ലേഖകന്‍: Anu Nair

പ്രേമത്തിലൂടെയെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് സായ് പല്ലവി . തന്നെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പലപ്പോഴും ചിരിച്ചു തള്ളാറാണ് സായ് പല്ലവി ചെയ്തിരുന്നത് .എന്നാൽ ഇപ്പോഴിതാ തന്നെ പറ്റി വന്ന ഒരു വാർത്തയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം . ഇത് സംബന്ധിച്ച ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രാമായണം എന്ന ഹിന്ദി ചിത്രത്തിലാണ് സായ് പല്ലവി സീതയായി അഭിനയിക്കുന്നത്. രാമായണ കഥയായതിനാൽ സായ് പല്ലവി സസ്യാഹാരം മാത്രമേ കഴിക്കുന്നുള്ളു എന്നാണ് ഡിസംബർ 11ന് ഒരു തമിഴ് മാധ്യമത്തിൽ വന്ന റിപ്പോർട്ട് . ഇതിനെതിരെ താരം രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ്. ‘ മിക്ക കേസുകളിലും ഞാൻ നിശബ്ദത പാലിക്കാൻ ആഗ്രഹിക്കുന്നു.എന്നാൽ ഇത് തുടർച്ചയായി നടക്കുന്നതിനാൽ എനിക്ക് പ്രതികരിക്കേണ്ടി വരും.സിനിമയുടെ റിലീസിങ് സമയത്തും പ്രഖ്യാപന വേളയിലും ഇത് കൂടുതലായിരിക്കും, ഇനി ഏതെങ്കിലും പ്രശസ്തമായ മാദ്ധ്യമം ഇത്തരത്തിലുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്താൽ ഞങ്ങൾ നിയമനടപടി സ്വീകരിക്കും,‘ .സായ് പല്ലവി പറഞ്ഞു. താൻ സസ്യാഹാരം മാത്രമാണ് കഴിക്കുന്നതെന്ന് മുൻപ് തന്നെ…

Read More

ബെംഗളൂരു : കർണാടകയിൽ വിനോദയാത്ര പോയ നാല് വിദ്യാർത്ഥിനികൾ കടലിൽ മുങ്ങിമരിച്ചു. ഉത്തരകന്നഡയിൽ മുരുഡേശ്വറിൽ കടലിൽ വച്ചാണ് അപകടമുണ്ടായത്. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് 46 വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം ഇവിടെ എത്തിയത് . ശക്തമായ തിരയെ തുടർന്ന് കടലിൽ ഇറങ്ങരുതെന്ന് ലൈഫ് ഗാർഡ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു . ഇത് അവഗണിച്ച് ഇറങ്ങിയ ഏഴ് വിദ്യാർത്ഥിനികൾ അപകടത്തിൽ പെടുകയായിരുന്നു. മൂന്ന് പേരെ ലൈഫ് ഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചെങ്കിലും മറ്റ് നാല് പേരെയും രക്ഷിക്കാനായില്ല. ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെയും മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെയുമാണ് ലഭിച്ചത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് വിദ്യാർത്ഥിനികളും ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥികൾക്കൊപ്പമുണ്ടായിരുന്ന ആറ് അദ്ധ്യാപകരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി ഉത്തരകന്നഡ എസ്പി എം…

Read More

കൊല്ലം : തലേദിവസം വരെ നടത്തിയ രൂക്ഷ വിമർശനം മറന്ന് സന്ദീപ് വാര്യരെ ‘ ഉത്തമ സഖാക്കളാക്കാൻ ‘ നോക്കിയവർ പാർട്ടിയിലുണ്ടെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. കോൺഗ്രസിൽ ചേർന്നപ്പോൾ അയാളുടെ രാഷ്ട്രീയത്തെ ഉപയോഗിച്ച് വർഗീയ പത്രപരസ്യം നൽകി ന്യൂനപക്ഷത്തെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും പ്രതിനിധികൾ പറയുന്നു . ഇടതുമുന്നണി സ്ഥാനാർഥിയായി പത്തനാപുരത്തു മത്സരിച്ചു വിജയിച്ചു മന്ത്രിയായ ഗണേഷ്കുമാർ സിപിഎമ്മിനു ബാധ്യതയാണെന്നു പ്രതിനിധികൾ വിമർശിച്ചു. യുവത്വത്തിന് അവസരം നൽകാനെന്ന പേരിൽ ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപ്പറേഷൻ മേയറാക്കിയത് ആന മണ്ടത്തരമാണെന്നും സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. കോർപ്പറേഷൻ ഡിവിഷനുകളിൽ പലയിടത്തും ഇപ്പോൾ ബിജെപി മുന്നേറുകയാണ്. ആര്യയുടെ പക്വതയില്ലാത്ത പെരുമാറ്റം ഇപ്പോൾ മാത്രമല്ല, ഭാവിയിലും പാർട്ടിക്ക് ദോഷമാണെന്നും വിമർശനം ഉയർന്നു. പാർലമെന്റിൽ ഇടതുപക്ഷത്തിന് മുഖമില്ലാതായി. ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീമിനെ രാജ്യസഭയിലേക്ക് അയച്ചത് എന്തിന് വേണ്ടിയാണ് . ആൾ മോശമാണെന്നു പറയുന്നില്ലെങ്കിലും പ്രകടനം പരിതാപകരമാണെന്നും പ്രതിനിധികൾ വിമർശിച്ചു.

Read More

തൃശൂർ : ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ഒഡീഷ സ്വദേശികളായ ഗുല്ലി – ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ശാന്തി ആശാ വര്‍ക്കര്‍ നിര്‍ദേശിച്ചിട്ടും ആശുപത്രിയില്‍ പോകാൻ തയാറായിരുന്നില്ല. ചാലക്കുടി ശാന്തിപുരത്ത് വാടക വീട്ടിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെ വീട്ടില്‍ വച്ച് പ്രസവം നടന്നു. തുടര്‍ന്ന് ശാന്തി തന്നെ കുഞ്ഞിന്‍റെ പൊക്കിള്‍കൊടി മുറിച്ചു മാറ്റുകയായിരുന്നു. എന്നാൽ അമിത രക്ത സ്രാവം ഉണ്ടാവുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു. ശാന്തി ഗർഭിണിയായിരുന്നു എന്ന കാര്യം തന്നെ വളരെ വൈകിയാണ് തങ്ങൾ അറിഞ്ഞത് എന്നും ആശാവർക്കർമാർ വ്യക്തമാക്കുന്നുണ്ട്. വിവരം അറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ യുവതിയെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് ജീവനില്ലെന്ന് സ്ഥിരീകരിച്ചത്.

Read More

കൊല്ലം : ഒമ്പതാം ക്ലാസ് അർദ്ധവാർഷിക പരീക്ഷയുടെ സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറിൽ കാശ്മീരിനെയും അരുണാചൽ പ്രദേശിനെയും അടയാളപ്പെടുത്താതെ നൽകിയതിനെതിരെ ദേശീയ അധ്യാപക പരിഷത്ത് കൊല്ലം ജില്ലാ സമിതി. ഭാരതത്തിന്റെ ഭൂപടത്തെ വികലമാക്കി ചിത്രീകരിക്കുന്നതിന് പിന്നിലെ ഗൂഢോദ്ദേശ്യം അന്വേഷിച്ച് ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടികൾ സ്വീകരിക്കണം. എന്ന് ജില്ലാ സമിതി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന കൺവീനർ പാറങ്കോട് ബിജു പറഞ്ഞു. ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്നുള്ള ഭൂപടം മാത്രം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണം എന്നാണ് നിർദ്ദേശം. ഇടതുപക്ഷ ജിഹാദി കൂട്ടുകെട്ടുകളുടെ സമ്മർദ്ദം മൂലമുള്ള ഇത്തരം രാഷ്ട്രവിരുദ്ധ നടപടികൾ വിദ്യാർത്ഥികളിൽ ഭൂപടത്തെക്കുറിച്ച് തെറ്റായ ധാരണകൾ വളർത്താനേ ഉപകരിക്കൂ. ചരിത്രധാരണകളെയും അടിസ്ഥാന നിർമ്മിതികളെയും നിരാകരിച്ചുകൊണ്ടുള്ള ചോദ്യപേപ്പറുകൾ വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇത് രാഷ്ട്രത്തിനോടുള്ള വെല്ലുവിളിയാണ്. ‘ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമായി ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും ഒരുപോലെ പ്രദർശിപ്പിക്കുകയും ആദരിക്കുകയും ചെയ്യണമെന്നത് ഭരണഘടന വ്യവസ്ഥകളാണ്.അത് പാലിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു .…

Read More

കാബൂൾ : താലിബാൻ സർക്കാരിൻ്റെ അഭയാർഥി കാര്യമന്ത്രി ഖലീൽ ഹഖാനി കാബൂളിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. അഭയാർത്ഥി കാര്യമന്ത്രാലയത്തിലുണ്ടായ ചാവേർ സ്‌ഫോടനത്തിലാണ് ഖലീൽ ഹഖാനിയും നാല് അംഗരക്ഷകരും കൊല്ലപ്പെട്ടതെന്ന് പറയപ്പെടുന്നു. ചാവേർ സ്‌ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഹഖാനി ശൃംഖലയിലെ മുതിർന്ന അംഗമായിരുന്നു ഖലീൽ ഹഖാനി, താലിബാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ ബന്ധു കൂടിയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനിലേക്ക് വരുന്ന അഭയാർത്ഥികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തിരുന്നത് ഖലീൽ ഹഖാനിയാണ്. ആരാണ് സ്‌ഫോടനം നടത്തിയതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് താലിബാൻ അധികൃതർ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹഖാനിയെ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാണ്. ഖലീൽ ഹഖാനിയുടെ തലയ്ക്ക് അമേരിക്ക 5 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . താലിബാൻ സർക്കാരിൻ്റെ പല സുപ്രധാന മന്ത്രാലയങ്ങളുടെയും നിയന്ത്രണം ഹഖാനി ശൃംഖലയിലെ ആളുകൾക്കാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി ആക്രമണങ്ങളാണ് ഹഖാനി ശൃംഖല അഫ്ഗാനിസ്ഥാനിൽ നടത്തിയത്. 2012ൽ അമേരിക്ക ഇതിനെ ഭീകരസംഘടനയായി…

Read More

സമീപ വർഷങ്ങളിൽ ശ്വാസകോശ അർബുദ ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. രോഗം നേരത്തെ കണ്ടുപിടിക്കാൻ സാധിക്കാത്തത് രോഗം കൂടുന്നതിനും മരണത്തിനും കാരണമാകുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ മൂത്രപരിശോധനയിലൂടേ ശ്വാസകോശ അർബുദം കണ്ടെത്താനാകുമെന്നാണ് ഗവേഷകർ പറയുന്നത് .സാധാരണയായി ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ നിരന്തരമായ ചുമ , നെഞ്ചു വേദന , ശ്വാസതടസം എന്നിവയാണ്. ശരീരത്തിലെ കേടായ കോശങ്ങളെ സോംബി സെൽ എന്നാണ് വിളിക്കുന്നത് . ഇത് കേടായാലും വളരുകയോ, വിഭജിക്കുകയോ ചെയ്യാതെ ശരീരത്തിൽ തുടരുന്നു . പക്ഷെ ഈ കോശങ്ങൾ ക്യാൻസർ സാദ്ധ്യത വർധിപ്പിക്കുന്നുണ്ട്.ശ്വാസകോശത്തിലെ സോംബി കോശങ്ങള്‍ പുറംതള്ളുന്ന പ്രോട്ടീനുകളുമായി പ്രതിപ്രവര്‍ത്തിക്കുന്ന ഒരു കുത്തിവയ്പ്പാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തത്. ശരീരത്തിലേയ്ക്ക് സെൻസർ പ്രോബ് കുത്തി വയ്ക്കുന്നതാണ് പരിശോധന . സോംബി കോശങ്ങൾ പുറത്ത് വിടുന്ന പ്രത്യേക പ്രോട്ടീൻ കണ്ടെത്തുകയാണ് ഇവ ചെയ്യുന്നത്. സെൻസർ പ്രോബ് പ്രോട്ടീൻ കണ്ടെത്തുമ്പോൾ ഇത് രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. ഒരു ഭാഗം മൂത്രത്തിലൂടെ പുറം തള്ളപ്പെടും.ഇതിനെ സില്വർ സൊല്യൂഷൻ വഴി…

Read More

ആലപ്പുഴ : ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൊങ്കാലയോട് അനുബന്ധിച്ച് ഡിസംബര്‍ 13ന് കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍ നിന്നും ക്ഷേത്രത്തിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ട് ആലപ്പുഴ ,പത്തനംതിട്ട ജില്ലാ കളക്ടര്‍മാര്‍ അവലോകനയോഗം ചേര്‍ന്നു. തമിഴ്‌നാട് , കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ഭക്തരാണ് ചക്കുളത്തുകാവില്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നത്. ഭക്തജനങ്ങളെ വരവേല്‍ക്കുന്നതിനും പൊങ്കാലയുടെ സുഗമായ നടത്തിപ്പിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുളളതെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

Read More

കൊച്ചി : അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമർശനം . എത്ര ബോര്‍ഡുകള്‍ നീക്കം ചെയ്‌തെന്ന കണക്കുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം തേടിയ സര്‍ക്കാര്‍ നടപടിയില്‍ സിംഗിള്‍ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാഷ്ടീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്തതിന്റെ കണക്കുകള്‍ പ്രത്യേകം വേണമെന്ന് ആവശ്യപ്പെട്ട കോടതി എത്ര രൂപ പിഴ ഈടാക്കിയെന്ന് അറിയിക്കണമെന്നും പറഞ്ഞു. രാഷ്ട്രീയക്കാരുടെ മുഖം ബോര്‍ഡുകളിലില്ലാതായാല്‍ നിരത്തുകള്‍ മലീമസമാക്കുന്ന നടപടിയില്‍ മാറ്റം വരുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളള ബോര്‍ഡുകള്‍ ഇത്തരത്തില്‍ അനധികൃതമായി സ്ഥാപിക്കില്ലെന്ന് ഉത്തരവിറക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. ബോര്‍ഡുകള്‍ നീക്കാന്‍ ധൈര്യം വേണമെന്ന് സര്‍ക്കാരിനോട് പറഞ്ഞ കോടതി കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.

Read More

കൊല്ലം : കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം . സിപിഎം കൊല്ലം ജില്ലാ സമ്മേളന വേദിയിൽ ചില്ലു കുപ്പിയിൽ വെള്ളം നൽകിയത് ചർച്ചയായതോടെ വെള്ളം പ്ലാസ്റ്റിക് കുപ്പികളിലേയ്ക്ക് മാറ്റിയിരുന്നു. അതിനു പിന്നാലെയാണ് ചിന്തയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിൻ്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിൻ്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തത്. ഇതിൻ്റെ ചിത്രങ്ങൾ ബിയർ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ ‘ നന്നാക്കികൾ’ പ്രചരിപ്പിക്കുന്നത്. ‘ എന്നാണ് ചിന്ത ഫേസ്ബുക്കിൽ കുറിച്ചത് . ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം …. കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം. സിപിഎം കൊല്ലം ജില്ലാ സമ്മേളനം വളരെ മാതൃകാപരമായ രീതിയിൽ ആണ് സംഘടിപ്പിപ്പെടുന്നതു.…

Read More