ഡബ്ലിൻ: വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷൽ ഉദ്ഘാടനം നാളെ നടക്കും. ഡബ്ലിനിലാണ് പരിപാടിയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിയ്ക്കുന്നത്. ഡബ്ലിനിലെ പ്രവാസികൾക്ക് സംഗീതാസ്വാദനത്തിന്റെ പുതിയ വേദി തുറക്കുകയാണ് മെഹ്ഫിലിലൂടെ.
വേൾഡ് മലയാളി ഫോറം ഫാമിലി മീറ്റിനോട് അനുബന്ധിച്ചാണ് മെഹ്ഫിലിന് തുടക്കം കുറിയ്ക്കുന്നത്. സംഘടനയുടെ തുടക്കക്കാരൻ പ്രിനസ് പള്ളിക്കുന്നേൽ, ആഗോള അധ്യക്ഷ ആനി ലിബു, യൂറോപ്പ് റീജണൽ പ്രസിഡന്റ് ഷൈജു തോമസ്, ആഗോള ഉപാധ്യക്ഷ റോസ് ലെറ്റ്ഫിലിപ്പ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും. സംഗീതം ജീവിതത്തിൽ കൊണ്ടു നടക്കുന്ന ഓരോ ആസ്വാദകനും പരിപാടിയുടെ ഭാഗമാകാൻ കഴിയും. ഇതിനോടകം തന്നെ കൂട്ടായ്മയിൽ നിരവധി മലയാളികൾ ഭാഗമായിട്ടുണ്ട്.

