ഡബ്ലിൻ: അയർലൻഡിൽ കണ്ണൂർ സംഗമം അടുത്ത മാസം നടക്കും. ഡിസംബർ 13 നാണ് പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കണ്ണൂരിന്റെ ഐക്യവും പാരമ്പര്യവും പൈതൃകവും ആഘോഷിക്കുന്നതിനുള്ള വേദിയാണ് കണ്ണൂർ സംഗമം.
അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കണ്ണൂർ സ്വദേശികളും കുടുംബങ്ങളും പരിപാടിയുടെ ഭാഗമാകും. സൗഹൃദവും കണ്ണൂരിനെക്കുറിച്ചുള്ള ഓർമ്മകളും പങ്കുവയ്ക്കപ്പെടുന്ന വേജി കൂടിയാകും ഇത്. ഡബ്ലിൻ 24 ലെ കിൽമനാഗ് ഫാമിലി റിക്രിയേഷൻ സെന്ററിൽ ആണ് പരിപാടി നടക്കുന്നത്. വൈകീട്ട് മൂന്ന് മണിയ്ക്ക് ആരംഭിക്കുന്ന പരിപാടി രാത്രി 9 വരെ തുടരും. പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസട്രേഷൻ ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.
Pinto Roy:+353894440014
George Joseph :+353 89 984 5102

