സുഖനിദ്രയിൽ കിടക്കുമ്പോൾ ചെവിയിൽ ഒരു മൂളലും, കടിയും കിട്ടിയാലോ, ആ കൊതുകിനെ അപ്പോൾ തന്നെ കൊല്ലാനുള്ള ദേഷ്യം തോന്നുന്നവരാണ് നമ്മൾ . പിന്നെ ഈ ഇത്തിരി കുഞ്ഞൻ പരത്തുന്ന രോഗങ്ങളും ചെറുതല്ല . കൊതുകുകളെ തുരത്താൻ പ്രകൃതിദത്തമായ മാർഗങ്ങളാണ് ഏറ്റവും അനുയോജ്യം . വിപണിയിൽ ലഭിക്കുന്ന കൊതുകു നിവാരണ മരുന്നുകൾ പെട്ടെന്ന് ഫലം തരുമെങ്കിലും അവയുടെ പാർശ്വഫലങ്ങൾ നമ്മൾ വിചാരിക്കുന്നതിനും അപ്പുറമാകും.
കൊതുകുകളെ തുരത്താൻ പ്രകൃതിദത്തവും സുരക്ഷിതവുമായ പരിഹാരങ്ങളാണ് ഏറ്റവും നല്ല പരിഹാരം.
വെളുത്തുള്ളി: വെളുത്തുള്ളി നീര് വെള്ളത്തിൽ കലർത്തി തളിക്കുന്നത് കൊതുകുകളുടെ ശല്യം ഇല്ലാതാക്കും. വെളുത്തുള്ളിയുടെ രൂക്ഷഗന്ധം കൊതുകുകൾക്ക് താങ്ങാനാകില്ല.
വേപ്പില : വേപ്പിലയും, കർപ്പൂരവും ചേർത്ത് പുകയ്ക്കുന്നതും കൊതുകിനെ തുരത്തും .
നാരങ്ങയും, ഗ്രാമ്പുവും ; നാരങ്ങ കഷണങ്ങളാക്കി ഗ്രാമ്പും ചേർത്ത് വച്ചാൽ ഒരു പരിധി വരെ കൊതുകൊനെ തുരത്താം .
വിനാഗിരി: വെള്ളവും വിനാഗിരിയും കലർത്തി മുറിയിൽ തളിക്കുന്നത് കൊതുകുകളുടെ എണ്ണം കുറയ്ക്കും.
സുഗന്ധമുള്ള സസ്യങ്ങൾ: സിട്രോനെല്ല, ബാസിൽ തുടങ്ങിയ സസ്യങ്ങൾ കൊതുകുകളെ അകറ്റി നിർത്തുന്നു,.അതിനാൽ അത്തരം സസ്യങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് കൊതുകുകളുടെ ശല്യം കുറയ്ക്കും.