ഡബ്ലിൻ ; അയർലൻഡിൽ ഭക്ഷ്യമാലിന്യം വലിയ പ്രശ്നമായി തുടരുന്നതായി റിപ്പോർട്ട് . ഉപയോഗ്യമായ ടൺ കണക്കിന് ഭക്ഷണമാണ് ദിവസവും വലിച്ചെറിയപ്പെടുന്നതെന്നാണ് ഫുഡ് ക്ലൗഡ് എന്ന ജീവകാരുണ്യ സംഘടന പറയുന്നത്.
അധികമായി വരുന്ന ഭക്ഷണം ശേഖരിച്ച് നൂറ് കണക്കിന് സാമൂഹിക സംഘടനകൾക്ക് വിതരണം ചെയ്യുന്നത് ഫുഡ് ക്ലൗഡാണ് . എന്നാൽ തങ്ങൾക്ക് ഈ പ്രശ്നത്തിന്റെ ഒരു ചെറിയ പ്രശ്നം മാത്രമേ കൈകാര്യം ചെയ്യാൻ കഴിയുന്നുള്ളൂവെന്നാണ് ഫുഡ് ക്ലൗഡ് അധികൃതർ പറയുന്നത് .
‘ കഴിഞ്ഞ വർഷം ഞങ്ങൾ 4,000 ടൺ അധികഭക്ഷണം വിതരണം ചെയ്തു . എന്നാൽ 7,00,000 ടണ്ണിലധികം ഭക്ഷണം പാഴാകുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാം . ഭൂരിഭാഗം പേരും ഇത് പണം മാത്രം പാഴാകുന്ന പ്രശ്നമായാണ് കാണുന്നത്. എന്നാൽ ഇത് വലിയ പാരിസ്ഥിതിക പ്രശ്നമാണെന്നാണ് പലരും മനസിലാക്കുന്നില്ല ‘ എന്നാണ് ഫുഡ്ക്ലൗഡ് സ്ഥാപകയും സിഇഒയുമായ ഐവിൻ ഒബ്രിയൻ പറയുന്നത്.

