ഡബ്ലിൻ: അയർലൻഡിലെ സ്കൂൾ ബസ് ഫീസ് വർധനവിനെതിരെ സ്വതന്ത്ര മന്ത്രിമാർ. ഫീസ് കുറയ്ക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയാണ് സർക്കാർ ഫീസ് വർധിപ്പിച്ചുകൊണ്ട് നിർദ്ദേശം പുറത്തിറക്കിയത്. 250 ശതമാനം വർധനവ് ആയിരുന്നു വരുത്തിയിട്ടുള്ളത്.
നാല് സ്വതന്ത്ര മന്ത്രിമാരാണ് ഫീസ് വർധനവിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഫീസ് കുറയ്ക്കുകയോ അതുമല്ലെങ്കിൽ ഫീസ് ഏർപ്പെടുത്തുന്ന വരുമാന പരിധി 650 യൂറോ ആക്കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം സ്കൂൾ ബസ് ഫീസ് വർധനവിൽ പ്രതിഷേധം കനക്കുകയാണ്.
സെപ്തംബർ മുതലാണ് സർക്കാർ പുതിയ ഫീസ് വർധനവ് നടപ്പിലാക്കുന്നത്. ഇപ്പോൾ ബസ് ഫീസ് 100 യൂറോയാണ്. ഇത് 350 യൂറോ ആക്കി ഉയർത്തുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്.

