കോർക്ക്: കൗണ്ടി കോർക്കിൽ തിരച്ചിലിൽ ആയുധങ്ങൾ പിടിച്ചെടുത്ത് ഗാർഡ. സംഭവത്തിൽ 44 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രത്യേക വാറന്റിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കിൽമൈക്കലിലെ ഷാനകാഷെലിലുള്ള വീട്ടിലും പരിസരങ്ങളിലുമായിരുന്നു പരിശോധന. ഇവിടെ നിന്നും റിമോട്ട് ഹോൾഡിംഗിൽ ഒളിപ്പിച്ച നിലയിൽ വേർപെടുത്തിയ തോക്കിന്റെ ഭാഗങ്ങൾ, വെടിമരുന്ന്, പണം, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണ് കണ്ടെടുത്തത്. അറസ്റ്റിലായയാൾ ബാൻഡൺ ഗാർഡ സ്റ്റേഷനിലാണ് തടവിൽ കഴിയുന്നത്.
Discussion about this post

