ഡബ്ലിൻ: പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ചീഫ് ജെന്നിഫെർ കെർണിയുമായി കൂടിക്കാഴ്ച നടത്തും. ആശുപത്രിയിൽ ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഈ മാസം 23 നായിരുന്നു മാർട്ടിൻ കെർണിയെ കാണുക. കെർണിയെ കണ്ട ശേഷം എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് ആനി ഒ കോണറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
നിലവിൽ ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷമാണ്. ഇത് നിലവിലെ ജീവനക്കാർക്ക് അമിത ജോലിഭാരമാണ് നൽകുന്നത്. അത് മാത്രവുമല്ല, സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയും ജീവനക്കാർക്കുണ്ട്. ഇക്കാര്യത്തെക്കുറിച്ച് കെർണി പരസ്യപ്രതികരണം നടത്തിയത് സിഎച്ച്യുവും കാർണിയും തമ്മിലുള്ള തർക്കത്തിന് കാരണം ആയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് മാർട്ടിൻ ജെന്നിഫെർ കെർണിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

