കോർക്ക്: കോർക്കിൽ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവ സമയം അവിടെയുണ്ടായിരുന്ന സ്ത്രീയെ കേന്ദ്രീകരിച്ചാണ് നിലവിൽ പോലീസ് അന്വേഷണം നടത്തുന്നത്. സംഭവത്തിന്റെ ദൃക്സാക്ഷിയെന്ന് സംശയിക്കുന്ന ഇവരിൽ നിന്നും വിവരങ്ങൾ തേടാനുള്ള നീക്കത്തിലാണ് പോലീസ്. ഇതിനായി അഭ്യർത്ഥനയും പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കെന്റ് റെയിൽവേ സ്റ്റേഷന് പുറത്തുള്ള ലോവർ ഗ്ലൻമയർ റോഡിൽവച്ചായിരുന്നു കൗമാരക്കാരുടെ സംഘം 19 കാരനെ കുത്തിക്കൊലപ്പെടുത്തിയത്. കൗമാരക്കാരുമായി 19 കാരൻ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനിടെ ആയിരുന്നു ആക്രമണം. സംഭവത്തിന്റെ മറ്റ് ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സംഭവ സമയം അതുവഴി കടന്ന് പോയവർ വാഹനങ്ങളുടെ ഡാഷ് ക്യാം പരിശോധിക്കണം.

