ന്യൂഡൽഹി : നടപ്പു സാമ്പത്തിക വർഷം 20 ബില്യൺ ഡോളറിൻ്റെ സ്മാർട്ട്ഫോൺ കയറ്റുമതി പ്രതീക്ഷിക്കുന്നതായി കേന്ദ്രസർക്കാർ. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ആഗോള വിപണിയിൽ 15 ബില്യൺ ഡോളറിൻ്റെ സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തു.
ഇപ്പോൾ 2024-25 ശതമാനം. 30 ശതമാനം കൂടുതൽ സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്യുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം സ്മാർട്ട്ഫോൺ കയറ്റുമതിയിൽ മുഖ്യപങ്കും ആപ്പിളാണ് കയറ്റുമതി ചെയ്തത് . . ഈ വർഷവും ആപ്പിൾ ഐഫോണുകളുടെ കയറ്റുമതി ഗണ്യമായി വർധിച്ച സാഹചര്യത്തിൽ മൊത്തത്തിലുള്ള സ്മാർട്ട്ഫോൺ കയറ്റുമതി പുതിയ നാഴികക്കല്ലിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെയ്ഡ് ഇൻ ഇന്ത്യ സ്മാർട്ട്ഫോണുകളുടെ കയറ്റുമതി ഏപ്രിൽ മുതൽ നവംബർ വരെ 12 ബില്യൺ ഡോളർ കടന്നു. ഡിസംബറിലടക്കം അടുത്ത നാല് മാസത്തിനുള്ളിൽ എട്ട് ബില്യൺ ഡോളറിൻ്റെ സ്മാർട്ഫോണുകൾ കയറ്റുമതി ചെയ്യാനാകുമെന്നാണ് സർക്കാരിൻ്റെ കണക്ക്.
ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. 2023-24ൽ 4.10 ലക്ഷം കോടി രൂപയുടെ മൊബൈൽ ഫോണുകൾ നിർമിച്ചു. ഇതിനകം മൂന്ന് ലക്ഷം നേരിട്ടും ആറ് ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സ്മാർട്ട് ഫോൺ വിപണി വഴി ഉണ്ടായി.