ഡബ്ലിൻ: ഷാനനിൽ നിന്നും ആംസ്റ്റർഡാമിലേക്ക് പുതിയ റൂട്ട് പ്രഖ്യാപിച്ചു. കെഎൽഎം റോയൽ ഡച്ച് എയർലൈൻസും, ഷാനൻ എയർപോർട്ട് ഗ്രൂപ്പും സംയുക്തമായിട്ടാണ് പ്രഖ്യാപനം നടത്തിയത്. പുതിയ റൂട്ടിലേക്കുള്ള സർവ്വീസ് അടുത്ത വർഷം മാർച്ച് 28 മുതൽ ആരംഭിക്കും. ദൈനംദിന സർവ്വീസാണ് ഒരുക്കിയിരിക്കുന്നത്.
ഷാനനിൽ നിന്നും ഒരു ഡച്ച് എയർലൈൻ സർവ്വീസ് നടത്തുന്നത് ആദ്യമായിട്ടാണ്. ആംസ്റ്റർഡാമിലേക്ക് നേരിട്ട് ഡച്ച് എയർലൈൻ സർവ്വീസ് നടത്തും. ഇതിന് പുറമേ
യൂറോപ്പിലെ പ്രധാന അന്താരാഷ്ട്ര വ്യോമയാന കേന്ദ്രങ്ങളിലൊന്നിലൂടെയുള്ള തുടർ കണക്ഷനും നൽകും. ഇത് ബ്രസ്സൽസ്, കോപ്പൻഹേഗൻ, ജനീവ, മിലാൻ, മ്യൂണിക്ക്, ഓസ്ലോ, പ്രാഗ്, സ്റ്റോക്ക്ഹോം എന്നിവയുൾപ്പെടെ പ്രധാന യൂറോപ്യൻ നഗരങ്ങളിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കും. അക്ര, ബ്യൂണസ് അയേഴ്സ്, സിംഗപ്പൂർ, വടക്കേ അമേരിക്കയിലുടനീളമുള്ള നഗരങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള ബന്ധം സ്ഥാപിക്കുന്നതിന് പുറമേ ദീർഘദൂര യാത്രാ സേവനങ്ങളും പുതിയ സർവ്വീസ് വാഗ്ദാനം ചെയ്യുന്നു.

