- താൻ തീരുമാനിക്കും, എല്ലാം താനാണ് എന്നഭാവം ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതല്ല ; പിണറായി വിജയനെതിരെ സത്യൻ മൊകേരി
- ഓണസദ്യ ഇങ്ങനെയാണോ കഴിക്കുന്നത് ? അബദ്ധം പറ്റല്ലേ…
- രാഹുൽ ഗാന്ധി സ്ത്രീ അവകാശങ്ങളുടെ ചാമ്പ്യനല്ല, ഹിന്ദു വിരുദ്ധൻ : രൂക്ഷവിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ
- ‘ മകനെ ഇറാൻ വധിക്കാൻ ശ്രമിച്ചു ‘ ; വെളിപ്പെടുത്തലുമായി നെതന്യാഹു
- തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു
- കശ്മീരി പണ്ഡിറ്റുകൾക്കെതിരെയും, പൊലീസുകാർക്കെതിരെയും തീവ്രവാദ ഭീഷണികൾ ; അതീവ ഗൗരവമുള്ളതെന്ന് ഒമർ അബ്ദുള്ള
- ഇന്ന് ഉത്രാടപ്പാച്ചിൽ ; നാട് ഓണത്തിമർപ്പിൽ
- നൂറ് കണക്കിന് ജോലികൾ; റിക്രൂട്ട്മെന്റ് ക്യാമ്പയ്നുമായി ഡൊമിനോസ്
ലേഖകന്‍: sreejithakvijayan
ന്യൂടൗണാർഡ്‌സ്: കൗണ്ടി ഡൗണിൽ പ്രണയം നടിച്ച് യുവതിയുടെ പണം തട്ടി. ന്യൂടൗണാർഡ്‌സ് സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. 17,700 യൂറോ ആയിരുന്നു യുവതിയ്ക്ക് നഷ്ടമായത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ഇത്തരം തട്ടിപ്പിനെതിരെ ജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഡേറ്റിംഗ് ആപ്പുവഴിയായിരുന്നു യുവതി തട്ടിപ്പുകാരനുമായി അടുത്തത്. രണ്ട് മാസം മുൻപ് ആയിരുന്നു ഇരുവരും പരിചയത്തിലായത്. ഇതിന് ശേഷം യുവതിയിൽ നിന്നും മൂന്ന് തവണയായി പണം ആവശ്യപ്പെടുകയായിരുന്നു. തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയായിരുന്നു പണം വാങ്ങിയത്. എന്നാൽ ഈ പണം തിരികെ ലഭിച്ചില്ല. ഇതോടെ തട്ടിപ്പിനിരയായതായി യുവതി മനസിലാക്കുകയായിരുന്നു.
കാരിക്മാക്രോസ്: കൗണ്ടി മൊണാഗനിലെ കാരിക്മാക്രോസിൽ ഉണ്ടായ തീപിടിത്തത്തിൽ അന്വേഷണം പുരോഗമിക്കുന്നു. സ്ഥലത്ത് എത്തി സാങ്കേതിക പരിശോധനകൾ നടത്തുകയാണ് പോലീസ്. നിലവിൽ അന്വേഷണ സംഘം പ്രദേശം വളഞ്ഞിട്ടുണ്ട്. കിംഗ്സ്‌കോർട്ട് റോഡിലെ വീടിന്റെ ഔട്ട്ഹൗസിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.
ഡബ്ലിൻ: വാഹനപരിശോധനയ്ക്കിടെ ഇരുചക്രവാഹനം ഇടിച്ച് കൊല്ലപ്പെട്ട പോലീസുകാരൻ കെവിൻ ഫ്‌ളാറ്റ്‌ലിയുടെ ഭൗതികദേഹം സംസ്‌കരിച്ചു. ഡബ്ലിനിലെ ന്യൂകാസിൽ സെമിത്തേരിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. താനൈസ്റ്റും പ്രധാനമന്ത്രിയും ഉൾപ്പെടെ നിരവധി പേർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. ഉച്ചയോടെയായിരുന്നു ഭൗതികദേഹം സംസ്‌കരിച്ചത്. സഹോദരൻ ജോണും കെവിന്റെ അഞ്ച് സുഹൃത്തുക്കളുമാണ് മൃതദേഹം പള്ളിയിലേക്ക് വഹിച്ചത്. ഇവിടുത്തെ പ്രാർത്ഥനകൾക്കും മറ്റ് ശുശ്രൂഷകൾക്കും ശേഷം മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. കെവിനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് തടിച്ച് കൂടിയത്.
ഡബ്ലിൻ: ലണ്ടൻഡെറിയിൽ മെട്രോസർവ്വീസുകൾ സസ്‌പെൻഡ് ചെയ്ത് ട്രാൻസ്‌ലിങ്ക്. ബസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് നടപടി. സുരക്ഷാകാരണങ്ങളാൽ സർവ്വീസുകൾ റദ്ദാക്കുകയാണെന്നാണ് ട്രാൻസ് ലിങ്ക് വ്യക്തമാക്കുന്നത്. 20:40 നും 21:40 നുമുള്ള ഫോയ്ൽ മെട്രോ 10a സേവനങ്ങളും 21:00 നും 21:55 നുമുള്ള മടക്ക യാത്രകളും ആണ് റദ്ദാക്കിയിരിക്കുന്നത്. ഗ്ലെൻറോഡ്, ഗ്ലെൻബാങ്ക് റോഡ് എന്നിവിടങ്ങളിൽ നിന്നുള്ള സർവ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. മെയ് 19 വരെ ഈ സ്ഥിതി തുടരും. ചൊവ്വാഴ്ച ആയിരുന്നു ബസിന് നേരെ ആക്രമണം ഉണ്ടായത്. ഗ്ലെൻബാങ്ക് റോഡിലേക്ക് പോകുകയായിരുന്ന ബസിന് നേരെയായിരുന്നു ആക്രമണം. സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിൽ എന്നാണ് പോലീസ് പറയുന്നത്.
കുടിയേറ്റക്കാർക്കായി പാട്ടത്തിനെടുത്ത വീടുകൾ ഉടമയറിയാതെ വാടകയ്ക്ക് നൽകിയ കേസ്; നടപടിയുമായി ഹൈക്കോടതി
ഡബ്ലിൻ: കുടിയേറ്റക്കാർക്കായി പാട്ടത്തിനെടുത്ത വീടുകൾ ഉടമയറിയാതെ വാടകയ്ക്ക് നൽകിയ സംഭവത്തിൽ ഏജന്റിനെതിരെ ഹൈക്കോടതി. കെട്ടിടങ്ങളിൽ പ്രവേശിക്കുന്നത് ഏജന്റിന് വിലക്കേർപ്പെടുത്തി. ഡബ്ലിനിലെ 17 പ്രോപ്പർട്ടികളാണ് ഏജന്റ് ചട്ടവിരുദ്ധമായി വാടകയ്ക്ക് നൽകിയത്. കുടിയേറ്റക്കാർക്കും വിദേശത്ത് നിന്നുമുള്ള വിദ്യാർത്ഥികൾക്കുമാണ് കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയത്. രേഖാമൂലമുള്ള വാടകക്കരാറോ മറ്റ് രേഖകളോ ഇല്ലാതെ ആയിരുന്നു ഇത്. സംഭവം അറിഞ്ഞതോടെ ഉടമകൾ പരാതിപ്പെടുകയായിരുന്നു. വിഷയം അടുത്ത ആഴ്ച കോടതി വീണ്ടും പരിഗണിക്കും.
ഡബ്ലിൻ: കുട്ടികളുടെ സംരക്ഷണത്തിനായി സർക്കാർ നൽകിവരുന്ന സബ്‌സിഡി ( ചൈൽഡ് കെയർ സബ്‌സിഡി) ഇനി പ്രൈമറി തലത്തിലേക്കും വ്യാപിപ്പിക്കുന്നു. ഈ വർഷം സെപ്തംബർ മുതൽ പ്രൈമറി തലത്തിലുള്ള കുട്ടികൾക്കും ധനസഹായം ലഭിക്കും. വിദ്യാഭ്യാസ മന്ത്രി പോൾ ഗിവൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സബ്‌സിഡി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അധിക തുകയും പ്രഖ്യാപിച്ചിട്ടുണ്ട്. 55 മില്യൺ യൂറോയാണ് വിദ്യാഭ്യാസ വകുപ്പ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. നിലവിൽ പ്രൈമറി സ്‌കൂൾ ഏജിന് താഴെയുള്ള കുട്ടികൾക്കാണ് സർക്കാർ സഹായം നൽകിവരുന്നത്.
ഡബ്ലിൻ: അയർലന്റിലെ വർക്ക് പെർമിറ്റുകൾ ഈ വർഷം പുനരവലോകനം ചെയ്യുമെന്ന് എന്റർപ്രൈസ്, ട്രേഡ് ആന്റ് എംപ്ലോയ്‌മെന്റ് വകുപ്പ് സഹമന്ത്രി അലൻ ഡില്ലൻ. പാർലമെന്റിൽ കോർക്ക് ഈസ്റ്റ് ഫിന ഗേൽ ടിഡി നോയൽ മക്കാർത്തി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഡിലൻ. ഇതിന് മുൻപ് 2023 ലാണ് വർക്ക്‌പെർമിറ്റുകൾ അവലോകനം ചെയ്തിട്ടുള്ളത്. വർക്ക് പെർമിറ്റുകൾ അവലോകനം ചെയ്യുന്ന തിയതി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഈ വർഷം തന്നെ എല്ലാ വിഭാഗം വർക്ക് പെർമിറ്റുകളും പുനരവലോകനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ഡബ്ലിൻ: ഐറിഷ് ബാക്ക്പാക്കർ ഇന്ത്യയിൽ ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ സർക്കാർ. കുടുംബം അറ്റോർണി ജനറൽ റോസ ഫാനിംഗിന് നൽകിയ അപേക്ഷയിൽ ആണ് അന്വേഷണത്തിന് തീരുമാനം ആയത്. 28 കാരിയായ ഡാനിയേൽ മക്‌ളൗളിൻ ആണ് അതിദാരുണമായി ഇന്ത്യയിൽവച്ച് കൊല്ലപ്പെട്ടത്. 2017 മാർച്ചിൽ ഗോവയിലെ കനകോണയിൽ ആയിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട കേസിൽ തദ്ദേശവാസിയായ വികാത് ഭഗത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ബെൽഫാസ്റ്റ്: സുരക്ഷാ കാരണങ്ങളെ തുടർന്ന് സൗത്ത് ബെൽഫാസ്റ്റിലെ സ്‌കൂൾ അടച്ചുപൂട്ടി. ബെൻമോറിലെ ഫിനാഗി പ്രൈമറി സ്‌കൂൾ ആണ് അടച്ചത്. സ്‌കൂൾ അധികൃതർ പ്രസ്താവനയിലൂടെ ആയിരുന്നു ഇക്കാര്യം അറിയിച്ചത്. സ്‌കൂൾ അടച്ചിടാനുള്ള യദാർത്ഥ കാരണം വ്യക്തമല്ല. ചില അസാധാരണ സാഹചര്യങ്ങളെ തുടർന്ന് സ്‌കൂൾ അടച്ചിടുന്നുവെന്ന് ആയിരുന്നു സ്‌കൂളിന്റെ പ്രസ്താവന. പ്രദേശത്ത് പോലീസ് വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ഈ വഴി യാത്ര ചെയ്യുന്നത് ഒഴിവാക്കണം എന്ന് പോലീസ് നിർദ്ദേശിച്ചു.
ബെൽഫാസ്റ്റ്; ബെൽഫാസ്റ്റിലെ എം1 മോട്ടോർവേ അടച്ചു. കന്നുകാലികളുമായി പോയ ലോറി മറിഞ്ഞ് അപകടം ഉണ്ടായതിനെ തുടർന്നാണ് മോട്ടോർവേ അടച്ചത്. റോഡിൽ ഗതാഗതം പുന:സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്. 40 ഓളം കന്നുകാലികളുമായി പോയ ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ലോറി ഡ്രൈവർ സുരക്ഷിതനാണ്. കന്നുകാലികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് സ്ഥലത്ത് നടക്കുന്നത്. സ്ഥലത്ത് ഫയർഫോഴ്‌സ്, പോലീസ്, അനിമൽ റെസ്‌ക്യു ടീം എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ജംഗ്ഷൻ 12 മുതൽ 13 വരെയാണ് അടച്ചിരിക്കുന്നത്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
