ടൈറോൺ: വടക്കൻ അയർലൻഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. വടക്കൻ അയർലൻഡ് കൃഷിമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൗണ്ടി ടൈറോണിലാണ് രോഗബാധ കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ആരംഭിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശവും നിയന്ത്രണവും നിലവിൽവന്നിട്ടുണ്ട്.
കോഗിനടുത്തുള്ള വാണിജ്യ കോഴിവളർത്തൽ കേന്ദ്രത്തിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ പക്ഷികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വ്യാഴാഴ്ച മുതൽ വടക്കൻ അയർലൻഡിൽ വളർത്തുപക്ഷികളെ കൂട്ടിലിട്ടുതന്നെ വളർത്തണമെന്നാണ് നിർദ്ദേശം. രോഗബാധയുടെ ഉറവിടം തേടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

