- അയർലൻഡിൽ തണുപ്പ്; താപനില കുറയുന്നു
- മൗഞ്ചാരോ മരുന്നിനായി കൂടുതൽ പണം; പരിഗണിച്ച് എച്ച്എസ്ഇ
- സൈക്കിൾ യാത്രികൻ വഴിയരികിൽ അബോധാവസ്ഥയിൽ; അന്വേഷണം ആരംഭിച്ചു
- വാട്ടർഫോർഡ് തീവയ്പ്പ്; കൊല്ലപ്പെട്ടവരുടെ സംസ്കാരം ഇന്ന്
- ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടൻ ; സൂചന നൽകി മാർക്കോ റൂബിയോ
- മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ സംഭവം ; പ്രതി പിടിയിലായത് പൂനെയിൽനിന്ന്
- അഖിലയ്ക്ക് സർക്കാർ ജോലി നൽകാനുള്ള നടപടികൾ ഉടൻ ; നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെയും, സജിതയുടെയും മക്കളെ കണ്ട് രമേശ് ചെന്നിത്തല
- രാജ്യത്തുടനീളം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന 50 ആശുപത്രികൾ ; വമ്പൻ പദ്ധതിയുമായി ടാറ്റ
ലേഖകന്: Anu Nair
തിരുവനന്തപുരം : ആഡംബര റേഞ്ച് റോവർ കാർ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചതിനെത്തുടർന്നുള്ള വിവാദങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി മന്ത്രി കെ.എം. ഷാജി. നാടിനെ ബാധിക്കുന്ന നിരവധി ഗൗരവമേറിയ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുണ്ടായിരിക്കെ മാധ്യമങ്ങൾ ഇത്തരം അനാവശ്യ കാര്യങ്ങളുടെ പിന്നാലെ പോകുന്നത് ശരിയല്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കണ്ണൂർ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ വാഹനമാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനങ്ങളും ട്രോളുകളും ഉയർന്നതിനെത്തുടർന്ന് മന്ത്രി പിന്നീട് ഈ വിവാദ വാഹനം തിരിച്ചു നൽകുകയായിരുന്നു. ഫേമസ്” ആയ റേഞ്ച് റോവർ മന്ത്രി ആയപ്പോൾ ഉപയോഗിച്ചു തുടങ്ങിയതല്ല. എത്രയോ വർഷങ്ങൾ ആയി താൻ ഇടക്കിടെ ഉപയോഗിക്കുന്ന വാഹനം ആണ്. ഒരധികാര സ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഒരു പാട് തവണ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്. നിരവധി തവണ വരികയും തിരിച്ചു പോകുകയും ചെയ്തിട്ടുണ്ടെന്നും ഷാജി സമൂഹമാധ്യമത്തിൽ പങ്ക് വച്ച കുറിപ്പിൽ പറയുന്നു. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം… ഞാൻ റേഞ്ച് റോവർ കാർ ഉപയോഗിച്ചതും…
വാരാണസി: നിരോധിത സംഘടനയായ ‘തൃതീയ പ്രസ്തുതി കമ്മിറ്റി’യുടെ തലവനും മുതിർന്ന നക്സൽ നേതാവുമായ ബ്രിജേഷ് ഗഞ്ജു യുപി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വാരാണസിയിൽ വെച്ച് ഉത്തർപ്രദേശ് ആന്റി-ടെററിസം സ്ക്വാഡുമായുള്ള ഏറ്റുമുട്ടലിലാണ് ബ്രിജേഷ് ഗഞ്ജു കൊല്ലപ്പെട്ടത് . ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇയാളെ പിടികൂടുന്നവർക്ക് 30 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടൽ, യുഎപിഎ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ തുടങ്ങി നിരവധി കേസുകളിൽ ബ്രിജേഷ് ഗഞ്ജു പ്രതിയായിരുന്നു. തെംഗ്ര മോറിൽ നിന്ന് രാംനഗർ വഴി മുഗൾസരായിയിലേക്ക് സഹായിക്കൊപ്പം മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്നു ഗഞ്ജു . തടയാൻ പോലീസുകാർ ശ്രമിച്ചപ്പോൾ മോട്ടോർ സൈക്കിളിൽ നിന്നിറങ്ങി ഗഞ്ജു പോലീസിന് നേരെ വെടിയുതിർത്തു. . തുടർന്നുണ്ടായ വെടിവെപ്പിൽ ഇയാൾക്ക് പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. വാരാണസിയിലെ രാംനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലങ്ക മൈതാൻ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. വെടിവെപ്പിൽ യുപി എടിഎസ് ഡെപ്യൂട്ടി എസ്പി വിപിൻ റായി, ഹെഡ് കോൺസ്റ്റബിൾ നിതേന്ദ്ര…
തിരുവനന്തപുരം : നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരൻ . എന്തുവന്നാലും അന്വേഷിക്കില്ല എന്ന നാണം കെട്ട നിലപാടാണ് സർക്കാരിനെന്നും, തനിക്കെതിരെ വലിയ ഭീഷണികളുണ്ടെന്നും സനൽകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ശാരീരികമായി ആക്രമിക്കാനുള്ള കോപ്പ് കൂട്ടലാണ് ഇപ്പോൾ നടക്കുന്നത്. ഈ ഹേറ്റ് കാമ്പെയിൻ അതിന് വേണ്ടിയുള്ളതാണ്. താനുയർത്തുന്ന വിഷ്യത്തോട് ഐക്യദാർഢ്യമുള്ളവരുടെ പിന്തുണ വേണം. രാത്രിയിൽ ആക്രമണ സാധ്യത ഉള്ളതുകൊണ്ട് സഹായം വേണമെന്നും സനൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം… എനിക്ക് പൊതുസമൂഹത്തിന്റെ നിസംഗതയിൽ വലിയ സങ്കടമുണ്ട്. സുഹൃത്തുക്കളേ ഞാൻ നമ്മുടെ സമൂഹത്തെ സംബന്ധിച്ച ഒരു വലിയ കുറ്റകൃത്യത്തെ തുറന്നു കാട്ടാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിൽ എന്റെ പ്രണയമുണ്ടാവാം. പക്ഷേ അതൊന്നുമല്ല ഇവിടെ വിഷയം. ഞാൻ ആവശ്യപ്പെടുന്നത് എന്റെ ശ്രദ്ധയിൽ പെട്ട ഒരു കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം നടത്തണം എന്ന് മാത്രമാണ്. പക്ഷേ നോക്കൂ എന്തുവന്നാലും അന്വേഷിക്കില്ല എന്ന നാണം കെട്ട നിലപാട്…
കണ്ണൂർ : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉപയോഗിച്ചിരുന്ന വിവാദമായ റേഞ്ച് റോവർ വാഹനം അതിന്റെ ഉടമയും കെഎംസിസി നേതാവുമായ യാക്കൂബ് തില്ലങ്കേരിക്ക് തിരികെ നൽകി. കണ്ണൂർ തില്ലങ്കേരിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് വാഹനം കൈമാറിയത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ ആഡംബര വാഹനം മന്ത്രി ഉപയോഗിച്ചതിനെച്ചൊല്ലി വലിയ രാഷ്ട്രീയ വിവാദം ഉയർന്നിരുന്നു. നിലവിൽ യൂറോപ്പിലുള്ള ഷാജി സെപ്റ്റംബർ 27-ന് കേരളത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തെക്കുറിച്ചുള്ള വിവാദം തുടരുന്ന സാഹചര്യത്തിൽ, തിരിച്ചെത്തിയ ശേഷം മന്ത്രി വീണ്ടും ഈ വാഹനം ഉപയോഗിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നു. സർക്കാർ അനുവദിച്ച ഇന്നോവ ക്രിസ്റ്റയ്ക്ക് പകരം റേഞ്ച് റോവർ ഉപയോഗിച്ചതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി സർക്കാർ അനുമതിയില്ലാതെ സ്വകാര്യ വാഹനം ഉപയോഗിച്ചുവെന്നായിരുന്നു പ്രധാന ആരോപണം. ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പിന്റെ അനുമതിയില്ലാതെ സ്വകാര്യ വാഹനത്തിൽ ’13’ എന്ന ഔദ്യോഗിക നമ്പർ പതിച്ചതിനെയും പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ ഇതിനകം…
തിരുവനന്തപുരം : സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ യുഡിഎഫ് സർക്കാരിനെ വിമർശിച്ച് കാര്യമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി . ഈ സാഹചര്യത്തിന് മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, സർക്കാരിനെ വിമർശിക്കാൻ സമയമായിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തിനിടെ എന്തുകൊണ്ട് ഇത്തരം പ്രതിസന്ധിയുണ്ടായില്ല എന്ന ചോദ്യത്തിന്, ആ ദശകത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിമർശനങ്ങൾ ഉണ്ടാക്കിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ചോദ്യങ്ങൾക്ക് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് ആരോപിച്ച് അദ്ദേഹം മാധ്യമങ്ങളെയും വിമർശിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാന സർക്കാരിൽ നിന്ന് അഭൂതപൂർവ്വമായ പിന്തുണയാണ് ലഭിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെ ആരെയും ഏത് കാര്യത്തിനും സമീപിക്കാവുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സഹകരണം സംസ്ഥാനത്ത് കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റിപ്പോർട്ടർ ടിവിയിൽ നടന്ന പോലീസ് റെയ്ഡിനെ ഒരു സാധാരണ നടപടിക്രമം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, നികുതി നൽകുന്ന പൗരന്മാർക്കുള്ള ബാധ്യതകളിൽ നിന്ന് ഒഴിവാക്കപ്പെടാൻ മാധ്യമപ്രവർത്തകർക്ക്…
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ എ ബി വിപിയ്ക്ക് വൻ വിജയം . പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെയുള്ള മൂന്ന് പ്രധാന പദവികൾ നിലനിർത്തിക്കൊണ്ടാണ് എബിവിപിയുടെ നേട്ടം . ആകെയുള്ള നാല് പ്രധാന പദവികളിൽ മൂന്നെണ്ണവും എബിവിപി സ്വന്തമാക്കി. കടുത്ത മത്സരത്തിനൊടുവിൽ എൻഎസ്യുഐയുടെ വിജയ് ശങ്കർ മീനയെ പരാജയപ്പെടുത്തി എബിവിപിയുടെ യാഷ് ദബാസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. റിയ ഛാവ്ഡി സെക്രട്ടറിയായും ലക്ഷ്യ രാജ് സിംഗ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടതോടെ, മൂന്ന് സ്ഥാനങ്ങളും എബിവിപി നിലനിർത്തി. അതേസമയം, വൈസ് പ്രസിഡന്റ് സ്ഥാനം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ എൻഎസ്യുഐ അംഗം ദീപാൻഷു ഷോക്കീൻ നേടി. ഷോക്കീന്റെ വിജയത്തോടെ, നാല് പ്രധാന പദവികളിൽ ഒന്ന് ഒരു സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ലഭിച്ചു.വിജയാഹ്ലാദ പ്രകടനങ്ങൾ പാടില്ലെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് പ്രകാരം, ഫലപ്രഖ്യാപനത്തിന് ശേഷം വിജയിച്ച സ്ഥാനാർത്ഥികളും അവരുടെ അനുയായികളും വിജയാഹ്ലാദ റാലികൾ നടത്തരുതെന്ന് സർവകലാശാലാ അധികൃതർ നിർദ്ദേശിച്ചിരുന്നു. അദിതി മഹാവിദ്യാലയ, ഭാരതി കോളേജ്, ശിവാജി…
കൊച്ചി: തന്നെക്കുറിച്ച് ആവർത്തിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ എറണാകുളം മുൻസിഫ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. തന്നെക്കുറിച്ച് സനൽ കുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുകൾ പിൻവലിക്കണമെന്നും മഞ്ജു ആവശ്യപ്പെട്ടിട്ടുണ്ട്. മഞ്ജുവിനെ സെക്സ് റാക്കറ്റ് തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് ആരോപിച്ച സനൽ കുമാർ, ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം വേണമെന്നും, തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. താൻ ഉന്നയിച്ച വിഷയങ്ങളിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് മുന്നിൽ സനൽ കുമാർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു . പ്രതിഷേധത്തിന്റെ ഭാഗമായി തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ അദ്ദേഹം തെരുവിൽ വയ്ക്കുകയും ചെയ്തു. താൻ ഉന്നയിച്ച ഗൗരവകരമായ വിഷയങ്ങളിൽ സർക്കാരും നിയമസംവിധാനവും അടിയന്തര നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് പ്രതിഷേധം ആരംഭിക്കാൻ തീരുമാനിച്ചതെന്ന്…
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ രാജ്നഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മമത ബാനർജി ക്യാമ്പിൽ നിന്നുള്ള സ്ഥാനാർത്ഥിയായ റബിയുൾ ആലം ചൗധരി മത്സരിക്കില്ലെന്നും നാമനിർദ്ദേശം പിൻവലിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം തന്റെ തീരുമാനം പുനഃപരിശോധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നന്ദിഗ്രാമിൽ മമത ബാനർജിയുടെ സ്ഥാനാർത്ഥി സഞ്ചിത പ്രധാൻ ഡേ സ്ഥാനാർത്ഥിത്വം പിൻവലിച്ചതിന് പിന്നാലെയാണ് രാജ്നഗറിലും സ്ഥാനാർത്ഥി പിന്മാറിയത്. നന്ദിഗ്രാമിൽ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് പിന്തുണ പ്രഖ്യാപിച്ച് മമത ബാനർജി രംഗത്തെത്തിയിരുന്നു . അതിനു പിന്നാലെയാണ് മിലൻ പ്രധാനെ അറസ്റ്റ് ചെയ്തതെന്നാണ് മമത ആരോപിച്ചത് . എന്നാൽ മിലൻ കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലമാണ് ഉപതിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതെന്നായിരുന്നു റബിയുൾ ആലം ചൗധരി നേരത്തെ പ്രഖ്യാപിച്ചിരുന്നത് . നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ബുദ്ധിമുട്ടാകുന്നുമായിരുന്നു ചൗധരിയുടെ ആരോപണം. മമത ബാനർജിയുമായി സംസാരിച്ചതായും , തന്റെ തീരുമാനം പുനഃപരിശോധിക്കുമെന്നുമാണ് ഇപ്പോൾ ചൗധരി പറയുന്നത് .
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ തച്ചങ്കരിയെ പരിഹസിച്ച് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ . സെൻട്രൽ ജയിലിലെ സാധാരണ സെല്ലുകളെ അപേക്ഷിച്ച് ആശുപത്രി ബ്ലോക്കിലെ സെല്ലുകൾ കൂടുതൽ വൃത്തിയുള്ളതാണെന്നും, ഡിജിപി ആയിരുന്ന കാലയളവിൽ താൻ മെച്ചപ്പെടുത്തിയ ആ സൗകര്യം ഇപ്പോൾ ഒരാൾക്ക് പ്രയോജനപ്പെടുന്നുണ്ടെന്നതിൽ സന്തോഷമുണ്ടെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ‘ തിരുവനന്തപുരം Central ജയിലിലെ “ആശുപത്രി block” സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണ്. നല്ല കിടക്ക, മെത്ത, തലയിണ, ഫാൻ, വൃത്തിയുള്ള ശൗചാലയം, പിന്നെ പ്രത്യേകം ഒറ്റയ്ക്ക് കഴിയാനുള്ള സൗകര്യങ്ങൾ, ചുറ്റും മനോഹരമായ പൂന്തോട്ടം, പ്രത്യേക ഭക്ഷണം… ഇതൊക്കെ ഞാൻ ജയിൽ വകുപ്പ് DGP ആയിരുന്നപ്പോൾ മെച്ചപ്പെടുത്തിയെടുത്തതാണ്. ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം! ‘ എന്നാണ് ശ്രീലേഖയുടെ കുറിപ്പ്. ആരോഗ്യപ്രശ്നങ്ങൾ കാരണം ടോമിൻ തച്ചങ്കരി നിലവിൽ ആശുപത്രി ബ്ലോക്കിലാണ് കഴിയുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളതിനാൽ, വൈദ്യോപദേശം…
തിരുവനന്തപുരം ; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഈ മാസം മുഴുവൻ തുടരാൻ സാധ്യത. ഇന്നലെ 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുണ്ടായത്. വ്യാഴാഴ്ച 1000 മെഗാവാട്ടിൽ അധികം കുറവുണ്ടായെങ്കിലും തത്സമയ വിപണിയിൽ വൈദ്യുതി ലഭിച്ചതിനാൽ നിയന്ത്രണം ഒഴിവാക്കി. ഇന്നലെയും നിയന്ത്രണം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിരുന്നു. കെഎസ്ഇബിയുടെ പക്കൽ 4250 മെഗാവാട്ട് മാത്രമുള്ളപ്പോൾ ഇന്നലെ രാത്രി 7 മണിയോടെ വൈദ്യുതി ആവശ്യകത 4600 മെഗാവാട്ട് കടന്നു. മറ്റു സംസ്ഥാനങ്ങളുമായും വൈദ്യുതി ഉൽപാദക കമ്പനികളുമായും ചർച്ച നടത്തിയെങ്കിലും ഈ മാസത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല. തത്സമയ വിപണിയിൽ ലഭിക്കുന്ന വൈദ്യുതി പരമാവധി വാങ്ങി നിയന്ത്രണം കഴിയുന്നത്ര കുറയ്ക്കാനാണു ശ്രമം.ഇടുക്കിയിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ട ഒരു ജനറേറ്റർ, ജോലികൾ വേഗത്തിൽ തീർത്ത് പ്രവർത്തനം ആരംഭിച്ചതോടെ 130 മെഗാവാട്ട് വൈദ്യുതി കൂടി ഉൽപാദിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഡാമുകളുടെ സ്ഥിതിയും മെച്ചമല്ലെങ്കിലും ഈ മാസം പീക്ക് സമയത്തേക്കു മാത്രമായി പരമാവധി ഉൽപാദനം ക്രമീകരിച്ചിട്ടുണ്ട്
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
