ലേഖകന്‍: Anu Nair

നടൻ അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് ‘പുഷ്പ 2’ എന്ന സിനിമയുടെ റിലീസിനിടെ സന്ധ്യ തീയറ്ററിൽ അല്ലു അർജുൻ എത്തിയിരുന്നു. തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരണപ്പെടുകയും ചെയ്തു. യുവതിയുടെ മകനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ നടൻ അല്ലു അർജുൻ ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അല്ലുഅർജുനെയും അംഗരക്ഷകനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ, ഹൈദരാബാദ്, ചീക്കട്ടപ്പള്ളി പോലീസ് കേസിനെക്കുറിച്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസിന് അല്ലു അർജുൻ മറുപടി നൽകിയില്ലെന്നാണ് സൂചന. എന്നാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപേക്ഷയിൽ വാദം കേൾക്കൽ ഇതുവരെ നടന്നിട്ടില്ല. പോലീസ് ജീപ്പിൽ കയറുന്നതിന് മുമ്പ് തന്നെ പോലീസ് അറസ്റ്റ് ചെയ്ത രീതിയെക്കുറിച്ച് അല്ലു അർജുൻ അതൃപ്തി പ്രകടിപ്പിച്ചു. അല്ലു അർജുൻ പോലീസ് ജീപ്പിൽ കയറുമ്പോൾ അച്ഛൻ അല്ലു അരവിന്ദും പോലീസ് ജീപ്പിൽ കയറിയിരുന്നു, എന്നാൽ പോലീസ് അല്ലുവിന്റെ അച്ഛനെ താഴെ ഇറക്കി…

Read More

ഗുവാഹത്തി: അസമിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തിയ റെയ്ഡിൽ ജയ്ഷെ മുഹമ്മദ് (ജെഎം) ഭീകരരെന്ന് സംശയിക്കുന്ന 4 പേരെ അറസ്റ്റ് ചെയ്തു. അസമിലെ ഗോൾപാറ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത് . ഡിസംബർ 12 ന് പുലർച്ചെ മൂന്ന് മണി മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തിയിരുന്നു. സഹനൂർ ആലം, ജോയ്നൽ അബെദീൻ, സഹനൂർ ഇസ്ലാം, അബു തലേബ് അഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഗോൾപാറ റിസർവ് പോലീസ് ഔട്ട്‌പോസ്റ്റിൽ ചോദ്യം ചെയ്തുവരികയാണ്. അസം പോലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായി ചേർന്നാണ് എൻഐഎയുടെ റെയ്ഡ് . ജില്ലയിലെ കൃഷ്ണൈ, തുകുര, ബാർപഹാർ, ഗോബിന്ദപുര്‌ചല എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിലാണ് നാലു പേർ പിടിയിലായത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ജില്ലയിൽ നടത്തിയ തിരച്ചിലിനിടെ ഷെയ്ഖ് സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയെ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു . നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്…

Read More

ന്യൂഡൽഹി: ഡൽഹിയിലെ നാല് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി . പശ്ചിമ വിഹാറിലെ ഭട്നഗർ ഇന്റർനാഷണൽ സ്‌കൂൾ, ശ്രീ നിവാസ്പുരിയിലെ കേംബ്രിഡ്ജ് സ്‌കൂൾ, കൈലാഷിലെ ഡിപിസ്‌കൂൾ അമർ കോളനി എന്നിവിടങ്ങളിലാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. പിന്നാലെ അന്വേഷണ ഏജൻസികൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഫയർഫോഴ്‌സും, പൊലീസും, ബോംബ് ഡിറ്റക്ഷൻ ടീമും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.തുടർന്ന് വിദ്യാർത്ഥികൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. ഈ മാസം ഒൻപതാം തിയതിയും സമാനമായ രീതിയിൽ ഡൽഹിയിലെ 40 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇ മെയിൽ മുഖേനയാണ് സന്ദേശങ്ങൾ ലഭിച്ചത്. സ്‌കൂളിന്റെ വിവിധഭാഗങ്ങളില്‍ ബോംബുകള്‍ വെച്ചിട്ടുണ്ടെന്നും അത് നിര്‍വീര്യമാക്കാന്‍ 30000 ഡോളര്‍ വേണമെന്നുമായിരുന്നു ഭീഷണി സന്ദേശത്തില്‍ ആവശ്യപ്പെട്ടത്.അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഈ വർഷം മെയ് മാസത്തിലും 250ലധികം സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു . ഈ സന്ദേശങ്ങളും വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

Read More

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായ സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു . ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം . വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു കേസിൽ നിർണായകമായത്. നടിയെ ആക്രമിച്ച കേസിൽ ആദ്യം ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത് . പിന്നീട് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വന്നതിനു ശേഷമാണ് വധഗൂഢാലോചന , തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത് . നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപ് സ്വന്തം വീട്ടിൽ വച്ച് കണ്ടു തുടങ്ങിയ വെളിപ്പെടുത്തലും ബാലചന്ദ്രകുമാർ നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

Read More

ന്യൂഡൽഹി: ലോകചെസ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യയുടെ അഭിമാനമായി മാറിയ ​​ഗുകേഷ് ദൊമ്മരാജുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രപരവും മാതൃകാപരവുമെന്നാണ് ​ഗുകേഷിന്റെ വിജയത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ‘ ​ഗുകേഷിന്റെ നേട്ടത്തിന് അഭിനന്ദനങ്ങൾ. കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ് ഈ വിജയം. ലക്ഷക്കണക്കിന് യുവമനസുകളെ പ്രചോദിപ്പിക്കുകയും സ്വപ്നം കാണിക്കുകയും ചെയ്യും. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു – എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. 18 വയസും എട്ട് മാസവും 14 ദിവസവുമാണ് ഗുകേഷിന്റെ പ്രായം. 22-ാം വയസില്‍ ലോകചാമ്പ്യനായ ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡാണ് ഗുകേഷ് ഇതോടെ മറികടന്നത്.

Read More

സിംഗപ്പൂർ ; ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ തോൽപിച്ച ഡി. ഗുകേഷിനെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു .‘ ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറിയതിന് ഗുകേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഇന്ത്യയ്ക്ക് അഭിമാനകരമാണ് ഈ നേട്ടം . ഈ വിജയം ഇന്ത്യയുടെ ചെസിലെ ഭാവി ഊട്ടിയുറപ്പിക്കുന്നു .‘ ഗുകേഷിന് എല്ലാ ആശംസകളും – രാഷ്ട്രപതി പ്രതികരിച്ചു റഷ്യക്കാരനായ ഗാരി കാസ്പറോവിന്‍റെ പേരിലുള്ള റെക്കോഡാണ് ഗുകേഷ് തിരുത്തിയെഴുതിയത്. 1985ല്‍ വെറും 22 വയസ്സും ആറ് മാസവും പ്രായമുള്ളപ്പോഴാണ് ഗാരി കാസ്പറോവ് ചെസ്സില്‍ ലോക ചാമ്പ്യനായത്.വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരവും ഗുകേഷാണ്. വാശിയേറിയ പോരാട്ടത്തിന്റെ പതിനാലാം റൗണ്ടിലാണ് ഏഴര പോയിന്റുമായി ഗുകേഷ് വിജയം സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളിലാണ് ഗുകേഷ് നിലവിലെ കിരീട പോരാട്ടത്തിൽ വിജയിച്ചത്.

Read More

ന്യൂഡൽഹി : നേപ്പാൾ കരസേനാമേധാവിയ്ക്ക് ഇന്ത്യയുടെ ആദരവ് . ജനറൽ അശോക് രാജ് സിഗ്ദലിനെ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ‘ ജനറൽ ഓഫ് ഇന്ത്യൻ ആർമി ‘ പദവി നൽകി ആദരിച്ചത് . ഇന്ത്യയുമായുള്ള നേപ്പാളിന്റെ സുദീർഘവും , ശക്തവുമായ ബന്ധത്തിന്റെ തെളിവാണിതെന്ന് രാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 1950 മുതൽ നേപ്പാളിലെയും , ഇന്ത്യയിലെയും കരസേന മേധാവികൾക്ക് ഓണററി ജനറൽ പദവി നൽകുന്ന രീതി നിൽനിൽക്കുന്നുണ്ട് . ജനറൽ സിഗ്ഡൽ ചൊവ്വാഴ്ചയാണ് ഇന്ത്യയിൽ എത്തിയത് . ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്. ഡിസംബർ 14 വരെ നീളുന്ന അദ്ദേഹത്തിന്റെ സന്ദർശനം നേപ്പാളും , ഇന്ത്യയും തമ്മിലുള്ള പ്രതിരോധസഹകരണം ശക്തിപ്പെടുത്തുകയും, കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. നേപ്പാൾ പ്രസിഡൻ്റ് രാമചന്ദ്ര പൗഡൽ കഴിഞ്ഞ മാസം കാഠ്മണ്ഡുവിൽ നടന്ന പ്രത്യേക ചടങ്ങിൽ ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിക്ക് നേപ്പാൾ ആർമി ജനറൽ പദവി…

Read More

നടി കീർത്തി സുരേഷിന് മാംഗല്യം . ഗോവയിൽ അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് ആന്റണി തട്ടിൽ കീർത്തിയുടെ കഴുത്തിൽ താലി ചാർത്തിയത് .വിവാഹത്തിന്റെ ചിത്രങ്ങൾ കീർത്തി സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട് . 15 വര്‍ഷത്തിലേറെയായുള്ള പ്രണയമാണ് പൂവണിയുന്നതെന്ന് ഒന്നിച്ചുള്ള ദീപാവലി ആഘോഷ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ട് കീര്‍ത്തി കുറിച്ചിരുന്നു. എൻജിനീയറായ ആന്റണി ദുബായിൽ ബിസിനസുകാരനാണ് . ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസിന്റെ ഉടമ കൂടിയാണ് ആന്റണി. പ്രിയദർശൻ ചിത്രമായ ​’ഗീതാഞ്ജലി’യിലൂടെ ആയിരുന്നു നായികയായി എത്തിയത്. മലയാളത്തിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ തമിഴിലേയ്ക്കും , തെലുങ്കിലേയ്ക്കും ചുവട് വച്ചു . തെലുങ്കിൽ പുറത്തിറങ്ങിയ ‘മഹാനടി’യിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം സ്വന്തമാക്കി.സുരേഷ് ‘ബേബി ജോൺ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവെക്കുകയാണ് കീർത്തി.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ, തെക്കൻ കേരളത്തിൽ കാര്യമായ മഴയാണ് പെയുന്നത്. മന്നാര്‍ കടലിടുക്കിന് മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ന്യൂനമർദ്ദം തമിഴ്നാട് തീരത്തേയ്ക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ . വരുന്ന മണിക്കൂറുകളിൽ മഴ ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. രുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. . ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്.

Read More

കൊല്ലം: നടി അനുശ്രീയുടെ അച്ഛന്റെ കാർ മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി കറങ്ങി നടന്ന് റബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയിരുന്നയാളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു . സംസ്ഥാനത്തുടനീളമുള്ള ഒട്ടേറെ മോഷണ കേസുകളിലെ പ്രതി തിരുവനന്തപുരം നെടുമങ്ങാട് തെന്നൂർ നരിക്കൽ പ്രബിൻ ഭവനിൽ ആർ പ്രബിൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 94,000 രൂപയും കാർ മോഷ്ടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. കഴിഞ്ഞ 7 ന് രാത്രി 12 നാന് അനുശ്രീയുടെ അച്ഛൻ മുരളീധരൻ പിള്ളയുടെ പേരിലുള്ള കാറാണ് ഇഞ്ചക്കാട്ടെ സെക്കന്റ് ഹാൻഡ് കാർ വിൽപ്പന ഷോറൂമിൽ നിന്ന് മോഷണം പോയത്. ഈ കേസിൽ നടന്ന അന്വേഷണമാണ് പ്രബിനെ കുടുക്കിയത്. മോഷ്ടിച്ച കാറുമായി തിരുവനന്തപുരത്തേക്ക് പോയ പ്രബിൻ കടയ്ക്കലിൽ വർക്‌ഷോപ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ നമ്പർപ്ലേറ്റ് ഇളക്കിയെടുത്ത് കാറിൽ പിടിപ്പിച്ചു യാത്ര തുടർന്നു . വെള്ളറടയിലെ റബർ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് നിന്ന് 500 കിലോയിലേറെ റബർ ഷീറ്റും 7000 രൂപയും…

Read More