ഡബ്ലിൻ: അയർലൻഡിൽ ഭവന വായ്പയുടെ പ്രതിമാസ പലിശ ചിലവ് വർധിച്ചു. അഞ്ച് വർഷത്തിനിടെ ചിലവ് ഇരട്ടിയായെന്നാണ് സെൻട്രൽ സറ്റാസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നത്. വീടുകളുടെ വിലയിലുണ്ടായ വർധനവും വായ്പകളുടെ പലിശ നിരക്ക് ഉയർന്നതുമാണ് പലിശ ചിലവ് വർധിക്കാൻ കാരണം ആയത്.
വീടു വങ്ങാൻ വായ്പയെടുത്തവരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് വായ്പകളുടെ ചിലവ് വർധിക്കുന്നത് സൃഷ്ടിക്കുന്നത്. സ്വന്തമായി വീട് ആഗ്രഹിക്കുന്നവരുടെ സാമ്പത്തിക ഭാരം ഇതുവഴി വർധിക്കുന്നു. വീടുകളുടെ വിലയും വാടക നിരക്കും വേഗത്തിൽ വർധിക്കുന്നതും വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരെ ബുദ്ധിമുട്ടിലാഴ്ത്തുന്നുണ്ട്. ഓഗസ്റ്റുവരെയുള്ള അഞ്ച് വർഷക്കാലയളവിൽ വീടുകളുടെ വിലയിൽ 41 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് സിഎസ്ഒ വ്യക്തമാക്കുന്നത്.

