ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വീടിന് നേരെ വെടിവയ്പ്പ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകീട്ട് കാസിൽകോണലിലെ സെന്റ് പാട്രിക്സ് വില്ലാസിലെ വീട്ടിൽ ആയിരുന്നു സംഭവം.
ഏകദേശം 7 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. അക്രമി നിരവധി തവണ വെടിയുതിർത്തുവെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവരും ദൃക്സാക്ഷികളും എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സംഭവ സമയം മേഖല വഴി കടന്ന് പോയ വാഹന യാത്രികർ ഡാഷ് ക്യാം പരിശോധിക്കേണ്ടതാണ്.
Discussion about this post

