ലിമെറിക്ക്: ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ആരംഭമായിരിക്കെ വാഹന യാത്രികർക്ക് മുന്നറിയിപ്പുമായി ഗാർഡ. വാഹനത്തിൽ നിന്നും സാധനങ്ങൾ കളവ് പോകുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്ന് ഹെൻറി സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിലെ ക്രൈം പ്രിവൻഷൻ ഓഫീസർ മിഷേൽ ഒ’ഹാലോറൻ പറഞ്ഞു. ക്രിസ്തുമസ് ഷോപ്പിംഗ് ഉൾപ്പെടെ തകൃതിയായി പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
സാധനങ്ങൾ കാറുകളിൽ ഉൾപ്പെടെ വച്ചിട്ട് പോകുമ്പോൾ സൂക്ഷിക്കണമെന്ന് ഹാലോറൻ മുന്നറിയിപ്പ് നൽകുന്നു. വാഹനത്തിന്റെ ഗ്ലാസ് തകർത്ത് സാധനങ്ങൾ കവരാം. ഇതിനായി മോഷ്ടാവിന് കുറച്ച് നേരം മാത്രമേ വേണ്ടിവരൂ. ഇക്കഴിഞ്ഞ 9 ന് രാത്രി കാർ യാത്രക്കാരിയുടെ കാറിന്റെ ചില്ല് തകർത്ത് സാധനങ്ങൾ മോഷ്ടിക്കുന്ന സംഭവം ഉണ്ടായി. ഇതിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

