അർമാഗ്: കൗണ്ടി അർമാഗിൽ കാറിടിച്ച് കുട്ടിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ്. 75 വയസ്സുള്ള ഡ്രൈവറാണ് പ്രതി. ഇയാൾക്ക് പോലീസ് താക്കീത് നൽകിയിട്ടുണ്ട്.
ഇന്നലെ ആയിരുന്നു റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടിയെ ഇയാൾ ഓടിച്ച വാഹനം ഇടിച്ച് തെറിപ്പിച്ചത്. അർമാഗിലെ ന്യൂറി റോഡ് ഏരിയയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ കുട്ടി ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. പ്രതിയായ 75 വയസ്സുകാരൻ നിരവധി ഗതാഗത നിയമ ലംഘനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post

