ഡബ്ലിൻ: എഴുത്തുകാരനും ഡബ്ലിൻ മലയാളിയുമായ ഡോണി കടമ്മനിട്ടയ്ക്ക് ആദരം. നാസ് ഇന്ത്യൻ കമ്യൂണിറ്റിയാണ് അദ്ദേഹത്തെ ആദരിച്ചത്. അദ്ദേഹത്തിന്റെ കഥയെ ആസ്പദമാക്കിയുള്ള ചിത്രം ഭൗമ റിലീസ് ചെയ്തിരുന്നു. ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. സംവിധായകൻ ദിലീഷ് പോത്തനാണ് ചിത്രത്തിലെ നായകൻ.
പത്തനംതിട്ട കടമ്മനിട്ട സ്വദേശിയാണ് ഡോണി. ഏതാനും വർഷങ്ങളായി കുടുംബത്തോടൊപ്പം ഡബ്ലിനിലാണ് അദ്ദേഹം താസമിക്കുന്നത്. ഡബ്ലിനിലെ നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ അദ്ദേഹം എഴുത്തും മുന്നോട്ട് കൊണ്ടു പോകുന്നു.
Discussion about this post

