27 വർഷം മുൻപ് തന്നെ തേടിയെത്തിയ ആരാധികയെ വീണ്ടും കണ്ടുമുട്ടിയ സന്തോഷത്തിൽ നടൻ കുഞ്ചാക്കോ ബോബൻ . പുതിയ ചിത്രമായ ‘ഓഫീസർ ഓൺ ഡ്യൂട്ടി’യുടെ പ്രമോഷനുകൾക്കിടെയാണ് ഈ അപ്രതീക്ഷിത കൂടിച്ചേരൽ.
സദസ്സിലുണ്ടായിരുന്ന ഒരു ആരാധിക 27 വർഷം മുമ്പ് നടനൊപ്പം എടുത്ത ഒരു പഴയ ഫോട്ടോ ഉയർത്തിക്കാട്ടുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
1998 ൽ എടുത്ത ചിത്രവുമായാണ് കുഞ്ചാക്കോ ബോബന്റെ ആരാധിക എത്തിയത് . അതേ വർഷം തന്നെ കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രമായ ‘മയിൽപീലിക്കാവ്’, ‘നക്ഷത്രത്താരാട്ട് ‘, ‘ഹരികൃഷ്ണൻസ്’ തുടങ്ങിയ ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു. ആരാധികയ്ക്കൊപ്പം പുതിയ ചിത്രവും എടുത്ത ശേഷമാണ് കുഞ്ചാക്കോ മടങ്ങിയത്.
അതേസമയം, കുഞ്ചാക്കോ ബോബൻ പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്ന ‘ഓഫീസർ ഓൺ ഡ്യൂട്ടി’ വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ജീത്തു അഷ്റഫ് സംവിധാനം ചെയ്ത ക്രൈം ത്രില്ലറിൽ പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ് എന്നിവരും അണിനിരക്കുന്നു.