മുംബൈ : ചെക്ക് ബൗൺസ് കേസിൽ പ്രമുഖ സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്ക് 3 മാസം തടവും പിഴയും ശിക്ഷ. മുംബൈ പ്രാദേശിക കോടതിയാണ് ശിക്ഷ വിധിച്ചത്. രാം ഗോപാൽ വർമ കോടതിയിൽ എത്താത്തതിനെ തുടർന്ന് ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച താരമാണ് രാം ഗോപാൽ വർമ്മ. സിനിമാ നിർമ്മാണത്തിലും പങ്കാളിയാണ്. 2018 ലാണ് രാം ഗോപാൽ വർമയ്ക്കെതിരെ മുംബൈയിൽ ചെക്ക് ബൗൺസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മഹേഷ്ചന്ദ്ര മിശ്ര എന്ന വ്യക്തിയാണ് രാംഗോപാൽ വർമ്മയ്ക്കെതിരെ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഏഴുവർഷമായി കേസിൻ്റെ അന്വേഷണം നടന്നുവരികയായിരുന്നു. പലതവണ കോടതിയിൽ ഹാജരാകാൻ ആർജിവിക്ക് നോട്ടീസ് നൽകിയെങ്കിലും കോടതിയിൽ എത്തിയിരുന്നില്ല.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ പരാതിക്കാരന് 3.72 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ മൂന്ന് മാസം തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു.