Author: Anu Nair

ശ്രീനഗർ : ജമ്മു കശ്മീരിലെ തന്ത്രപ്രധാനമായ സോജില തുരങ്കത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. കശ്മീരിനും ലഡാക്കിനും ഇടയിലുള്ള എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനുള്ള തുരങ്കമാണിത് . കാശ്മീരിലെ ബാൽത്തലിനും ദ്രാസ്സിലെ മിനാമാർഗിനും ഇടയിൽ നാഷണൽ ഹൈവേ-1 ൽ നിർമ്മിക്കുന്ന 13.15 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന തുരങ്കമാണിത് . ഇതിന്റെ രണ്ട് അറ്റങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് മിനാമാർഗിനടുത്തുള്ള ഈസ്റ്റ് പോർട്ടലിൽ നടന്ന സ്ഫോടനത്തിന് സാക്ഷ്യം വഹിക്കാൻ മന്ത്രി നിതിൻ ഗഡ്കരി അടക്കമുള്ളവർ എത്തിയിരുന്നു. റിമോട്ട് ഡിറ്റണേറ്റർ വഴിയായിരുന്നു സ്ഫോടനം. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ലഡാക്ക് എംപി മുഹമ്മദ് ഹനീഫ, എൽഎഎച്ച്ഡിസി കാർഗിൽ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് കൗൺസിലറുമായ ഡോ. മുഹമ്മദ് ജാഫർ അഖൂൺ, ലഡാക്ക് ചീഫ് സെക്രട്ടറി, ലഡാക്ക് ഡിജിപി, എൻഎച്ച്ഐഡിസിഎൽ, ബിആർഒ എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥർ, മേഘ എഞ്ചിനീയറിംഗ് & ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന്റെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. “ഈ തുരങ്കം ശ്രീനഗറിനും ലേയ്ക്കും ഇടയിൽ…

Read More

കൊച്ചി : കോതമംഗലം എസ് എച്ച് ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് . അർജുൻ ആയങ്കിക്ക് മുൻപ് അനുവദിച്ച ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാട്ടി കോതമംഗലം പൊലീസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച കേസ് കോടതി പരിഗണിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അർജിൻ ആയങ്കിക്കെതിരെ ഐ ടി ആക്ട് പ്രകാരം പൊലീസ് നേരത്തെ പുതിയ കേസെടുത്തിരുന്നു. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ അർജുൻ ആയങ്കി അടക്കം ആറ് പേരെ കഴിഞ്ഞ മാസം കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വോട്ടെണ്ണല്ലിന് തലേ ദിവസമാണ് തിരുവനന്തപുരം ആറ്റിപ്ര കളത്തൂർ വിനായകം വീട്ടിൽ ആദർശ് (29), അഴീക്കൽ കോവലൊടി നെരിച്ചൽ വീട്ടിൽ പ്രണവ് (29), പള്ളുരുത്തി കുന്നത്ത് വീട്ടിൽ ധനീഷ് (39), ആലപ്പുഴ കഞ്ഞിക്കുഴി മാഴിത്തറ കൊച്ചുവെളി വീട്ടിൽ അരുൺ (ഡോൺ–38), പള്ളുരുത്തി വരിക്കാശേരി…

Read More

വാഷിംഗ്ടൺ : ഇറാനെതിരായ ആക്രമണം നിർത്തണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കർശന മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാനുമായുള്ള സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ, ആക്രമണങ്ങൾ തുടർന്നാൽ ഇസ്രായേൽ ഒറ്റപ്പെടുമെന്നും പ്രതിസന്ധികൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ. ‘ബീബി, സൂക്ഷിക്കുക, അല്ലെങ്കിൽ നിങ്ങൾക്ക് എന്റെ പിന്തുണ പോലും ലഭിക്കില്ല. നിങ്ങൾ ഒറ്റയ്ക്കായിരിക്കും,’ നെതന്യാഹുവുമായുള്ള ഫോൺ കോളിനിടെ ട്രംപ് പറഞ്ഞതായി റിപ്പോർട്ടുണ്ട്. എന്നാൽ, ട്രംപിനെ നിരസിക്കുന്ന നിലപാടാണ് നെതന്യാഹു സ്വീകരിക്കുന്നത്. ഇറാനും ഹിസ്ബുള്ളയ്ക്കുമെതിരായ നീക്കങ്ങൾ തുടരാനാണ് ഇസ്രായേലിന്റെ തീരുമാനം. ഇറാൻ-യുഎസ് സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്കിടയിൽ ഇന്നലെ ഇസ്രായേലിനെതിരായ ആക്രമണം ഇറാൻ പുനരാരംഭിച്ചു. ലെബനനിലെ ഹിസ്ബുള്ള ലക്ഷ്യങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണത്തിനു പിന്നാലെയാണ് ഇറാന്റെ പ്രത്യാക്രമണം. മിഡിൽ ഈസ്റ്റ് സംഘർഷങ്ങളെ തുടർന്ന് ഏപ്രിൽ 8 ന് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ലെബനനിൽ നടന്ന ഇസ്രായേൽ ആക്രമണത്തോടെ ഇറാൻ വീണ്ടും പ്രത്യാക്രമണങ്ങൾ ആരംഭിച്ചു. എന്നാൽ സാഹചര്യങ്ങൾ രൂക്ഷമാകുന്നുവെന്ന തിരിച്ചറിവിലാണ് യുഎസ്…

Read More

കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. ജൂൺ 12 ന് ഇഡിക്ക് മുന്നിൽ ഹാജരാകാനാണ് സമൻസ് അയച്ചിരിക്കുന്നത് . വീണ ഉൾപ്പെടെ ഒമ്പത് പേർക്ക് ഇഡി സമൻസ് അയയ്ക്കുന്നുണ്ട് . സിഎംആർഎൽ ഉദ്യോഗസ്ഥരും പട്ടികയിൽ ഉൾപ്പെടുന്നു. കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) സമർപ്പിച്ച കുറ്റപത്രത്തിലെ അനുബന്ധ രേഖകളുടെ പകർപ്പ് ഇഡിക്ക് കൈമാറാൻ കൊച്ചിയിലെ പിഎംഎൽഎകോടതി ഉത്തരവിട്ടിരുന്നു. ഇഡി സമർപ്പിച്ച അപേക്ഷയിലായിരുന്നു നിർദ്ദേശം. സിഎംആർഎല്ലും വീണയുടെ കമ്പനിയായ എക്സലോജിക് സൊല്യൂഷൻസും തമ്മിൽ എന്തെങ്കിലും തട്ടിപ്പ് ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് ഇഡി അന്വേഷിക്കുന്നുണ്ട്. രേഖകളുടെ പകർപ്പുകൾ ലഭിക്കുന്നതോടെ ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള തുടർ നടപടികൾ വേഗത്തിലാകും. വീണയുടെ പ്രസ്താവന, അക്കൗണ്ട് വിവരങ്ങൾ, സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയുൾപ്പെടെ എസ്എഫ്ഐഒ സമർപ്പിച്ച എല്ലാ രേഖകളും കുറ്റപത്രത്തോടൊപ്പം നൽകണമെന്നാണ് നിർദ്ദേശം. പൊതുമേഖലാ പങ്കാളിത്തമുള്ള സിഎംആർഎൽ, നിലവിലില്ലാത്ത സേവനങ്ങളുടെ പേരിലും…

Read More

വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിനു സമീപം യുഎസ് സൈനിക ഹെലികോപ്റ്റർ അപ്പാച്ചെ തകർന്നു വീണു.വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന പൈലറ്റുമാർ സുരക്ഷിതരാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് അറിയിച്ചു. ഇറാനിയന ആക്രമണമാണോ സാങ്കേതിക തകരാറാണോ തകർച്ചയ്ക്ക് കാരണമെന്നത് വ്യക്തമല്ല . ഇക്കാര്യത്തിൽ ട്രമ്പും വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. ‘ പൈലറ്റുമാർ സുഖമായിരിക്കുന്നു . ആർക്കും പരിക്കുകളില്ല. സംഭവത്തെ കുറിച്ച് നാളെ ഞങ്ങൾ റിപ്പോർട്ട് പുറത്തിറക്കും ‘ എന്നാണ് ട്രമ്പ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കഴിഞ്ഞ ദിവസം വെടിനിർത്തൽ ലംഘിച്ച് ഇറാനും, ഇസ്രായേലും തമ്മിൽ സംഘർഷം നടന്നിരുന്നു.അതിനു പിന്നാലെയാണ് യുഎസിന്റെ ഹെലികോപ്റ്റർ തകർന്നു വീണത് . ഇത് സംബന്ധിച്ച് ഇറാനും പ്രതികരിച്ചിട്ടില്ല. ഹോർമുസിന് സമീപം ഇറാനിയൻ കപ്പലുകൾക്കെതിരെയുള്ള ഉപരോധം നടപ്പാക്കാൻ യുഎസ് അപ്പാച്ചെ ഹെലികോപ്റ്ററുകളെയാണ് ഉപയോഗിക്കുന്നത് . കഴിഞ്ഞ ദിവസം ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടതായി യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. ഇതിനിടെ ഇറാനുമായി ചർച്ചകളിൽ യുഎസ് പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കരാർ ഒപ്പിടാൻ…

Read More

ന്യൂഡൽഹി: ഇന്ത്യയിൽ 80 ദിവസത്തേക്ക് ആവശ്യമായ ഇന്ധനശേഖരമുണ്ടെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി . പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള ഊർജ്ജ വിപണികളെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഹർദീപ് സിംഗ് പുരിയുടെ പ്രസ്താവന. രണ്ട് മാസത്തിലധികം ഉപയോഗിക്കാൻ ആവശ്യമായ അസംസ്കൃത എണ്ണ, എൽ‌പി‌ജി, പ്രകൃതിവാതക ശേഖരം നിലവിൽ ഇന്ത്യയിലുണ്ടെന്നാണ് ഹർദീപ് സിംഗ് പുരി പറയുന്നത്. ഇന്ത്യയുടെ പെട്രോളിയം കരുതൽ ശേഖരം, റിഫൈനറി ഇൻവെന്ററികൾ, എന്നിവ രാജ്യത്തിന് കരുത്തായുണ്ട് . പശ്ചിമേഷ്യയിൽ അസ്ഥിരത തുടരുന്നുണ്ടെങ്കിലും രാജ്യത്ത് എവിടെയും ഇന്ധനക്ഷാമം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ ഊർജ്ജ സ്രോതസ്സിംഗ് തന്ത്രം വൈവിധ്യവൽക്കരിച്ചുവെന്നും ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും രാജ്യങ്ങൾ ഉൾപ്പെടെ ഗൾഫ് മേഖലയ്ക്ക് പുറത്തുള്ള വിതരണക്കാരെ കൂടുതലായി ഇന്ത്യ ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ ഇടനാഴികളിൽ ഒന്നാണ് ഹോർമുസ് കടലിടുക്ക്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ കടലിടുക്ക് നിർണായകമായി തുടരുന്നു. ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പ്രധാന പങ്ക് ഇപ്പോഴും…

Read More

സലിം കുമാറിന്റെ ആശുപത്രി വാസത്തെയും മരണത്തെയും അധിക്ഷേപിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. ഇടതുപക്ഷ രാഷ്ട്രീയത്തെ എതിർത്തതിന്റെ പേരിൽ സലിം കുമാറിന്റെ മരണാനന്തര പോസ്റ്റുകളിൽ പോലും സഭ്യമല്ലാത്ത രീതിയിൽ പ്രതികരിച്ചവർക്കെതിരെയാണ് ജോയ് മാത്യുവിന്റെ വിമർശനം. ഇതല്ല നമ്മുടെ സംസ്കാരം, ഒരു മൃതശരീരത്തോട് – തന്റെ നടന വൈഭവം കൊണ്ട് നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു വലിയ കലാകാരനോട് ആദരവ് കാണിച്ചില്ലെങ്കിലും ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ, എന്ന് പറയാൻ ശേഷിയുള്ള ഒരു പീറ രാഷ്ട്രീയ /സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല എന്നുള്ളതാണ് നാം ഭയപ്പെടേണ്ട വസ്തുതയെന്നും ജോയ് മാത്യു പറയുന്നു. അശ്‌ളീല രാഷ്ട്രീയത്തിന്റെ ചരമഗീതി ——————————— സലിം കുമാർ എന്ന അഭിനേതാവിന്റെ മരണം നൽകിയ ദുഃഖത്തേക്കാൾ എന്നെ ഭയപ്പെടുത്തിയത് സംസ്കാരം തൊട്ടു തീണ്ടാത്ത, രാഷ്ട്രീയ തിമിരം ബാധിച്ച ,വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കിയ ഒരു അപരിഷ്കൃത സംഘത്തിന്റെ ചരമ ഗീതങ്ങളാണ് . സലിം കുമാർ ഒരു കോൺഗ്രസ്സുകാരനായിരുന്നു…

Read More

ന്യൂഡൽഹി : ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലായ മാരിവെക്സിന് നേരെ ആക്രമണം . തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം . കപ്പലിൽ തീപിടിത്തമുണ്ടായി . 24 ഇന്ത്യൻ നാവികരാണ് കപ്പലിൽ ഉള്ളത്. നാവികർ സുരക്ഷിതരാണെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നതായി ഷിപ്പിംഗ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ഹോർമുസ് കടലിടുക്കിന് സമീപത്താണ് കപ്പൽ നിലവിലുള്ളത്. മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ സംഘർഷഭരിതമായ സാഹചര്യത്തിലാണ് പുതിയ സാഹചര്യവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ഇസ്രയേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യൻ കടൽമാർഗങ്ങളിൽ സുരക്ഷാ ഭീഷണി ഉയർന്നിരിക്കുകയാണ്.തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്നും അന്വേഷിച്ചുവരികയാണെന്നും ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടർ ഒപ്പേഷ് കുമാർ ശർമ്മ പറഞ്ഞു. ടാങ്കറിൽ ചരക്കുകളൊന്നും ഇല്ലെന്നാണ് സൂചന . സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഷിപ്പിംഗ് മന്ത്രാലയം വിദേശകാര്യ മന്ത്രാലയവുമായും കപ്പലിന്റെ ഉടമയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഒപ്പേഷ് കുമാർ ശർമ്മ പറഞ്ഞു. മറൈൻ ട്രാഫിക്കിൽ നിന്നുള്ള കപ്പൽ ട്രാക്കിംഗ് ഡാറ്റ പ്രകാരം, മാരിവെക്സ് ഇന്ത്യയുടെ കാർവാറിൽ നിന്ന്…

Read More

താമരശ്ശേരി ; താമരശേരി അമ്പായത്തോട് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ – ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) ആണ് മരിച്ചത്. സംഭവ സമയത്ത് നന്ദനയുടെ ഇളയസഹോദരി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് . മുറിയിൽ ഉറങ്ങുകയായിരുന്ന സഹോദരി ഉണർന്ന് പുറത്തേയ്ക്ക് വന്നപ്പോഴാണ് നന്ദനയെ ഡൈനിംഗ് ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ അയൽക്കാരെ വിവരമറിയിക്കുകയും , താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നന്ദനയുടെ വിവാഹ നിശ്ചയത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

Read More

കൊച്ചി : കലാകാരി ശ്രീജ കളപ്പുരയ്ക്കലിന് നേരെ ആക്രമണം . അയൽവാസിയായ സണ്ണി ഇരുമ്പ് ചൂൽ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കഴുത്തിൽ കുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എറണാകുളത്തെ അയ്യമ്പിള്ളിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ചെറായി സ്വദേശി സണ്ണിയെ മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ അപകടകരമായ ആയുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്ന ബി എൻ എസ് 118(1) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മണ്ണും , അവശിഷ്ടങ്ങളും നിറഞ്ഞ മഴവെള്ളം ഒഴുക്ക് മണ്ണിട്ട് തടഞ്ഞ് തിരിച്ചുവിടാൻ സണ്ണി ശ്രമിച്ചതിനെ ശ്രീജ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടുണ്ട് . തർക്കം പരിഹരിക്കാൻ സ്ഥലത്തെത്തിയ വാർഡ് കൗൺസിലറുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം . ഭർത്താവുമായുള്ള വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് ശ്രീജ അയ്യമ്പിള്ളിയിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസം . സണ്ണി തന്നോട് മുമ്പ് പലതവണ അനുചിതമായി പെരുമാറിയിട്ടുണ്ടെന്ന് അവർ ആരോപിച്ചിട്ടുണ്ട്. സണ്ണി പലതവണ തനിക്ക് അനുചിതമായ സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും താൻ അതിനെ എതിർത്തിരുന്നുവെന്നും ശ്രീജ…

Read More