ഡബ്ലിൻ: മതനിന്ദയാരോപിച്ച് അയൽവാസിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയ്ക്ക് തടവ്. 46 വയസ്സുള്ള മിഹായ് കസാക്കുവിനാണ് ഡബ്ലിനിലെ സർക്യൂട്ട് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. 2024 ഒക്ടോബർ 13 ന് ആയിരുന്നു സംഭവം.
വിറ്റ്ഫീൽഡ് ഗ്രോവിലുള്ള മിഹായുടെ വീട്ടിൽ വച്ചായിരുന്നു സംഭവം ഉണ്ടായത്. പരിപാടിയുടെ ഭാഗമായി അയൽക്കാരനെ വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു മിഹായു. ഇതിനിടെ അയൽവാസി ജൂതമതത്തെ അപമാനിക്കുകയും തനിക്കെതിരെ സ്വർഗാനുരാഗ പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്നാണ് മിഹായു പറയുന്നത്. ഇതിൽ പ്രകോപിതനായ മിഹായു അയൽവാസിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇരയുടെ പല്ലുകൾ നഷ്ടമായി. അഞ്ചാഴ്ചയോളമാണ് അയൽവാസിക്ക് ജോലി പോകാൻ കഴിയാതിരുന്നത്.

