Author: Anu Nair

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചു കൊണ്ടുള്ള വാഴ്ത്തുപാട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെ പാടി അവസാനിപ്പിച്ചു. സെക്രട്ടറിയേറ്റിലെ ഇടത് സംഘടന പ്രവർത്തകരാണ് പാട്ട് തയ്യാറാക്കിയത്. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചതിന് പിന്നാലെയാണ് വാഴ്ത്തുപാട്ട് ആരംഭിച്ചത്. സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനാ പ്രവർത്തകരായ സ്ത്രീകളും പുരുഷന്മാരും അടക്കം നൂറോളം പേർ ചേർന്നാണ് ഗാനം ആലപിച്ചത്. സെൻട്രൽ സ്റ്റേഡിയത്തിൽ തയ്യാറാക്കിയ വേദിയിലേക്ക് മുഖ്യമന്ത്രി എത്തും മുൻപ് തന്നെ അവതാരകർ അണിനിരന്ന് ഗാനാലാപനം തുടങ്ങിയിരുന്നു. പിന്നീട് മുഖ്യമന്ത്രി വേദിയിലേക്ക് വരുമ്പോഴും ഇത് തുട‍ർന്നു. മുഖ്യമന്ത്രി സദസിൻ്റെ പുറകിൽ നിന്ന് നടന്ന് വേദിയിലെ കസേരയിൽ വന്നിരുന്ന ശേഷവും തുടർന്ന ഗാനാലാപനം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് അവസാനിപ്പിച്ചത്.

Read More

തൃശൂർ: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി കലാമണ്ഡലത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ആദ്യമായാണ് ഒരു പുരുഷനെ അധ്യാപകനായി കലാമണ്ഡലത്തിൽ നിയമിക്കുന്നത് . കലാമണ്ഡലം നടത്തിയ അഭിമുഖത്തിലടക്കം മികച്ച പ്രകടനം കാഴ്ച വച്ചാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍ ജോലി നേടിയത്. കലാമണ്ഡലത്തിലെ നിയമനം സൗഭാഗ്യമായി കണക്കാക്കുന്നുവെന്ന് ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു. എല്ലാവരോടും സ്‌നേഹവും കടപ്പാടും ഉണ്ടെന്നും മണിച്ചേട്ടന്‍ ഇല്ല എന്ന ദുഃഖം മാത്രമെന്നും അദ്ദേഹം പ്രതികരിച്ചു. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ മുന്നോട്ടുള്ള ചവിട്ടുപടിയായി കാണുന്നുവെന്നും ചേട്ടന്‍ പഠിപ്പിച്ചു തന്നത് അതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നൃത്ത വിഭാഗത്തില്‍ കലാമണ്ഡലം ആരംഭിക്കുന്ന സമയത്ത് എ ആര്‍ ആര്‍ ഭാസ്‌കര്‍, രാജരത്‌നം മാസ്റ്റര്‍ എന്നിവരായിരുന്നു എന്നിവരായിരുന്നു ഇവിടെ അധ്യാപകരായി ഉണ്ടായിരുന്നത്. അവര്‍ക്ക് ശേഷം നൃത്ത വിഭാഗത്തില്‍ അധ്യാപകനായി ജോലി ലഭിക്കുക എന്നത് അങ്ങേയറ്റത്തെ സൗഭാഗ്യമായി കണക്കാക്കുന്നു.

Read More

ന്യൂഡൽഹി : നടപ്പു സാമ്പത്തിക വർഷം 20 ബില്യൺ ഡോളറിൻ്റെ സ്‌മാർട്ട്‌ഫോൺ കയറ്റുമതി പ്രതീക്ഷിക്കുന്നതായി കേന്ദ്രസർക്കാർ. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ആഗോള വിപണിയിൽ 15 ബില്യൺ ഡോളറിൻ്റെ സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തു. ഇപ്പോൾ 2024-25 ശതമാനം. 30 ശതമാനം കൂടുതൽ സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്യുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം സ്മാർട്ട്ഫോൺ കയറ്റുമതിയിൽ മുഖ്യപങ്കും ആപ്പിളാണ് കയറ്റുമതി ചെയ്തത് . . ഈ വർഷവും ആപ്പിൾ ഐഫോണുകളുടെ കയറ്റുമതി ഗണ്യമായി വർധിച്ച സാഹചര്യത്തിൽ മൊത്തത്തിലുള്ള സ്‌മാർട്ട്‌ഫോൺ കയറ്റുമതി പുതിയ നാഴികക്കല്ലിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ്ഡ് ഇൻ ഇന്ത്യ സ്മാർട്ട്ഫോണുകളുടെ കയറ്റുമതി ഏപ്രിൽ മുതൽ നവംബർ വരെ 12 ബില്യൺ ഡോളർ കടന്നു. ഡിസംബറിലടക്കം അടുത്ത നാല് മാസത്തിനുള്ളിൽ എട്ട് ബില്യൺ ഡോളറിൻ്റെ സ്മാർട്ഫോണുകൾ കയറ്റുമതി ചെയ്യാനാകുമെന്നാണ് സർക്കാരിൻ്റെ കണക്ക്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. 2023-24ൽ 4.10 ലക്ഷം കോടി രൂപയുടെ മൊബൈൽ ഫോണുകൾ…

Read More

കണ്ണൂർ : വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നം . കണ്ണൂർ തൃപ്പങ്ങോട്ടൂരിലാണ് സംഭവം. തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ 22 മാസം പ്രായമുള്ള കുഞ്ഞാണ് കണ്ണൂർ ആശുപത്രിയിൽ ചികിത്സയിലുള്ളത് . ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. കുഞ്ഞിന് അപസ്മാര രോഗമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് ആദ്യപടക്കം പൊട്ടിച്ചത് ., ഇതിന്റെ ശബ്ദം കേട്ട കുഞ്ഞ് അല്പനേരം കണ്ണും , വായും തുറന്ന് വല്ലാത്ത അവസ്ഥയിലായിരുന്നു. അല്പനേരം കഴിഞ്ഞാണ് പഴയ സ്ഥിതിയിലേയ്ക്ക് എത്തിയത് . തിങ്കളാഴ്ച്ചയായിരുന്നു കല്യാണം . അന്ന് വൈകിട്ട് വീണ്ടും പടക്കം പൊട്ടിച്ചു. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

Read More

കരൾ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ അഥവാ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്ന് പറയുന്നത്. ഇത് കൂടുതലും അമിതമായ മദ്യപാനം, അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫാറ്റി ലിവറിന്റെ ആദ്യ ഘട്ടമായ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് അഥവാ എൻഎഎഫ്എൽഡി കാര്യമായ ദോഷം വരുത്തില്ലെങ്കിലും, കൃത്യമായ ചികിത്സ തേടിയിലെങ്കിൽ അത് കരളിനെ വരെ ബാധിക്കാനും, ക്യാൻസറിലേക്ക് നയിക്കാനും സാധ്യതകൾ ഏറെയാണ്. പലരിലും നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിന്‍റെ ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ പ്രത്യക്ഷത്തിൽ കാണാറില്ല. എന്നാൽ, രോഗം പുരോഗമിക്കുമ്പോൾ മുഖത്ത് ചില രോഗ ലക്ഷണങ്ങള്‍ കാണാം. അത്തരം ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ചർമ്മത്തിലോ കണ്ണുകളിലോ മഞ്ഞകലർന്ന നിറം കാണപ്പെടുന്നുണ്ടെങ്കില്‍ അത് ഫാറ്റി ലിവറിന്റെ സൂചനയാകാൻ സാധ്യതയുണ്ട്.ഉറക്കക്കുറവ്, നിർജ്ജലീകരണം തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടും കണ്ണുകൾക്ക് താഴെ ഇരുണ്ട വൃത്തങ്ങൾ കാണപ്പെടാം എങ്കിലും ഫാറ്റി ലിവർ രോഗത്തിന്റെയും ലക്ഷണമാണ് ഡാര്‍ക്ക് സര്‍ക്കിള്‍സ്. അതുപോലെ, വീർത്തതോ അല്ലെങ്കിൽ…

Read More

ശ്രീനഗർ : ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ദുരൂഹ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. ബുധനാഴ്ച ജമ്മുവിലെ ആശുപത്രിയിൽ 9 വയസ്സുള്ള പെൺകുട്ടി മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. മരണകാരണങ്ങൾ അന്വേഷിക്കാൻ പോലീസ് എസ്ഐടി രൂപീകരിച്ചു, അതേസമയം ഗ്രാമത്തിലെ മരണത്തിന് പിന്നിലെ ദുരൂഹമായ അസുഖം അംഗീകരിക്കാൻ സംസ്ഥാന ആരോഗ്യമന്ത്രി സക്കീന മസൂദ് വിസമ്മതിച്ചു.കേന്ദ്രഭരണ പ്രദേശത്തിനകത്തും പുറത്തും നടത്തിയ എല്ലാ പരിശോധനകളുടെയും ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ജമ്മുവിലെ എസ്എംജിഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സബീന എന്ന പെൺകുട്ടി ബുധനാഴ്ച വൈകിട്ടോടെയാണ് മരിച്ചത് . കൊട്രങ്ക സബ് ഡിവിഷനിലെ ബാദൽ ഗ്രാമത്തിൽ കഴിഞ്ഞ വർഷം ഡിസംബർ 7 മുതൽ ദുരൂഹമരണങ്ങൾ ഉണ്ടാകുന്നുണ്ട്.5 പേരുടെ മരണവിവരം ലഭിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് 3500 ഗ്രാമവാസികളുടെ വീടുവീടാന്തരം പോയി അന്വേഷണം നടത്തിയതായി ആരോഗ്യമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിന് അകത്തും പുറത്തുമുള്ള വിവിധ ലബോറട്ടറികളിലേക്ക് പരിശോധനയ്ക്കായി അയച്ച എല്ലാ സാമ്പിളുകളും എടുത്തിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് ശേഷം, 3 പേർ കൂടി…

Read More

പ്രയാഗ് രാജ് : മഹാകുംഭമേളയിൽ പങ്കെടുത്ത് നടനും , ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ . ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കോടിക്കണക്കിനു സാധാരണ ജനങ്ങൾ, വിദേശികൾ, വിഐപികൾ ഉൾപ്പടെ ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന മേളയിൽ അപകടങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതെ വളരെ ഉയർന്ന രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്രയും ഭംഗിയായി സുരക്ഷാ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയ മോഡി-യോഗി സർക്കാരുകൾ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നതായും അദ്ദേഹം പറയുന്നു. ‘ ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്. 144 വർഷത്തിന് ശേഷമാണ് മഹാകുംഭ മേള പ്രയാഗ്‌ രാജിൽ സംഭവിക്കുന്നത്. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് മഹാ കുംഭ മേള ആഘോഷിക്കുന്നത്. മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് ത്രിവേണി സംഗമം. ഇന്നലെ മകരസംക്രാന്തി ദിനത്തിൽ സംഗമത്തിലെ രാജകീയ…

Read More

ന്യൂഡൽഹി: ഓസ്‌കാർ അവാർഡ് ദാന ചടങ്ങ് റദ്ദാക്കിയതായുള്ള റിപ്പോർട്ടുകൾ തെറ്റാണെന്ന് അക്കാദമി വൃത്തങ്ങൾ.ചടങ്ങ് റദ്ദാക്കാൻ പദ്ധതിയില്ലെന്നും ടോം ഹാങ്ക്സ്, മെറിൽ സ്ട്രീപ്പ് തുടങ്ങിയ സെലിബ്രിറ്റികൾ ഉൾപ്പെടുന്ന അത്തരമൊരു ഉപദേശക സമിതി നിലവിലില്ലെന്നും അക്കാദമി വ്യക്തമാക്കി. “ലോസ് ഏഞ്ചൽസിലെ കാട്ടുതീയെത്തുടർന്ന് ഓസ്‌കാർ 2025 റദ്ദാക്കലിന്റെ വക്കിലാണ്” എന്ന തലക്കെട്ടിൽ യുകെയിലെ ടാബ്ലോയിഡ് പത്രമായ ദി സൺ ചൊവ്വാഴ്ച വൈകുന്നേരം അവരുടെ വെബ്‌സൈറ്റിൽ വാർത്ത പോസ്റ്റ് നൽകിയിരുന്നു. അതിനു പിന്നാലെയാണ് ഈ വാർത്ത തെറ്റാണെന്ന് അക്കാദമി വൃത്തങ്ങൾ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. കാട്ടുതീ കാരണം നോമിനേഷൻ വോട്ടെടുപ്പ് കാലയളവ് നീട്ടൽ, ഓസ്‌കാർ നോമിനികളുടെ വിരുന്ന് മാറ്റിവയ്ക്കൽ തുടങ്ങിയ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, അവാർഡ് ദാന ചടങ്ങ് ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്ന് അക്കാദമി സ്ഥിരീകരിച്ചിട്ടുണ്ട്.മാർച്ച് 2 ന് ഡോൾബി തിയേറ്ററിൽ നടക്കുന്ന ആഘോഷ പരിപാടിയുമായി മുന്നോട്ട് പോകുമെന്നും അക്കാദമി അറിയിച്ചു.

Read More

മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് വീട്ടിൽ വച്ച് കുത്തേറ്റു. ബാന്ദ്ര പ്രദേശത്തെ നടന്റെ വീട്ടിൽ അർദ്ധരാത്രിയോടെയാണ് സംഭവം . അദ്ദേഹത്തെ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വീടിനുള്ളിൽ കയറിയ മോഷ്ടാവാണ് അക്രമത്തിനു പിന്നില്ലെന്നാണ് റിപ്പോർട്ട് . ഭാര്യ കരീനയെയും , മക്കളെയും സംരക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സെയ്ഫ് അലിഖാന് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്.ശരീരത്തിൽ ആറ് മുറിവുകളുണ്ട്. ഇതിൽ രണ്ടെണ്ണം ഗുരുതരമാണ് . നട്ടെല്ലിനായി അടുത്തായി ഒന്നിലേറെ പരിക്കുകളുണ്ട്. കഴുത്തിലും പരിക്കേറ്റിട്ടുണ്ട്. ബഹളംകേട്ടു വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടിപ്പോയതായി പൊലീസ് പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്തെന്നും പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ബാന്ദ്ര പൊലീസ് പറഞ്ഞു. ഒന്നിലേറെ സംഘങ്ങളാണു കേസ് അന്വേഷിക്കുന്നത്.

Read More

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഗോപന്‍സ്വാമിയുടേത് തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. സമാധികുടീരം പൊളിക്കുന്നതിനെതിരെ ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചന, മക്കളായ സനന്ദന്‍, രാജസേനന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പൊളിക്കൽ നടപടികളുമായി അധികൃതർ മുന്നോട്ട് പോയത്. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഗോപന്‍സ്വാമിയുടെ സമാധി പൊളിച്ചുതുടങ്ങിയത്. സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം കല്ലറയ്ക്കുള്ളില്‍നിന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പൂര്‍ണമായും അഴുകിയിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. ഗോപന്‍സ്വാമിയുടെ മകനെയും പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കും. കുടുംബാംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതായി സബ് കളക്ടര്‍ ഒ.വി. ആല്‍ഫ്രഡ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും. ഹര്‍ജി പരിഗണിക്കവെ…

Read More