തിരുവനന്തപുരം ; മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് നൽകിയ പരാതിയി ആളറിയാതെ ഇടപെട്ട് മ്യൂസിയം പൊലീസ് . സ്റ്റേഷനിലേയ്ക്ക് ഇ മെയിൽ വഴിയാണ് എലിസബത്ത് പരാതി നൽകിയത് . ‘ വൈഫ് ഓഫ് എ കെ ആന്റണി ‘ എന്ന് മാത്രമാണ് പേരിനൊപ്പം വച്ചിരുന്നത്. പരാതി പരിശോധിച്ച ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ച് ഭർത്താവിനൊപ്പം സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു.
ആന്റണിയുടെ ഭാര്യയാണ് പരാതി നൽകിയതെന്ന് പിന്നീടാണ് പൊലീസ് ഉദ്യോഗസ്ഥന് മനസിലായത്. തുടർന്ന് എലിസബത്തിനെ നേരിൽ കണ്ട് ക്ഷമ പറയാനും, ആളറിയാതെ പറ്റി പോയ അബദ്ധമാണെന്ന് വ്യക്തമാക്കാനും സിറ്റി പൊലീസ് കമ്മീഷണർ മ്യൂസിയം എസ് എച്ച് ഒയ്ക്ക് നിർദേശം നൽകി . എന്നാൽ അതിന്റെ ആവശ്യമില്ലെന്നായിരുന്നു എലിസബത്തിന്റെ നിലപാട് . ആളുമാറി അബദ്ധം പറ്റിയതാണെന്ന വിവരൻ എലിസബത്തിന് മനസിലാകുകയും ചെയ്തു.
വീട്ടിലെ അറ്റകുറ്റപ്പണിക്കായി ഏർപ്പാടാക്കിയ ആൾ മുൻകൂർ പണം വാങ്ങിയ ശേഷം പണി പൂർത്തിയാക്കിയില്ലെന്നായിരുന്നു പരാതി. ഇയാളെ ഫോണിൽ ലഭിക്കാതായതോടെയാണ് സഹായം അഭ്യർത്ഥിച്ച് എലിസബത്ത് പൊലീസിനെ സമീപിച്ചത്. പൊലീസ് ഇടപെട്ട് ഇയാളെ വിളിച്ചുവരുത്തി പണി പൂർത്തിയാക്കാൻ നിർദേശം നൽകി.

