- താൻ തീരുമാനിക്കും, എല്ലാം താനാണ് എന്നഭാവം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ല ; പിണറായി വിജയനെതിരെ സത്യൻ മൊകേരി
- ഓണസദ്യ ഇങ്ങനെയാണോ കഴിക്കുന്നത് ? അബദ്ധം പറ്റല്ലേ…
- രാഹുൽ ഗാന്ധി സ്ത്രീ അവകാശങ്ങളുടെ ചാമ്പ്യനല്ല, ഹിന്ദു വിരുദ്ധൻ : രൂക്ഷവിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ
- ‘ മകനെ ഇറാൻ വധിക്കാൻ ശ്രമിച്ചു ‘ ; വെളിപ്പെടുത്തലുമായി നെതന്യാഹു
- തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു
- കശ്മീരി പണ്ഡിറ്റുകൾക്കെതിരെയും, പൊലീസുകാർക്കെതിരെയും തീവ്രവാദ ഭീഷണികൾ ; അതീവ ഗൗരവമുള്ളതെന്ന് ഒമർ അബ്ദുള്ള
- ഇന്ന് ഉത്രാടപ്പാച്ചിൽ ; നാട് ഓണത്തിമർപ്പിൽ
- നൂറ് കണക്കിന് ജോലികൾ; റിക്രൂട്ട്മെന്റ് ക്യാമ്പയ്നുമായി ഡൊമിനോസ്
ലേഖകന്‍: sreejithakvijayan
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ എം1 മോട്ടോർവേയിൽ ഗതാഗത തടസ്സം. അപകടത്തിന് പിന്നാലെയാണ് മേഖലയിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടത്. അപകടത്തെ തുടർന്ന് ലിസ്‌ബേൺ ആപ്പിൾഗ്രീൻ സർവ്വീസസ് സ്റ്റേഷന് സമീപം നഗരത്തിലേക്കുള്ള മോട്ടോർവേ അടച്ചിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കിയ ശേഷം മോട്ടോർവേയുടെ ഇരു ലൈനുകളും തുറന്നു. എങ്കിലും വാഹനങ്ങൾ കടന്ന് പോകുന്നതിന് തടസ്സം നേരിടുന്നുണ്ട്. തിരക്ക് ഒഴിവാക്കാൻ മറ്റ് വഴികൾ യാത്രയ്ക്കായി തിരഞ്ഞെടുക്കണം എന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: നോർതേൺ അയർലന്റിൽ നഗരങ്ങളിൽ നിന്നുള്ള സ്‌കൂൾ വിദ്യാർത്ഥികളിൽ ഓട്ടിസം നിരക്ക് വർദ്ധിക്കുന്നു. ഗ്രാമങ്ങളിലുള്ള കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടിരട്ടിയാണ് ഓട്ടിസമുള്ള നഗരങ്ങളിൽ നിന്നുള്ള സ്‌കൂൾ വിദ്യാർത്ഥികളുടെ നിരക്ക്. ആരോഗ്യ വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 2024-25 കാലഘട്ടത്തിൽ നടത്തിയ നോർതേൺ അയർലന്റ് സ്‌കൂൾ സെൻസസിലാണ് ഇക്കാര്യം വ്യക്തമായത്. പരിശോധനയിൽ 5.9 ശതമാനം സ്‌കൂൾ വിദ്യാർത്ഥികളിൽ ഓട്ടിസം കണ്ടെത്തി. ആകെയുള്ളതിൽ 6.9 ശതമാനം പേർ നഗരങ്ങളിൽ നിന്നുള്ളവരാണ്. അതേസമയം ഗ്രാമങ്ങളിൽ നിന്നുള്ള 4.4 ശതമാനം വിദ്യാർത്ഥികളിലാണ് ഓട്ടിസം കണ്ടെത്തിയത്.
ഡബ്ലിൻ: അയർലന്റിൽ ഉഷ്ണതരംഗത്തിന് സാദ്ധ്യത. ഈ വാരാന്ത്യത്തിലോ അടുത്ത ആഴ്ചയോ ചെറിയ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം വാരാന്ത്യത്തിൽ അന്തരീക്ഷ താപനില 25 ഡിഗ്രിവരെ ഉയരാൻ സാദ്ധ്യതയുണ്ട്. വരും ദിവസങ്ങളിൽ നല്ല തെളിഞ്ഞ കാലാവസ്ഥ തുടരുമെന്ന് കാർലോ വെതറിലെ കാലാവസ്ഥാ നിരീക്ഷകൻ അലൻ ഒ റെയിലി പറഞ്ഞു. എങ്കിലും മെയ് 24 അല്ലെങ്കിൽ 25 ഓടെ മഴ തിരികെവരും. അടുത്ത ആഴ്ച ബുധനും വ്യാഴവും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോർക്ക്: കോർക്ക് സിറ്റിയിൽ പോലീസിന്റെ വ്യാപക പരിശോധന. വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ 33,480 യൂറോയുടെ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ 20 കാരനും മൂന്ന് കൗമാരക്കാരും അറസ്റ്റിലായിട്ടുണ്ട്. ബുധനാഴ്ച ആയിരുന്നു വ്യാപക പരിശോധന. നാല് മണിയോടെ പോലീസ് നടത്തിയ വാഹന പരിശോധനയിൽ 12,680 യൂറോയുടെ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന്റെ തുടർച്ചയായി നടത്തിയ പരിശോധനയിൽ 20,800 യൂറോ വിലവരുന്ന കഞ്ചാവും പിടിച്ചെടുത്തു. അറസ്റ്റിലായ നാല് പേരെ കോർക്ക് സിറ്റിയിലെ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. ഇവർക്കെതിരെ ക്രിമിനൽ ജസ്റ്റിസ് (ഡ്രഗ് ട്രാഫിക്കിംഗ് )1996 ആക്ടിലെ വകുപ്പുകൾ പ്രകാരം ആണ് കേസ് എടുത്തത്.
അമാർഗ്: നോർതേൺ അയർലന്റിലെ കെവിൻ ബെൽ റീപാട്രിയേഷൻ ട്രസ്റ്റിനായി മാരത്തോൺ ഓടി പണം സമാഹരിച്ച് കൗണ്ടി അമാർഗ് സ്വദേശി. ട്രെയിനീ സോളിസിറ്ററായ ജെയിംസ് ഗ്രീൻ ആണ് ന്യൂയോർക്കിലെ അൾട്രാ മാരത്തോണിൽ പങ്കെടുത്ത് 11,500 യൂറോ സമാഹരിച്ചത്. 32 മൈൽസ് ആയിരുന്നു അദ്ദേഹം ഓടിയത്. ക്വീൻസിൽ നിന്നും ബ്രോങ്ക്‌സിലേക്ക് ആയിരുന്നു മാരത്തോൺ. ഓടുന്നതിനിടെ പരമാവധി ധനസമാഹരണം നടത്തുകയായിരുന്നു ലക്ഷ്യം.
ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാടക നിരക്ക് അസാധാരണമാം വിധം വർദ്ധിച്ചതായി കണ്ടെത്തൽ. റസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ ( ആർടിബി) അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ആർടിബി. കഴിഞ്ഞ എട്ട് പാദങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ പുതിയ താമസക്കാർക്കായുള്ള വാടക നിരക്കിൽ വലിയ വർദ്ധനവ് കാണാം. റെന്റ് പ്രഷർ സോണുകളാണ് ഗാൽവെ നഗരവും മറ്റ് മേഖലകളും. ഇവിടെ പ്രതിവർഷം രണ്ട് ശതമാനത്തിൽ കൂടുതൽ വാടക നിരക്ക് വർദ്ധിപ്പിക്കാൻ പാടില്ല. ഈ സാങ്കേതികത്വം നിലനിൽക്കേ വാടക നിരക്ക് ഇത്രയും വർദ്ധിച്ചത് ആർടിബിയെയും ഞെട്ടിച്ചിട്ടുണ്ട്.
ഡബ്ലിൻ: അയർലന്റിൽ ഈ വാരാന്ത്യത്തിൽ ചൂടുള്ള കാലാവസ്ഥ തുടരും. ചില സ്ഥലങ്ങളിൽ താപനില 25 ഡിഗ്രിയിൽ എത്താൻ സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. വെള്ളിയാഴ്ച ഈ വാരത്തിലെ തന്നെ ഏറ്റവും ചൂടേറിയ ദിനം ആയിരിക്കും. 18 ഡിഗ്രി മുതൽ 25 ഡിഗ്രിവരെ താപനില ആയിരിക്കും രാജ്യത്ത് അനുഭവപ്പെടുക. വൈകുന്നേരങ്ങളിൽ തണുത്ത കാറ്റിന് സാദ്ധ്യതയുണ്ട്. പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ മേഖലകളിൽ ആയിരിക്കും കൂടുതൽ ചൂട് അനുഭവപ്പെടുക. വെള്ളിയാഴ്ച വൈകുന്നരം താപനില ആറ് മുതൽ 11 ഡിഗ്രിവരെ താഴുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
ഡബ്ലിൻ: പ്രസവശേഷം അമ്മയ്ക്ക് കുഞ്ഞിനെ മാറി നൽകിയ കേസ് ഒത്തുതീർപ്പായി. സംഭവത്തിൽ എച്ച്എസ്ഇയ്‌ക്കെതിരെ നിലനിന്നിരുന്ന കേസാണ് ഹൈക്കോടതിയിൽ ഒത്തുതീർപ്പ് ആയത്. ആശുപത്രിയും എച്ച്എസ്ഇയും ക്ഷമാപണം നടത്തുകയായിരുന്നു. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ നാല് വർഷങ്ങൾക്ക് മുൻപാണ് അമ്മയ്ക്ക് കുഞ്ഞിനെ മാറി നൽകിയ സംഭവം ഉണ്ടായത്. മലോവി സ്വദേശിനി കാതറിൻ ഷൈനിനാണ് കുഞ്ഞിനെ മാറി നൽകിയത്. പ്രസവശേഷം അമ്മയും കുഞ്ഞും മൂന്ന് ദിവസം ആശുപത്രിയിൽ കിടന്നു. എന്നാൽ വീട്ടിലേക്ക് മടങ്ങുമ്പോൾ മറ്റൊരു കുഞ്ഞിനെയാണ് ഇവർക്ക് ആശുപത്രി അധികൃതർ നൽകിയത്. സംശയം തോന്നിയ യുവതി നെയിംടാഗ് പരിശോധിച്ചപ്പോഴാണ് കുഞ്ഞ് മാറിപ്പോയതായി വ്യക്തമായത്. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഇവർ നിയമനടപടിയും സ്വീകരിച്ചു.
ഡബ്ലിൻ: ഡബ്ലിനിൽ വീണ്ടും കഞ്ചാവ് പിടികൂടി. സംഭവത്തിൽ 40കാരനെ പോലീസ് അറസ്റ്റ് ചെയ്തു. റെവന്യൂ കസ്റ്റംസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ബുധനാഴ്ച ആയിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഇയാളുടെ പക്കൽ നിന്നും 6 കിലോ കഞ്ചാവാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതിന് വിപണിയിൽ 1,20,000 യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
ഡബ്ലിൻ: ലോകമെമ്പാടുമുള്ള ഗവേഷണ പ്രതിഭകളെ അയർലന്റിലേക്ക് ആകർഷിക്കാൻ സർക്കാർ. ഇതിനായി ഗ്ലോബൽ ടാലന്റ് ഇനിഷ്യേറ്റീവ് ക്യാബിനെറ്റിൽ കൊണ്ടുവരാനുള്ള നീക്കങ്ങളിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ജെയിംസ് ലോലെസ്. പദ്ധതി യാദാർത്ഥ്യമാകുന്നതോട് കൂടി രാജ്യത്തിന്റെ ഗവേഷണ മേഖല കരുത്താർജ്ജിക്കും. അടുത്തിടെ സർവ്വകലാശാലകളിലെ ഗവേഷണത്തിനും ഫെഡറൽ പ്രോഗ്രാമുകൾക്കുമുള്ള യുഎസ് ഫണ്ട് വെട്ടിക്കുറച്ചിരുന്നു. ഇത് അനുകൂലമാക്കിക്കൊണ്ടാണ് സർക്കാർ പുതിയ പദ്ധതി അനുകൂലമാക്കുന്നത്. റിന്യൂവബിൾ എനർജി, മെഡിക്കൽ ടെക്‌നോളജി ആന്റ് ലൈഫ് സയൻസസ്, സൈബർ ത്രെഡ്‌സ് ആന്റ് ഫ്‌ളഡിംഗ്, ഭക്ഷ്യസുരക്ഷ എന്നീ നാല് മുൻഗണനാ മേഖലകളിൽ വിദേശത്ത് വിദഗ്ധരെ കണ്ടെത്താൻ ടാലന്റ് അറ്റാഷെകളെ വിന്യസിക്കും.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
