന് സമീപം ആർ627 ൽ ആയിരുന്നു സംഭവം. പരിക്കേറ്റ മൂന്ന് പേരും ആശുപത്രിയിൽ ചികിത്സ തേടി. രാത്രി എട്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേരും സൈക്കിൽ യാത്രികരാണ്. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: നഗരത്തിലെ അപ്പാർട്ട്‌മെന്റിൽ തീപിടിത്തം. സംഭവത്തിൽ ഒരാൾക്ക് സാരമായി പൊള്ളലേറ്റു. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സാൻട്രിയിലെ ടെമ്പിൾ കോർട്ട് മേഖലയിൽ ആയിരുന്നു സംഭവം. ആറോളം ഫയർ എൻജിനുകൾ എത്തിയാണ് തീ അണച്ചത്. പരിക്കേറ്റ ആളെ ഇവർ ഉടനെ ആശുപത്രിയിലും എത്തിച്ചു. കഠിന പരിശ്രമത്തിന് ശേഷമാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. സംഭവത്തെ തുടർന്ന് അപ്പാർട്ട്‌മെന്റിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. തീപിടിത്തത്തിൽ കെട്ടിടത്തിൽ സാരമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

Read More

ഗാൽവേ: സ്തനാർബുദവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി ഗാൽവേ സർവ്വകലാശാലയിൽ വൻതുകയുടെ നിക്ഷേപം നടത്തി നാഷണൽ ബ്രെസ്റ്റ് ക്യാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. നാല് മില്യൺ യൂറോയുടെ നിക്ഷേപം ആണ് നടത്തിയിരിക്കുന്നത്. സ്തനാർബുദവുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ നിക്ഷേപം ഗാൽവേ സർവ്വകലാശാലയ്ക്ക് വലിയ മുതൽകൂട്ട് ആകും. അയർലന്റിൽ പ്രചാരത്തിലില്ലാത്ത ഡിജിറ്റൽ ഇമേജിംഗ് ഉൾപ്പെടെയുള്ള രോഗനിർണയവും ഗവേഷണവും സാദ്ധ്യമാകുന്നതിന് വേണ്ടിയുള്ളതാണ് നിക്ഷേപം. ഇതിന് പുറമേ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വികാസം, സാമ്പിളുകളുടെ വിശലകനത്തിലുള്ള അന്താരാഷ്ട്ര സഹകരണം, അദ്ധ്യാപകരുടെ നിയമനം എന്നിവയ്ക്കും ഈ നിക്ഷേപം പ്രയോജനപ്പെടുത്താം. അയർലന്റിലെ കണക്കുകൾ പ്രകാരം ഏഴിൽ ഒരു സ്ത്രീയ്ക്ക് സ്തനാർബുദം റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സർവ്വകലാശാലയിൽ നടത്തിയിരിക്കുന്ന നിക്ഷേപം സുപ്രധാന മാറ്റങ്ങൾക്കും കാരണമാകും.

Read More

കോർക്ക് സിറ്റി: കോർക്കിൽ പുതിയ അപ്പാർട്ട്‌മെന്റ് പദ്ധതിയ്ക്ക് അനുമതി. ബ്ലാക്ക്‌റോക്കിൽ 90 കോസ്റ്റ് റെന്റൽ അപ്പാർട്ട്‌മെന്റുകൾ നിർമ്മിക്കുന്ന പദ്ധതിയ്ക്കാണ് പ്ലാനിംഗ് ബോർഡ് അനുമതി നൽകിയത്. ബ്ലാക്ക് റോക്കിലെ സൂപ്പർവാല്യു സ്റ്റോറിന് സമീപമാണ് അപ്പാർട്ട്‌മെന്റുകൾ വരുന്നത്. അപ്പാർട്ട്‌മെന്റ് പദ്ധതിയ്‌ക്കെതിരെ കെട്ടിടങ്ങളുടെ ഉയരം കൂടുതലാണെന്നത് ഉൾപ്പെടെ ചൂണ്ടിക്കാട്ടി രണ്ട് കുടുംബങ്ങൾ പ്ലാനിംഗ് ബോർഡിന് പരാതി നൽകിയിരുന്നു. എന്നാൽ പ്ലാനിംഗ് ബോർഡ് ഇത് തള്ളി. ഇതോടെയാണ് സ്ഥലത്ത് നിശ്ചയിച്ച പ്രകാരം അപ്പാർട്ട്‌മെന്റ് ഉയരുന്നത്. മൂന്ന് ബ്ലോക്കുകളിലായി 74 അപ്പാർട്ട്‌മെന്റുകളും 12 ടൗൺഹൗസുകളും നിർമ്മിക്കുന്നുണ്ട്. ഇതിന് പുറമേ നാല് ഡ്യൂപ്ലെക്‌സ് യൂണിറ്റും നിർമ്മിക്കും. ഇതെല്ലാമാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇനി ഹൗസിംഗ് ഡിപ്പാർട്ട്‌മെന്റ് കൂടി പദ്ധതിയ്ക്ക് അനുമതി നൽകാനുണ്ട്. ഇത് കൂടി ലഭിച്ചാൽ അപ്പാർട്ട്‌മെന്റുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും.

Read More

ഡബ്ലിൻ: അയർലന്റിൽ നിലവിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് പിന്നിൽ ഒമേഗ ബ്ലോക്കിംഗ് ഹൈ എന്ന പ്രതിഭാസം. ഐറിഷ് കാലാവസ്ഥാ വകുപ്പിലെ ഫോർകാസ്റ്റിംഗ് മേധാവി ഇയോൺ ഷെർലോക്ക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ കാലാവസ്ഥയിലൂടെയാണ് ഇപ്പോൾ അയർലന്റ് കടന്നുപോകുന്നത്. രണ്ട് താഴ്ന്ന മർദ്ദങ്ങൾക്ക് ഇടയിൽ ഒരു ഉയർന്ന മർദ്ദം അകപ്പെടുന്ന അവസ്ഥയാണ് ഇത്. ഇത്തരം സന്ദർഭങ്ങളിൽ ഉയർന്ന മർദ്ദം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ പൊതുവെ ചൂടേറിയതും വരണ്ടതുമായ കാലാവസ്ഥയാണ് അനുഭവപ്പെടുക. ഇതാണ് ഇപ്പോൾ അയർലന്റിൽ ഉള്ളത്. ഈ പ്രതിഭാസം അനുഭവപ്പെടുമ്പോൾ തെളിഞ്ഞ ആകാശം ആയിരിക്കും. ഇതിന് പുറമേ നല്ല വെയിലും ചൂടും ലഭിക്കും.

Read More

ഡബ്ലിൻ: അയർലന്റ് മലയാളി ശ്യാം മോഹന്റെ മാതാവ് രാജമ്മ ( രാജമ്മ ടീച്ചർ) അന്തരിച്ചു. 83 വയസ്സായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് ശ്യാം മോഹൻ. രാജമ്മയുടെ സംസ്‌കാരം ഇന്ന് ( വ്യാഴാഴ്ച) തൈക്കാട് ശാന്തികവാടത്തിൽ നടക്കും. മരുമകൾ: മഞ്ജു ദേവി.

Read More

ഡബ്ലിൻ: അയർലന്റിൽ പുതിയ മോർട്ട്‌ഗേജുകളുടെ ശരാശരി പലിശനിരക്ക് വീണ്ടും കുറഞ്ഞു. ശരാശരി പലിശ നിരക്ക് മാർച്ചുവരെയാണ് കുറഞ്ഞിട്ടുള്ളത്. ഇതോടെ ഐറിഷ് മോർട്ട്‌ഗേജ് കരാറുകളുടെ ശരാശരി പലിശനിരക്ക് ഫെബ്രുവരിയിലെ 3.79 ശതമാനത്തിൽ നിന്നും 3.77 ആയി കുറഞ്ഞതായി സെൻട്രൽ ബാങ്ക്  ഓഫ് അയർലന്റ് അറിയിച്ചു. മാർച്ചിലെ യൂറോ ഏരിയ ശരാരരി 3.33 ശതമാനമായി മാറ്റമില്ലാതെ തുടർന്നു. മാർച്ചിൽ മോർട്ട്‌ഗേജ് കരാറുകളുടെ ആകെ അളവ് 904 മില്യൺ യൂറോ ആയി വർദ്ധിച്ചു. പ്രതിമാസ അടിസ്ഥാനത്തിൽ 125 മില്യൺ യൂറോയും, വാർഷിക അടിസ്ഥാനത്തിൽ 274 മില്യൺ യൂറോയും ആണ് വർദ്ധിച്ചത്.

Read More

ഡബ്ലിൻ: 14 കാരന്റെ തിരോധാനത്തിൽ പൊതുജന സഹായം തേടി പോലീസ്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. രണ്ട് ദിവസം മുൻപാണ് ഡൺട്രം സ്വദേശിയായ അരോൺ ഗോർമനെ കാണാതെ ആയത്. 5 അടി 9 ഇഞ്ചാണ് കുട്ടിയുടെ ഉയരം. മെലിഞ്ഞ ശരീരം. ചുവന്ന തലമുടിയും നീല നിറത്തിലുള്ള കണ്ണുകളുമാണ് കുട്ടിയ്ക്കുള്ളത്. കാണാതാകുമ്പോൾ കറുത്ത നിറത്തിലുള്ള ഹുഡിയും ട്രാക്ക്‌സ്യൂട്ടുമാണ് ധരിച്ചിട്ടുള്ളത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ Dundrum Garda Station-  (01) 6665600,  Garda Confidential Line-   1800 666 111 എന്നീ നമ്പറുകളിലോ അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ ബന്ധപ്പെടേണ്ടതാണ്.

Read More