ലക്നൗ : ട്രെയിൻ പാളങ്ങളിലൂടെയുള്ള അശ്രദ്ധമായ യാത്ര പലപ്പോഴും വൻ അപകടങ്ങൾക്കിടയാക്കാറുണ്ട്. അതുപോലെ ചിലരാകട്ടെ ഭാഗ്യം കൊണ്ട് രക്ഷപെടാറുമുണ്ട്. എന്നാൽ അടുത്തിടെ ട്രെയിൻ പാളത്തിലിരുന്ന ഫോൺ വിളിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നത് .
പാഞ്ഞെത്തുന്ന ട്രെയിനു മുന്നിൽ യാതൊരു കൂസലുമില്ലാതെയിരുന്ന് കാമുകിയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു യുവാവ്. ലോക്കോപൈലറ്റിന്റെ കൃത്യമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
ട്രെയിനിന്റെ ഹോൺ ഉച്ചത്തിൽ മുഴുകിയിട്ടും, ഹെഡ്ഫോണുകൾ ധരിച്ച് സംഭാഷണത്തിൽ മുഴുകിയിരുന്നതിനാൽ യുവാവ് അപകടത്തെക്കുറിച്ച് അറിഞ്ഞില്ല.സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, ട്രെയിനിനെ ശ്രദ്ധിക്കാതെ ട്രാക്കിൽ ഇരിക്കുന്ന യുവാവിന്റെ അടുത്തേക്ക് ട്രെയിൻ പതുക്കെ അടുക്കുന്നത് കാണാം. യുവാവിന്റെ അശ്രദ്ധമായ പെരുമാറ്റം ദൂരെ നിന്ന് ശ്രദ്ധിച്ച ലോക്കോ പൈലറ്റ് പതുക്കെ ട്രെയിൻ നിർത്തി.
ഇതിനിടെ യുവാവ് ട്രെയിൻ കണ്ട് പാളത്തിൽ നിന്ന് മാറുന്നതും ദൃശ്യങ്ങളിൽ കാണാം . എങ്കിലും കോപാകുലനായ ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്ന് ഇറങ്ങി യുവാവിനെ ഓടിക്കുന്നതും, കല്ലെറിയുന്നതും ദൃശ്യങ്ങളിൽ കാണാം .
https://www.instagram.com/army_lover_ajay_yadav_ghzipur/reel/DFP2Qj8SixD/