ഡബ്ലിൻ: ഡബ്ലിനിലെ ബാലിമുണിൽ പുതിയ വീടുകൾ നിർമ്മിക്കാൻ ലാൻഡ് ഡെവലപ്പ്മെന്റ് ഏജൻസി. 564 വീടുകളുടെ നിർമ്മാണത്തിനായി അപേക്ഷ സമർപ്പിച്ചു. ചൈൽഡ് കെയർ ഫെസിലിറ്റിയുൾപ്പെടെ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും വീടുകളുടെ നിർമ്മാണം.
മൂന്ന് റെസിഡൻഷ്യൽ ബ്ലോക്കുകളിൽ ആയിട്ടായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക. ആറ് മുതൽ 12 നിലകൾവരെ ഉയരം ഉണ്ടാകും. കമ്യൂണിറ്റി സെന്ററുകൾ, കളിസ്ഥലങ്ങൾ, സൈക്ലിംഗ് ഇൻഫ്രാസ്ട്രക്ചർ, പബ്ലിക്ക് ഓപ്പൺ സ്പെയിസുകൾ എന്നിവയും നിർമ്മിക്കും. ബാലിമുൺ മെട്രോലിങ്ക് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിനോട് ചേർന്നുള്ള സ്ഥലത്താണ് വികസനം നടത്തുന്നത്.
Discussion about this post

