ഡബ്ലിൻ: അയർലൻഡിൽ നവജാത ശിശുക്കളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. 10 വർഷത്തിനിടെ ജനന നിരക്ക് 18 ശതമാനം കുറഞ്ഞതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നു.
ഈ വർഷം രണ്ടാം പാദത്തിൽ നവജാത ശിശുക്കളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായി എന്ന് സിഎസ്ഒ അറിയിക്കുന്നു. കുട്ടികളുടെ എണ്ണത്തിൽ 2,922 പേരുടെ അതായത് 18.1 ശതമാനത്തിന്റെ കുറവ് ഉണ്ടായി. 2016 ൽ ഇത് 13.7 ശതമാനം ആയിരുന്നു. സ്വാഭാവിക ജനസംഖ്യാ വർധനവ് രണ്ടാം പാദത്തിൽ 4,575 ആയി. പത്ത് വർഷം മുൻപത്തെ ഇതേ കാലയളവുമായി കണക്കാക്കുമ്പോൾ ഇത് 46.3 ശതമാനം കുറവാണ്. അമ്മയാകുന്ന യുവതികളുടെ ശരാശരി പ്രായം 10 വർഷത്തിനിടെ 32.7 ൽ നിന്നും 33.2 ആയി ഉയർന്നിട്ടുണ്ട്. ഈ വർഷം രണ്ടാം പാദത്തിൽ രാജ്യത്ത് 8,7111 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

