- താൻ തീരുമാനിക്കും, എല്ലാം താനാണ് എന്നഭാവം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ല ; പിണറായി വിജയനെതിരെ സത്യൻ മൊകേരി
- ഓണസദ്യ ഇങ്ങനെയാണോ കഴിക്കുന്നത് ? അബദ്ധം പറ്റല്ലേ…
- രാഹുൽ ഗാന്ധി സ്ത്രീ അവകാശങ്ങളുടെ ചാമ്പ്യനല്ല, ഹിന്ദു വിരുദ്ധൻ : രൂക്ഷവിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ
- ‘ മകനെ ഇറാൻ വധിക്കാൻ ശ്രമിച്ചു ‘ ; വെളിപ്പെടുത്തലുമായി നെതന്യാഹു
- തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു
- കശ്മീരി പണ്ഡിറ്റുകൾക്കെതിരെയും, പൊലീസുകാർക്കെതിരെയും തീവ്രവാദ ഭീഷണികൾ ; അതീവ ഗൗരവമുള്ളതെന്ന് ഒമർ അബ്ദുള്ള
- ഇന്ന് ഉത്രാടപ്പാച്ചിൽ ; നാട് ഓണത്തിമർപ്പിൽ
- നൂറ് കണക്കിന് ജോലികൾ; റിക്രൂട്ട്മെന്റ് ക്യാമ്പയ്നുമായി ഡൊമിനോസ്
ലേഖകന്‍: sreejithakvijayan
വെക്‌സ്‌ഫോർഡ്: എനിസ്‌കോർത്തിയിലെ സീമസ് റാഫ്റ്റർ പാലം പൊളിച്ച് നീക്കും. നഗരത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായിട്ടാണ് പാലം പൊളിച്ച് നീക്കുന്നത്. സ്ലാനി നദിക്ക് കുറുകെയുള്ള ലാൻഡ്മാർക്ക് പാലവും നീക്കംചെയ്യും. 2021 ൽ ആയിരുന്നു നഗരത്തിൽ വെള്ളപ്പൊക്കം ഉണ്ടായത്. വൻ നാശനഷ്ടങ്ങൾ ആയിരുന്നു ഇതിൽ സംഭവിച്ചത്. ഇതിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ വരും മാസങ്ങളിലും വിപുലമായ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കും.
ഡബ്ലിൻ: ഇസ്ലാമിക് കൾച്ചറൽ സെന്റർ ഓഫ് അയർലന്റ് (ഐസിസിഐ) അടച്ചിടുന്നതിൽ ഇസ്ലാമിക വിശ്വാസികളായ കുട്ടികൾ നിരാശർ. ഐസിസിഐ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത ഓൺലൈൻ യോഗത്തിനിടെ ആയിരുന്നു കുട്ടികളുടെ ആശങ്കകളും നിരാശയും ചർച്ചയായത്. ഖുർആൻ പഠനം തുടരാൻ ഐസിസിഐ തുറക്കണമെന്നാണ് കുട്ടികൾ ആഗ്രഹിക്കുന്നത്. ഇതിനായി കുട്ടികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.. ഏപ്രിൽ 19 ന് ആയിരുന്നു സംഘർഷങ്ങളെ തുടർന്ന് ഐസിസിഐ അടച്ചിട്ടത്. ഐസിസിഐയുടെ ഭാഗമായ അബ്ദുൾ ഹസീബിന്റെ നേതൃത്വത്തിൽ ആയിരുന്നു യോഗം വിളിച്ച് ചേർത്തത്. വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കുന്ന ജോ കോൾമാനും യോഗത്തിൽ പങ്കെടുത്തു. 171 പേരാണ് യോഗത്തിൽ പങ്കെടുത്തത്.
ഡബ്ലിൻ: സീൽഗ് മിചിൽ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ച് പെതുമരാമത്ത് വകുപ്പ് (ഒപിഡബ്ല്യു). യോഗ്യത നേടിയ ബോട്ട് ഓപ്പറേറ്റർമാർക്ക് പെർമിറ്റ് നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുമരാമത്ത് വകുപ്പ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. ഹൈക്കോടതി അടുത്ത മാസം ഈ അപേക്ഷ പരിഗണിക്കും. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയ സംരക്ഷിത കേന്ദ്രമാണ് സീൽഗ് മിചിൽ. അതുകൊണ്ട് തന്നെ ഇവിടേയ്ക്ക് ബോട്ട് പെർമിറ്റ് അനുവദിക്കുന്നതിന് നിയന്ത്രണം ഉണ്ട്. ഈ വർഷം 15 പേർക്ക് മാത്രം പെർമിറ്റ് നൽകിയാൽ മതിയെന്ന് ആയിരുന്നു കഴിഞ്ഞ വർഷം കോടതി വ്യക്തമാക്കിയിരുന്നത്.
ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് വീണ്ടും സിഗരറ്റ് വേട്ട. 9 മില്യൺ യൂറോയുടെ സിഗരറ്റ് പിടികൂടി. ഈ മാസം ഇത് രണ്ടാമത്തെ തവണയാണ് ഇത്രയും വലിയ സിഗരറ്റ് വേട്ട ഡബ്ലിനിൽ നടക്കുന്നത്. മാർൽബോറോ ഗോൾഡ്, റിച്ച്മണ്ട് ബ്ലൂ, മാർൽബോറോ റെഡ് എന്നീ ബ്രാന്റുകളിലുള്ള സിഗരറ്റുകൾ ആണ് പിടിച്ചെടുത്തത്. റെവന്യൂ ഉദ്യോഗസ്ഥരുടേത് ആയിരുന്നു നടപടി. 10 മില്യൺ സിഗരറ്റുകളാണ് പിടിച്ചെടുത്തത് എന്ന് അധികൃതർ അറിയിച്ചു.
ഡബ്ലിൻ: ഓസ്‌ട്രേലിയയിൽ കൺസ്ട്രക്ഷൻ സൈറ്റിൽ ഉണ്ടായ അപകടത്തിൽ അയർലന്റ് പൗരന്മാർക്ക് പരിക്ക്. കൗണ്ടി ഡോണഗൽ സ്വദേശികളായ ജോൺ വാലസ്, കൈൽ വാർഡ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പെർത്തിലായിരുന്നു അപകടം. കൺസ്ട്രക്ഷൻ സൈറ്റിലെ തൊഴിലാളികൾ ആണ് ഇരുവരും. ജോലിയ്ക്കിടെ ഇവർ ഓടിച്ചിരുന്ന വാഹനവും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഡബ്ലിൻ: അയർലന്റിൽ ഇന്നും അതികഠിനമായ ചൂട് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. അന്തരീക്ഷ താപനില 25 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. യൂറോപ്പിലെ തന്നെ ചൂടൻ മേഖലയായിരിക്കും അയർലന്റ് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഇന്ന് നല്ല തെളിഞ്ഞ കാലാവസ്ഥയായിരിക്കും അയർലന്റിൽ അനുഭവപ്പെടുക എന്ന് കാർലോ വെതറിലെ കാലാവസ്ഥാ നിരീക്ഷകനായ അലൻ ഔ റെയ്ല്ലി പറഞ്ഞു. യൂറോപ്പിലെ ഏറ്റവും ചൂട് കൂടിയ മേഖല അയർലന്റ് ആണെന്നാണ് സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. അയർലന്റിന്റെ കിഴക്കൻ മേഖലയിൽ പൊതുവെ തണുപ്പുള്ള കാലാവസ്ഥ ആയിരിക്കും. ഇവിടെ തണുത്ത കാറ്റിന് സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: മാർച്ച് മാസത്തിൽ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ കോളടിച്ച് അയർലന്റ്. മാർച്ചിലെ കയറ്റുമതി വൻ തോതിൽ വർദ്ധിച്ചു. കണക്ക് പ്രകാരം കയറ്റുമതിയിൽ 400 ശതമാനത്തിന്റെ വർദ്ധനവാണ് മാർച്ചിൽ ഉണ്ടായിരിക്കുന്നത്. താരിഫ് പ്രതികൂലമാകുമെന്ന ഭയമാണ് കയറ്റുമതി വർദ്ധനവിന് കാരണമായത്. കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ 20 ബില്യൺ യൂറോയുടെ നേട്ടാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. 2024 മാർച്ചിൽ 5 ബില്യൺ യൂറോയുടെ കയറ്റുമതി ആയിരുന്നു നടന്നത്. എന്നാൽ ഈ വർഷം മാർച്ചിൽ അത് 25 ബില്യൺ യൂറോ ആയി ഉയർന്നിട്ടുണ്ട്. അയർലന്റിൽ നിന്നും മൊത്തത്തിലുള്ള കയറ്റുമതി പരിഗണിച്ചാൽ ഏറ്റവും നേട്ടമുള്ള മാസം കൂടിയായിരുന്നു മാർച്ച്. 2024 മാർച്ചിൽ 19 ബില്യൺ യൂറോയുടെ കയറ്റുമതി നടന്ന സ്ഥാനത്ത് ഈ വർഷം ഇത് 37 ബില്യൺ യൂറോ ആയി ഉയർന്നിട്ടുണ്ട്.
ഡബ്ലിൻ: വാഹന പരിശോധനയ്ക്കിടെ മരിച്ച പോലീസ് ഉദ്യോഗസ്ഥൻ കെവിൻ ഫ്‌ളാറ്റ്‌ലിയുടെ മൃതദേഹം വെള്ളിയാഴ്ച സംസ്‌കരിക്കും. ഡബ്ലിനിലെ സെന്റ് പീറ്റർ ആന്റ് പോൾസ് ചർച്ചിൽ ഉച്ചയോടെയാകും സംസ്‌കാരം. ഞായറാഴ്ച ആയിരുന്നു വാഹന പരിശോധനയ്ക്കിടെ ചെക്‌പോയിന്റിൽ ഇരുചക്രവാഹനം ഇടിച്ച് കെവിൻ ഫ്‌ളാറ്റ്‌ലി മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാകും സംസ്‌കാര ചടങ്ങുകൾ. മക്‌നല്ലിയിൽ നിന്നും വിലാപ യാത്രയായിട്ടായിരിക്കും അദ്ദേഹത്തിന്റെ ഭൗതിക ദേഹം പള്ളിയിൽ എത്തിയ്ക്കുക. 12 മണിയോടെ ആകും പള്ളിയിലേക്ക് ഭൗതിക ദേഹം കൊണ്ടുവരിക. പിന്നീട് പ്രാർത്ഥനകൾക്ക് ശേഷം മൃതദേഹം സംസ്‌കരിക്കും. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കൂടുതൽ ആളുകൾ എത്തുന്ന സാഹചര്യത്തിൽ പള്ളിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഡബ്ലിൻ: മാതാവിലൂടെ ഈശോയിലേക്കെന്നതാകണം നമ്മുടെ ലക്ഷ്യം എന്ന് സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്. സീറോമലബാർ സഭയുടെ നോക്ക് തീർത്ഥാടനത്തിൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ച് വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. നമ്മുടെ കുടുംബത്തിലെ കുറവുകൾ ആദ്യം അറിഞ്ഞ് നമുക്കായ് മധ്യസ്ഥം വഹിക്കുന്ന ആളാണ് അമ്മയെന്നും അദ്ദേഹം പറഞ്ഞു. ഈശോ പറയുന്നത് അനുസരിക്കാൻ മറിയം ആഹ്വാനം ചെയ്യുന്നുണ്ട്. പരിശുദ്ധപിതാവ് ഫ്രാൻസിസ് മാർപ്പാപ്പയുടെ മാതൃസ്‌നേഹം മഹത്തരമാണ്. അദ്ദേഹത്തിന്റെ എല്ലാ വിദേശയാത്രകളും റോമിലെ സെന്റ് മേരി മേജർ പേപ്പൽ ബസിലിക്കയിൽ പ്രാർത്ഥനയോടെ ആരംഭിക്കുകയും സമാപിക്കുകയും ചെയ്തു. ഒടുവിൽ അദ്ദേഹത്തിന്റെ അന്ത്യവിശ്രമവും അവിടെ ആയിരുന്നു എന്നും ബിഷപ്പ് സ്റ്റീഫൻ വ്യക്തമാക്കി.
ഡബ്ലിൻ; ടെക് ഭീമനായ മൈക്രോസോഫ്റ്റ് തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നു. ആഗോളതലത്തിൽ ഇത് നടപ്പിലാക്കാനാണ് തീരുമാനം. ഇത് അയർലന്റിലെ 100 ലധികം തൊഴിലവസരങ്ങൾ ഇല്ലാതെ ആക്കുമെന്നാണ് സൂചന. ഏകദേശം ആറായിരം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ഒരുങ്ങുന്നത്. നേരത്തെ 2023 ലും സമാനമായ രീതിയിൽ ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. അന്ന് 10,000 പേർക്കാണ് തൊഴിൽ നഷ്ടമായത്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
