ഡബ്ലിൻ: എച്ച്എസ്ഇയ്ക്ക് അധിക തുക പ്രഖ്യാപിച്ച് ക്യാബിനറ്റ്. ഈ വർഷത്തെ ചിലവുകൾക്കായി 800 മില്യൺ യൂറോയാണ് എച്ച്എസ്ഇയ്ക്ക് സർക്കാർ നൽകുന്നത്. കമ്മിയും അധിക ചിലവുകളും നികത്താൻ എച്ച്എസ്ഇയ്ക്ക് 780 മില്യൺ യൂറോ കൂടി ആവശ്യമായ പശ്ചാത്തലത്തിലാണ് നടപടി.
നേരത്തെ സർക്കാർ അധിക ചിലവുകൾക്കായി 29 ബില്യൺ യൂറോ അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് 800 മില്യൺ യൂറോ കൂടി നൽകുന്നത്. പണം സർക്കാരിനോട് എച്ച്എസ്ഇ ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്നാണ് പണം നൽകുന്നത്. ഈ വർഷം എച്ച്എസ്ഇയുടെ സപ്ലിമെന്ററി ബജറ്റ് 1 ബില്യണിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കമ്മി നികത്തുന്നതിന് കർശന നിയന്ത്രണങ്ങൾ എച്ച്എസ്ഇ ഏർപ്പെടുത്തുകയായിരുന്നു. ഇതിൽ വിവാദവും ഉയരുന്നുണ്ട്.

