ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ സ്കൂളുകൾക്കും ബോംബ് ഭീഷണി. ഇന്നലെ നൂറോളം സ്കൂളുകളിലേക്കാണ് ഭീഷണപ്പെടുത്തിക്കൊണ്ടുള്ള ഇ മെയിൽ സന്ദേശം എത്തിയത്. അതേസമയം ഭീഷണികൾ വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
എഡ്യുക്കേഷൻ അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ മാസം സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന് സമാനമായ സന്ദേശമാണ് ഇക്കുറിയും ലഭിച്ചത് എന്നാണ് എഡ്യുക്കേഷൻ അതോറിറ്റി വ്യക്തമാക്കുന്നത്. സ്കോട്ലൻഡിലെ സ്കൂളുകൾക്കും സമാനമായ രീതിയിലുള്ള ഇ മെയിൽ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റിപ്പബ്ലിക്കൻ അയർലൻഡിലെ മുന്നൂറോളം സ്കൂളുകളിലേക്കും ഇ മെയിൽ സന്ദേശം ലഭിച്ചിരുന്നു.
Discussion about this post

