ലാവോയിസ്: കൗണ്ടി ലാവോയിസിൽ വാഹനാപകടം. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. ലാവോയിസിലെ സ്ട്രാഡ്ബലിയിൽ രാത്രിയിലായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം മതിലിൽ ഇടിയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
Discussion about this post

