ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 2.8 കിലോ വരുന്ന കൊക്കെയ്ൻ ശേഖരം പിടികൂടി. കഴിഞ്ഞ ദിവസം ആയിരുന്നു റെവന്യൂ അധികൃതർ ലഹരിശേഖരം പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
വിമാനത്താവളത്തിലെ പതിവ് സുരക്ഷാ പരിശോധനകൾക്കിടെയാണ് ലഹരി കണ്ടെത്തിയത്. മെക്സിക്കോയിൽ നിന്നും എത്തിയ ഒരു യാത്രികന്റെ ബാഗ് പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. അപ്പോഴാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ലഹരിശേഖരം കണ്ടെടുത്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 20 വയസ്സുള്ള യാത്രികൻ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. പിടിച്ചെടുത്ത കൊക്കെയ്ന് വിപണിയിൽ ഏകദേം 2,82,000 യൂറോ വിലവരുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

