ഡബ്ലിൻ: ഡബ്ലിനിലെ പ്രമുഖ ഡിസ്റ്റിലറിയായ സ്റ്റിൽഗാർഡൻ അടച്ചുപൂട്ടി. പ്രവർത്തനം തുടരുന്നതിനായി നിക്ഷേപം കണ്ടെത്താൻ കഴിയാത്ത പശ്ചാത്തലത്തിലാണ് ഡിസ്റ്റിലറി അടച്ചുപൂട്ടാൻ അധികൃതർ തീരുമാനിച്ചത്. രാജ്യത്തെ മുൻനിര സ്പിരിറ്റി ഉത്പാദകരിൽ ഒന്നാണ് സിറ്റിൽഗാർഡൻ ഡിസ്റ്റിലറീസ്.
സ്വന്തം തോട്ടത്തിൽ നിന്നും ഉത്പാദിപ്പിച്ച പ്രകൃതിദത്ത മൂലികകൾ കൊണ്ടാണ് ഇവർ മദ്യം നിർമ്മിക്കുന്നത്. ഇവിടുത്തെ ജിന്നുകൾ, വോഡ്കകൾ, ഐറിഷ് അമരോ, ഹെർബൽ ലിക്കറുകൾ എന്നിവ വളരെ പ്രസിദ്ധമാണ്. എന്നാൽ ഡിസ്റ്റലറിയുടെ പ്രവർത്തനം തുടരുന്നതിനായുള്ള ദീർഘനാളായുള്ള അന്വേഷണം ഫലം കാണാതെ വരികയായിരുന്നു.
Discussion about this post

